ഇതൊക്കെ മമ്മൂക്കക്ക് സിമ്പിൾ, ദുൽഖറും പൃഥ്വിയുമൊക്കെ മാറി നിലൽക്കും, ഞെട്ടിച്ച ഗെറ്റപ്പുകൾ

സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ്. കഴിഞ്ഞ ദിവസം( ആഗസ്റ്റ് 16) രാത്രി പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അത്ഭുതത്തോടെയാണ് താത്തിന്റെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചത് പ്രേക്ഷകർ മാത്രമല്ല സിനിമ ലോകവും മെഗാസ്റ്റാറിന്റെ ഗെറ്റപ്പ് കണ്ട് ഞെട്ടി നിൽക്കുകയാണ്. ഞങ്ങള് ഇനി നിൽക്കണോ പോണോ എന്നാണ് യുവ താരങ്ങൾ ചോദിക്കുന്നത്.

വർക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലിരുന്നുള്ള ജോലിയാണ്, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും കുറിച്ച് കൊണ്ടായിരുന്നു പുത്തൻ ലുക്ക് പുറത്തു വിട്ടത്. എന്നാൽ ഇതാദ്യമായിട്ടല്ല മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ഇതിന്െ മുൻപും വിചാരിക്കാത്ത ഗെറ്റപ്പിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച മമ്മൂട്ടിയുടെ ഗെറ്റപ്പുകൾ

  കസബ

2016 ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. പോലീസ് ഗെറ്റപ്പിലായിരുന്നു മമ്മൂക്ക ചിത്രത്തിൽ എത്തിയത്. സിഐ രാജൻ സക്കറിയ എന്ന കഥപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. കസബയിലെ പോലീസ് ഗെറ്റപ്പ് ഏറെ ശ്രദ്ധിരക്കപ്പെട്ടിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്റർ അന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു.

പതിനെട്ടാം പടി

ജോൺ എബ്രഹാം പാലക്കൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ മമ്മൂക്കയുടെ കഥാപാത്രമായിരുന്നു. 2019 ജൂലൈയിൽ 5 നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. ക്ലാസ് ആന്റ് പോഷ് ലുക്കിലായിരുന്നു ജോൺ എബ്രഹാം പാലക്കലായി താരം എത്തിയത്. അന്നത്തെ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു.

Recommended Video

Mammootty mobile phone viral pics
 ഷൈലോക്ക്

സോഷ്യൽ മീഡിയ ഇളക്കി മറിച്ച മറ്റൊരു ഗെറ്റപ്പായിരുന്നു മമ്മൂട്ടിയുടെ ഷൈലോക്ക്. കാതിൽ കമ്മലിട്ട് പുറകിലോട്ട് മുടി വളർത്തി ഗംഭീര ലുക്കിലായിരുന്നു താരം ചിത്രത്തിലെത്തിയത്. അന്നും പ്രേക്ഷകർ ഞെട്ടലോടെയാണ് മമ്മൂക്കയുടെ ഗെറ്റപ്പ് സ്വീകരിച്ചത് . അതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായ മേക്കോവറായിരുന്നു ചിത്രത്തിലേത്. മമ്മൂക്കയുടെ ഷൈലോക്ക് ലുക്ക് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

  വൈറ്റ്

ആരാധകരെ നിശ്ചലമാക്കിയ മറ്റൊരു മമ്മൂക്ക ഗെറ്റപ്പായിരുന്നു വെറ്റിലേത്.ഉദയ് ആനന്ദൻ സംവിധാനം ചെയ്ത് തിരക്കഥ ഒരുക്കി 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ നടന്റെ ലുക്ക് വലിയ ചർച്ച വിഷയമായിരുന്നു. ചുള്ളൻ ലുക്കിലായിരുന്നു മമ്മൂട്ടി ചിത്രത്തിൽ പ്രകാശ് റോയി ആയി എത്തിയത്. ഒരു മലയാളം റൊമാന്റിക് ചിത്രമായിരുന്നു ഇത്. മമ്മൂക്കയുടെ ചിത്രത്തിലെ ലുക്കും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.

വൺ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായിട്ടുള്ള മമ്മൂട്ടിയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച വിഷയമാണ്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുളള നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂക്ക വണ്ണിൽ എത്തുന്നത്. വെളള ഷർട്ടും മുണ്ടും വട്ട ഫ്രെയിമുള്ള കണ്ണടയും സമൂഹ മാധ്യമങ്ങളിൽ തംരഗം സൃഷ്ടിക്കവെയാണ് പുതിയ ഗെറ്റപ്പുമായി മെഗാസ്റ്റാർ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X