»   » ലുക്കും മസിലും കഴിഞ്ഞിട്ടേ എന്തുമുള്ളൂ; 64കാരനായ മമ്മൂട്ടി മുതല്‍ 28കാരനായ ഉണ്ണി മുകുന്ദന്‍ വരെ

ലുക്കും മസിലും കഴിഞ്ഞിട്ടേ എന്തുമുള്ളൂ; 64കാരനായ മമ്മൂട്ടി മുതല്‍ 28കാരനായ ഉണ്ണി മുകുന്ദന്‍ വരെ

Posted By: Rohini
Subscribe to Filmibeat Malayalam

സൗന്ദര്യത്തിന്റെയും മസിലിന്റെയുമൊക്കെ കാര്യത്തില്‍ എപ്പോഴും അമിത ശ്രദ്ധ പുലര്‍ത്തുന്നത് ബോളിവുഡ് നടന്മാരാണ്. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇങ്ങ് മലയാളത്തിലുമുണ്ട്, അത്തരത്തില്‍ സൗന്ദര്യത്തിനും മസിലിനും ഊര്‍ജ്ജത്തിനും ഉന്മേഷത്തിനുമൊക്കെ പ്രാധാന്യം നല്‍കുന്ന നായകന്മാര്‍.

64 കാരനായ മമ്മൂട്ടി എപ്പോഴും ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഉണ്ണി മുകുന്ദന് ബോഡി ബില്‍ഡപ്പിലാണ് ശ്രദ്ധ. പൃഥ്വി ഏത് തരം വേഷം സ്വീകരിച്ചാലും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കും. നോക്കാം മലയാളത്തില്‍ സൗന്ദര്യത്തിനും മസിലിനും പ്രധാന്യം നല്‍കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന്

മമ്മൂട്ടി മാതൃകയാണ്

എല്ലാ യുവതാരങ്ങള്‍ക്കും മാതൃകയാണ് 64കാരനായ മമ്മൂട്ടി. ഈ പ്രായത്തിലും ശരീര സൗന്ദര്യത്തിനും ഫിറ്റ്‌നസ്സിനും മമ്മൂട്ടി നല്‍കുന്ന പ്രധാന്യം കണ്ട് പഠിക്കണം. ഭക്ഷണക്രമവും വ്യായാമവുമാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം

മസില്‍ പെരുപ്പിച്ച മലയാളത്തിലെ ആദ്യത്തെ നടനോ

മസിലുള്ള ശരീരം വേണമെങ്കില്‍ ഓകെ. സാധാരണക്കാരന്റെ വേഷമാണെങ്കില്‍ അതിനും തയ്യാര്‍. ശരീരം സൗന്ദര്യത്തോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കുന്നതിനൊപ്പം കഥാപാത്രത്തിന് വേണ്ടി മാറ്റാനും പൃഥ്വി തയ്യാറാണ്. അയ്യ എന്ന ബോളിവുഡ് ചിത്രത്തില്‍ മസില്‍ കൂട്ടിയ പൃഥ്വിയുടെ വേഷം ശ്രദ്ധേയമായിരുന്നു. ജയന് ശേഷം മസില്‍ പെരുപ്പിച്ച ആദ്യത്തെ മലയാളം നായകനാണ് പൃഥ്വി

ബോഡി ബില്‍ഡപ് കഴിഞ്ഞിട്ടേ ഉണ്ണിക്ക് എന്തുമുള്ളൂ

ഉണ്ണിയ്ക്ക് ഏറ്റവും താത്പര്യമുള്ള മേഖലയാണിത്. ജിമ്മില്‍ പോകുന്നതും ബോഡി പില്‍ഡപ് ചെയ്യുന്നതുമാണ് ഉണ്ണിയുടെ പ്രധാന വിനോദം. ആരോഗ്യത്തോടെയുള്ള ശരീരമാണ് മനസ്സിന്റെ ശക്തി എന്ന് ഉണ്ണി ഒരിക്കല്‍ പറഞ്ഞിരുന്നു

ടൊവിനോ തോമസും പുതുവഴിയേ

ഗപ്പി എന്ന ചിതച്രത്തിന് വേണ്ടിയായിരുന്നു ടോവിനോ തോമസ് ബോഡി ബില്‍ഡപ്പില്‍ ശ്രദ്ധ കൊടുത്തത്. അതോടെ താനും ഒരു 'ഫിറ്റ്‌നസ്സ് ഫ്രീക്ക്' ആണെന്ന് നടന്‍ തെളയിച്ചു.

ഏത് വേഷത്തിനും തയ്യാറായ ജയസൂര്യ

കഥാപാത്രത്തിന് വേണ്ടി ഏത് സാഹസികതയ്ക്കും തയ്യാറാണ് ജയസൂര്യ. ശരീരത്തെ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ജയസൂര്യക്ക് അങ്ങനെ മാറാന്‍ കഴിയുന്നത്. ഒരു സിനിമ കഴിഞ്ഞാല്‍ ശരീരത്തെ സ്വാഭാവികതയിലേക്ക് തിരിച്ചുകൊണ്ടുവരാനും ജയസൂര്യ ശ്രദ്ധിക്കും

മമ്മൂട്ടിയുടെ മകന്‍ മോശമാകുമോ?

മമ്മൂട്ടിയെ പോലെ തന്നെ ശരീര സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാനും. കൃത്യമായ ഭക്ഷണക്രമം ഇപ്പോള്‍ തന്നെ ദുല്‍ഖര്‍ ശീലിച്ചു വരുന്നു എന്നാണ് കേട്ടത്

മലയാളത്തിലെ ബോളിവുഡ് നടന്‍

ബോളിവുഡ് ലുക്കുള്ള മലയാളി നടനാണ് രാജീവ് പിള്ള. കൃത്യമായി ജിമ്മില്‍ പോവുകയും ശരീര സൗന്ദര്യം നിലനിര്‍ത്തുകയും ചെയ്തുവരുന്നു.

English summary
Mollywood industry doesn't have many such fitness freaks to name, like those in industries like Bollywood, Tollywood and Kollywood. But, we do have some male celebrities, who could be projected as the fitness freaks of Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam