twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെഗാസ്റ്റാറിന്റെ സിനിമ മാത്രമല്ല പാട്ടും ഗംഭീരം, 2020 ൽ പ്രേക്ഷകർ ആഘോഷമാക്കിയ ഗാനങ്ങൾ...

    |

    കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. ഇവയ്ക്കൊന്നും മികച്ച രീതിയിൽ ഓടാനും കഴിഞ്ഞിരുന്നില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയത്. 2019ൽ മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു തിയേറ്ററുകളിൽ എത്തിയത്. അതിനാൽ തന്നെ 2020 ലും ഇത് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിഗ് ബജറ്റ് ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിയേറ്ററുകൾ കാണാതെ പോകുകയായിരുന്നു.

    ഒ.ടിടി റിലീസുകൾ കൊവിഡ് കാലത്ത് സിനിമ പ്രേമികൾക്ക് അൽപം ആശ്വാസം ആയിരുന്നു. തിയേറ്ററുകളിൽ ഓടാൻ കഴിയാതിരുന്ന ചിത്രങ്ങൾ ഓടിടി റിലീസായി എത്തുകയായിരുന്നു. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. സിനിമകൾ പോലെ തന്നെ മികച്ച ഗാനങ്ങളായിരുന്നു ഈ വർഷം പുറത്തിറങ്ങിയത്. മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ പാടി നടന്ന പാട്ടുകൾ ഇവയാണ്.

    ഷൈലോക്ക്‌

    2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ മെഗാസ്റ്റാർ ചിത്രമാണ് ഷൈലോക്ക്‌. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടുകയായിരുന്നു. കൊവിഡ് കാലത്തിന് മുൻപായിരുന്നത് കൊണ്ട് തന്നെ തിയേറ്ററുകളിൽ വലിയ കാഴ്ചക്കാരെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പക്കാ എന്റര്‍ടെയിനറായിരുന്നു ഷൈലോക്ക്‌. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണേ കണ്ണേ വീസാതെ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ ട്രെന്റിങ്ങായിരുന്നു. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം സീ കേരളം സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥികളായിരുന്ന ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചത്.

    അയ്യപ്പനും കോശിയും

    2020 ൽ പുറത്തിറങ്ങിയ മികച്ചചിത്രങ്ങളിലൊന്നായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. 2020 ഫെബ്രുവരി 7ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടുകയായിരുന്നു. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് സമ്പുഷ്ടമായിരുന്നു ചിത്രം. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ 'കളകാത്ത സന്ദനമേറി'... എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ പാടിയ ഗാനം മലയാളി പ്രേക്ഷകർ കൂടെ പാടുകയായിരുന്നു.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

    കപ്പേള

    തിയേറ്ററുകളിൽ മികച്ച രീതിയിൽ ഓടാൻ സാധിക്കാതെ പോയ ചിത്രമായിരുന്നു കപ്പേള.ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്.നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. കപ്പേള സിനിമ പോലെ തന്നെ ചിത്രത്തിലെ സിത്താര പാടിയ കടുകുമണിക്കൊരു കണ്ണുണ്ട് എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. സുഷിന്‍ ശ്യാമായിരുന്നു സംഗീതം.

     സൂഫിയും സുജാതയും

    ഒടിടി ഫ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായികയായി എത്തിയത്. ഒരു മനോഹരമായ പ്രണയകാവ്യമായിരുന്നു
    സൂഫിയും സുജാതയും. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബി കെ ഹരിനാരായണന്‍ എഴുതി എം ജയചന്ദ്രന്‍ ഈണം നല്‍കിയ ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്... എന്ന ഗാനം 2020ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൊന്നാണ്. നിത്യ മമ്മന്‍, അര്‍ജ്ജുന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

    Read more about: year ender 2022 2021 ahead
    English summary
    From Mammootty's Shylock To Sufiyum Sujathaum best Malyalam Movie Songs In 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X