മമ്മൂക്കയുടെ വര്‍ക്കൗട്ട് മുതല്‍ റിമി ടോമിയുടെ മേക്കോവര്‍ വരെ, 2020ല്‍ തരംഗമായ സെലിബ്രിറ്റി ചിത്രങ്ങള്‍

By Midhun Raj

സിനിമാ താരങ്ങളുടെയെല്ലാം പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലോക്ഡൗണ്‍ സമയത്ത്‌ താരങ്ങളെല്ലാം കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലം പങ്കുവെച്ച് മിക്കവരും എത്തി. മലയാളി താരങ്ങളുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

കോവിഡ് കാലത്ത് താരങ്ങളുടെതായി വന്ന പുത്തന്‍ ലുക്കിലുളള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചു. അതേസമയം 2020ല്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടി വര്‍ക്കൗട്ട് സെല്‍ഫി

കോവിഡ് കാലം മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ വലിയ രീതിയില്‍ തരംഗമായി മാറിയിരുന്നു. ആരാധകരെയും പ്രേക്ഷകരെയും എല്ലാം അമ്പരപ്പിച്ച ചിത്രങ്ങളായിരുന്നു മമ്മൂക്ക പങ്കുവെച്ചത്. മുന്‍പ് വര്‍ക്കൗട്ട് ചിത്രങ്ങളൊന്നും അധികം പങ്കുവെക്കാതിരുന്ന താരം അപ്രതീക്ഷിതമായാണ് പുതിയ ചിത്രങ്ങളുമായി എത്തിയത്. അന്ന് ഇത്ര പ്രായമായിട്ടും ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

മോഹന്‍ലാല്‍

ലോക്ഡൗണ്‍ സമയത്ത് കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു മോഹന്‍ലാല്‍ താമസിച്ചത്. അന്ന് നടന്റെ താടി നീട്ടിയുളള ലുക്ക് തരംഗമായിരുന്നു. ലാലേട്ടന്‍ തന്നെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. കൂടാതെ സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എടുത്ത ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.

പൃഥ്വിരാജ്

ആടുജീവിതം ചിത്രീകരണിനായി മുന്‍പ് വലിയ തയ്യാറെടുപ്പുകളാണ് പൃഥ്വിരാജ് നടത്തിയത്. സിനിമയിലെ കഥാപാത്രത്തിനായി ശരീരഭാരം കുറിച്ചിരുന്നു താരം. പിന്നാലെ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലെത്തിയ താരം ഫിറ്റ്നെസ് വീണ്ടെടുക്കയായിരുന്നു. അന്ന് തന്റെ ശരീരം കാണിച്ചുകൊണ്ടുളള പൃഥ്വിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

റിമി ടോമി മേക്കോവര്‍

ഗായികയും നടിയുമായ റിമി ടോമിയുടെ മേക്കോവര്‍ ചിത്രങ്ങളും ഈ വര്‍ഷം തരംഗമായിരുന്നു. തടി കുറച്ച് മെലിഞ്ഞ ലുക്കിലേക്ക് മാറിയിരുന്നു താരം. ഇതിനായി കടുത്ത ഡയറ്റിംഗായിരുന്നു നടി പിന്‍തുടര്‍ന്നത്. ഇതേ കുറിച്ചെല്ലാം റിമി തുറന്നുപറയും ചെയ്തിരുന്നു. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുളള താരമാണ് റിമി ടോമി.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം ആരാധകര്‍ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. സിനിമകള്‍ക്കൊപ്പം ഫിറ്റ്‌നെസിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലര്‍ത്താറുണ്ട് താരം. അതേസമയം മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലുമായി ബന്ധപ്പെട്ടുളള പോസ്റ്റിലാണ് പുതിയ ചിത്രങ്ങളുമായി മഞ്ജു എത്തിയത്.

ഭാമ

വിവാഹത്തിന് പിന്നാലെയാണ് തടി കുറച്ച ലുക്കിലുളള ചിത്രം നടി ഭാമ പങ്കുവെച്ചത്. വിവാഹസമയത്ത് കണ്ടതില്‍ നിന്നെല്ലാം മാറിയുളള പുതിയ ലുക്കിലായിരുന്നു അന്ന് നടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം കഴിഞ്ഞത്. അരുണാണ് നടിയെ ജീവിത സഖിയാക്കിയത്.

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X