ദുൽഖർ എടുത്ത റിസ്ക്ക് സിനിമയ്ക്ക് പുതുജീവൻ പകർന്നു, തീയേറ്ററുകൾ ആഘോഷമാക്കി ചിത്രങ്ങൾ
കൊവിഡ് പ്രതിസന്ധി സിനിമ മേഖലയെ ഏറെ ബാധിച്ചിരുന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ച് ഇടുകയും ചെയ്തിരുന്നു. പന്നീട് മാസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം തുടരാൻ സർക്കാർ അനുമതി കൊടുക്കുയായിരുന്നു,ഷൂട്ടിങ്ങുകൾ തുടങ്ങിയിട്ടും തിയേറ്ററുകൾ തുറന്നിരുന്നില്ല.
ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നിരിക്കുകയാണ്. പഴയത് പോലെ പ്രേക്ഷകർ എത്തുന്നുമുണ്ട്. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു ഈ തിയേറ്ററുകൾക്ക് പുതുജീവൻ നൽകിയത്. ഈ വർഷം തിയേറ്ററുകൾ ആഘോഷമാക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇവയാണ്...

കുറുപ്പ്
തിയേറ്ററുകളിലേയ്ക്ക് യൂത്തിനേയും കുടുംബപ്രേക്ഷകരേയും കൊണ്ടുവന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ കുറുപ്പ്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളെല്ലാം ഒടിടിയിലേയ്ക്ക് പോകുമ്പോഴായിരുന്നു കുറുപ്പ് തിയേറ്റർ റിലീസ് പ്രഖ്യാപിക്കുന്നത്. വലിയൊരു റിസ്ക്കായിരുന്നു ദുൽഖറും കൂട്ടും എടുത്തത്. തിയേറ്ററുകൾ തുറന്നിട്ടും ആളുകൾ പഴയത് പോലെ എത്തിയിരുന്നില്ല. എന്നാൽ കുറുപ്പ് തിയേറ്ററുകളിൽ എത്തിയതോടെ പ്രേക്ഷകരും എത്തുകയായിരുന്നു. നവംബര്‍ 12ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകൾ ഹൗസ് ഫുള്ളായിരുന്നു 13 ദിവസങ്ങള്‍ കൊണ്ട് തിയറ്ററുകളില്‍ നിന്നും വാരിയത് 75 കോടി രൂപയായിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം കഥ പറഞ്ഞ ചിത്രത്തിൽ സുകുമാരക്കുറുപ്പായിട്ടായിരുന്നു ദുൽഖർ എത്തിയത്.ഡിക്യൂവിനെ കൂടാതെ സണ്ണിവെയിൻ, ഇന്ദ്രജിത്ത്,ഷൈൻ ടോം ചാക്കോ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്.. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയിരുന്നു.

ആഹാ
കുറുപ്പിന് പിന്നാലെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആഹാ. വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്ത് ആയിരുന്നു നായികൻ.നവംബര്‍ 19നായിരുന്നു ചിത്രത്തിന്റെ റിലീസ് ചെയ്തത് . യഥാര്‍ത്ഥ സംഭങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലായിരുന്നു ഇന്ദ്രജിത്ത് എത്തിയത്. നടനോടൊപ്പം മനോജ് കെ ജയൻ, അമിത് ചക്കാലയ്ക്കൽ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, സിദ്ധാർത്ഥ് ശിവ തുടങ്ങിയവരായിരുന്ന എത്തിയത്.

എല്ലാം ശരിയാകും
ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും നവംബര്‍ 19നായിരുന്നു തിയറ്ററുകളിലെത്തിയത്. മുന്‍പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ച ചിത്രം കൊവിഡിന്റെ രണ്ടാം തരംഗം കൂടി വന്നതോടെ റിലീസ് നീട്ടി വെക്കുകയായിരുന്നു. രജിഷ വിജയനായിരുന്നു നായിക. സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

ജാന്‍-എ-മാന്‍
അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ എന്നിങ്ങനെ യുവതാരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ജാന്‍-എ-മാന്‍. നവംബര്‍ 19നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിച്ചത്. നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആണ് സിനിമ സംവിധാനം ചെയ്തത്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമ നിർമ്മിച്ചത്.

കാവൽ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.നവംബര്‍ 25നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സുരേഷ് ഗോപിക്കൊപ്പം രൺജി പണിക്കരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. റെയ്ചൽ ഡേവിഡ്, സുജിത്ത് ശങ്കര്‍, ഐ എം വിജയന്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്നു ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ഡിസംബർ 2 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒടിടിയിൽ പോകാനിരുന്ന ചിത്രം അവസാന നിമിഷം തിയേറ്ററുകളിൽ എത്തുകയായിരുന്നു. റിലീസിന് മുൻപ് തന്നെ ഈ മോഹൻലാൽ പ്രിയദർശൻ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, സുഹാസിനി, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, പ്രഭു, ഇന്നസെന്റ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Recommended Video

ഭീമന്റെ വഴി
ആദ്യം ദിനം മുതല്‍ക്കുതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിസംബര്‍ 3ന് തിയറ്ററുകളിലെത്തിയത്. 'തമാശ' എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്‍റെ രണ്ടാം ചിത്രമായിരുന്നു ഇത് . ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.കേരളത്തില്‍ 109 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിന്നു ചാന്ദ്‍നി, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications