For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യർ മുതല്‍ നയന്‍താര വരെ തെന്നിന്ത്യയില്‍ വമ്പന്‍ മാറ്റം വരുത്തിയ താരസുന്ദരിമാര്‍

  |

  സൗന്ദര്യത്തിനും ഫാഷനും വലിയ പ്രധാന്യം കൊടുക്കുന്ന മേഖലയാണ് സിനിമ. എന്നാല്‍ അത്തരം സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതുന്ന താരങ്ങള്‍ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഒരു കാലത്ത് സാധാരക്കാരില്‍ സാധാരണയായി ജീവിച്ചിരുന്ന പലരുമാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ലെവലിലേക്ക് ഉയര്‍ന്ന് വന്നിിക്കുന്നത്.

  സിനിമയിലേക്ക് എത്തിയതിന് ശേഷം വേഷത്തിലും നടപ്പിലുമെല്ലാം മാറ്റം വരുത്തിയ ഒരുപാട് നടിമാരുണ്ട്. ലേഡീ സൂപ്പര്‍സ്റ്റാറുകളായ നയന്‍താരയും മഞ്ജു വാര്യരുമടക്കം ഒരുപാട് സുന്ദരിമാരെ ഈ ലിസ്റ്റില്‍ പെടുത്താം. ലോക്ഡൗണില്‍ അത്തരത്തിലുള്ള നടിമാരെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

  മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ 2003 ലായിരുന്നു നയന്‍താര വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാളത്തില്‍ വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം തമിഴിലേക്ക് മാറി. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തിലും ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റുമായി സിനിമയിലെ സ്റ്റൈല്‍ നയന്‍താര മാറ്റി. ഇതോടെ കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നയന്‍സിന് സാധിച്ചിരുന്നു. പുരുഷാധിപത്യം നിറഞ്ഞ് നില്‍ക്കുന്ന സിനിമയില്‍ നായകന്മാര്‍ പോലുമില്ലാതെ സൂപ്പര്‍ഹിറ്റാക്കാന്‍ നയന്‍താരയ്ക്ക് സാധിക്കാറുണ്ട്. അങ്ങനെയാണ് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം നയന്‍താരയുടെ പേരിലെത്തിയത്.

  നയന്‍താരയുടെ കാര്യം പോലെയാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കിയ മഞ്ജു കഴിഞ്ഞ വര്‍ഷം തമിഴിലേക്കും അഭിനയിക്കാന്‍ എത്തിയിരുന്നു. രണ്ടാം വരവിലാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും കഥാപാത്രങ്ങളുടെ സ്റ്റൈലിലും മഞ്ജു വേറിട്ട നിലപാട് എടുത്തത്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കോട് തിരക്കിലാണ് നടി.

  Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam

  നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി സുരേഷ്. താരപുത്രി ആയതിനാല്‍ സിനിമയിലേക്ക് എത്താന്‍ അധിക പ്രയാസം കീര്‍ത്തിയ്ക്ക് ഇല്ലായിരുന്നു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കീര്‍ത്തി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വരുത്തിയ മാറ്റമാണ് വിജയത്തിലേക്ക് എത്തിച്ചത്. കഥാപാത്രത്തിന്റെ സ്റ്റൈലിലും പ്രത്യേകതകളുമെല്ലാം മാറിയതോടെ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കാന്‍ സാധിച്ചു. തുടക്ക കാലത്ത് നിന്നും നടിമാരുടെ ലുക്കിലടക്കം വരുത്തിയത് വലിയ ചെയിഞ്ച്് ആയിരുന്നു.

  സിനിമ പാരമ്പര്യം ഒന്നുമില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന തനി നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തില്‍ നിന്നും ഇന്നത്തെ അനുശ്രീയിലേക്കുള്ള മാറ്റം പ്രശംസിനിയമാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോ യിലെ മത്സരത്തില്‍ നിന്നുമായിരുന്നു അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. നാടന്‍ വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് ലുക്കിലുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ തുടങ്ങിയതോടെ കരിയരില്‍ വലിയ വിജയം സ്വന്തമാക്കി തുടങ്ങി.

  English summary
  From Manju Warrier To Nayanthara: Malayalam Actress Makeover Looks Are Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X