For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയും അസിനും മാത്രമല്ല; മലയാളിയായിട്ടും മറ്റ് ഇന്‍ഡസ്ട്രികളില്‍ തിളങ്ങിയ താരസുന്ദരിമാരുടെ ലിസ്റ്റ്

  |

  ബോളിവുഡിലും മറ്റ് ഇന്‍ഡസ്ട്രികളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും കേരളത്തില്‍ നിന്ന് പോയവരാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. വളരെ കുറച്ച് പേരുടെ നാടിനെ കുറിച്ചുള്ള കഥകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും എല്ലാ കാലത്തും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിരവധി താരങ്ങളുണ്ട്. അങ്ങനെയുള്ള ചില താരങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

  തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നടി നയന്‍താര മുതല്‍ ബോളിവുഡ് സുന്ദരി വിദ്യ ബാലന്‍ വരെ കേരളത്തില്‍ ജനിച്ച് വളര്‍ന്നവരാണ്. മറ്റ് ഇന്‍ഡസ്ട്രികളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം...

  നയൻതാര

  നയൻതാര

  മലയാളി ആയിരുന്നിട്ടും തമിഴ് സിനിമയിലൂടെ ഉന്നതിയിലെത്തിയ നടിയാണ് നയന്‍താര. തിരുവല്ലയില്‍ ജനിച്ച് വളര്‍ന്ന നടിയുടെ യഥാര്‍ഥ പേര് ഡയാന മറിയം കുര്യന്‍ ആണെന്നുള്ളത് എല്ലാവര്‍ക്കും അറിയുന്നതാണ്. മനസിനക്കര എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴില്‍ സജീവമായി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തതോടെ നയന്‍സ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ടു. ഇന്ന് നായകന്മാര്‍ പോലുമില്ലാതെ സിനിമ സൂപ്പര്‍ ഹിറ്റിലെത്തിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായി നയന്‍താര മാറി. അങ്ങനെ പുരുഷന്മാര്‍ അടക്കി വാഴുന്ന സിനിമാ ഇന്‍ഡസ്ട്രിയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ് നടി.

  വിദ്യ ബാലന്‍

  വിദ്യ ബാലന്‍

  ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന മുന്‍നിര നായികമാരില്‍ ഒരാളായ വിദ്യ ബാലനും മലയാളിയാണ്. പലക്കാട് ജില്ലയിലെ പുത്തൂര്‍, പൂതംകുറിശ്ശിയലാണ് വിദ്യ ജനിക്കുന്നത്. വളര്‍ന്നത് മുംബൈയിലാണെങ്കിലും തന്റെ വീട്ടില്‍ തമിഴും മലയാളവും ചേര്‍ന്ന ഭാഷയിലാണ് സംസാരിക്കുന്നതെന്ന് നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളി ആണെങ്കിലും ബോളിവുഡില്‍ എത്തിയതോടെയാണ് വിദ്യ ബാലന്‍ ശ്രദ്ദിക്കപ്പെടുന്നത്. സ്വന്തം കഴിവും ശക്തമായ നിലപാടുകള്‍ കൊണ്ടും ഉന്നതിയിലെത്തിയ വിദ്യയും കേരളത്തിന് അഭിമാനമായി മാറിയ നടിമാരില്‍ ഒരാളാണ്.

  കീർത്തി സുരേഷ്

  കീർത്തി സുരേഷ്

  മലയാളത്തിന്റെ പ്രിയപ്പെട്ട നടി മേനക സുരേഷിന്റെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളാണ് കീര്‍ത്തി സുരേഷ്. മാതാപിതാക്കള്‍ സിനിമയിലായതിനാല്‍ കീര്‍ത്തിയും വെള്ളിത്തിരയിലേക്ക് തന്നെ എത്തി. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരപുത്രി റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് അരങ്ങേറ്റം നടത്തിയത്. ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന യുവനടിയാണ്. തെലുങ്കില്‍ മഹാനടി എന്ന സിനിമയിലെ സാവിത്രി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയ്ക്ക് നേടി കൊടുത്തിരുന്നു.

  അസിൻ തോട്ടുങ്കൽ

  അസിൻ തോട്ടുങ്കൽ

  വളരെ കുറഞ്ഞ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളു എങ്കിലും നടി അസിന്‍ തോട്ടുങ്കലും മലയാളത്തിന്റെ അഭിമാനമാണ്. കൊച്ചിയില്‍ ജനിച്ച് വളര്‍ന്ന അസിന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തില്‍ കാര്യമായി വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം അസിന്റെ സിനിമകള്‍ വലിയ വിജയം നേടി കൊടുത്തു. പിന്നാലെ ബോളിവുഡിലേക്ക് കൂടി ചുവടുവെച്ച നടിയെ കാത്തിരുന്നത് സൗഭാഗ്യങ്ങളായിരുന്നു.

  മലൈക അറോറ

  മലൈക അറോറ

  ദില്‍സേ എന്ന ചിത്രത്തിലെ 'ഛയ്യ ഛയ്യ' എന്ന ഹിറ്റ് പാട്ടിലൂടെ ഇന്ത്യയില്‍ തരംഗമുണ്ടാക്കിയ നടി മലൈക അറോറയും പാതി മലയാളിയാണ്. മലൈകയുടെ അമ്മ മലയാളിയും പിതാവ് പഞ്ചാബി നേവി ഓഫീസറുമായിരുന്നു. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടി അവധിക്കാലം ആഘോഷിക്കാന്‍ ആദ്യമെത്തുന്നത് കേരളത്തിലേക്കാണ്. ഇക്കഴിഞ്ഞ ഓണത്തിനും മലൈക കേരളത്തില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയ്ക്കൊപ്പം സഹോദിരയ്ക്കുമൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷവും നടി പങ്കുവെച്ചിരുന്നു.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്
  മറ്റ് താരങ്ങൾ

  മറ്റ് താരങ്ങൾ

  ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ മാളവിക മോഹനനും തമിഴിലും ബോളിവുഡിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്. പാതി മലയാളിയാണ് നടന്‍ ജോണ്‍ എബ്രാഹം. ആലുവ സ്വദേശിയാണ് താരത്തിന്റെ പിതാവ്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന ജോണ്‍ എബ്രാഹം കേരളവുമായിട്ടുള്ള തന്റെ കണക്ഷനെ കുറിച്ച് മുന്‍പ് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളം കൃത്യമായി അറിയില്ലെങ്കിലും മനസിലാക്കാനും ചെറുതായി സംസാരിക്കാനും കഴിയും. മലയാളികളായിട്ടും മറ്റ് ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയ താരങ്ങളെ കുറിച്ചുള്ള ലിസ്റ്റ് ഇവിടം കൊണ്ട് തീരുന്നില്ല. നടി നേഹ ധൂപിയ, നിത്യ മേനോന്‍ തുടങ്ങിയവരെല്ലാം ലിസ്റ്റിലുണ്ട്.

  Read more about: actress bollywood
  English summary
  From Malaika Arora To Malavika Mohanan: Notable Actresses Who Connected To Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X