മഞ്ജു വാര്യരും പൂർണിമയുമുണ്ട്, കൂടെ പേളിയും നസ്രിയയും, സോഷ്യൽ മീഡിയയിൽ ചർച്ചയായ നടിമാർ
ഏറെ പ്രതീക്ഷയോടെ ആരംഭിച്ച വർഷമായിരുന്നു 2020. എന്നാൽ പ്രതീക്ഷിച്ചതിലും വിപരീതമായ സംഭവ വികാസങ്ങളായിരുന്നു ഈ വർഷം നടന്നത്. നിനച്ചിരിക്കാത്ത നേരത്തായിരുന്നു കൊറോണ വൈറസ് മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. ലോകത്തിനോടൊപ്പം മനുഷ്യരേയും വൈറസ് നിശ്ചലമാകുകയായിരുന്നു. കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം തുടക്കത്തിൽ തന്നെ തിയേറ്ററുകൾ അടച്ചു പൂട്ടേണ്ടി വന്നിരുന്നു. സിനിമ ചിത്രീകരണവും നിർത്തി വയ്ക്കേണ്ടി വന്നു. ജനങ്ങൾക്കൊപ്പം തന്നെ പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു സിനിമ ലോകവും കടന്നു പോയത്.
Recommended Video
പ്രതിസന്ധി കാലഘട്ടത്തിലും ആരാധകർക്കൊപ്പം സിനിമ ലോകവും കൂടെയുണ്ടായിരുന്നു. ലോക്ക് ഡൗണോട് കൂടി സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇവർ കൂടെ തന്നെയുണ്ടായിരുന്നു. ഈ വർഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ നടിമാർ ഇവരാണ്.

മഞ്ജു വാര്യർ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മഞ്ജു വാര്യർ. തന്റെ പുതിയ സിനിമ വിശേഷങ്ങളണ് നടി സോഷ്യൽ മീഡിയ പേജിൽ അധികവും പങ്കുവെയ്ക്കാറുള്ളത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് മഞ്ജു സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു. പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് കൈതാങ്ങായി നടി കൂടെ തന്നെയുണ്ടായിരുന്നു. സിനിമ വിശേഷങ്ങൾ മാത്രമല്ല വീട്ടിലെ രസകരമായ വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു. മഞ്ജുവിന് മേക്കോവർ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.

നസ്രിയ
സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നസ്രിയ വിവാഹിതയാകുന്നത്. തുടർന്ന് അഭിനയത്തിന് ചെറിയ ഇടവേള നൽകിയ നടി കുടുംബിനിയായി മാറുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തന്റേയും ഭർത്താവ് ഫഹദിന്റേയും യാത്ര വിശേഷങ്ങളും പുതിയ ചിത്രങ്ങളുമായിരുന്നു നടി അധികവും പങ്കുവെച്ചത്. എന്നാൽ ഈ വർഷം നടി കൂടുതൽ സജീവമാകുകയായിരുന്നു. വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും നസ്രിയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു സോഷ്യൽ മീഡിയ പേജായിരുന്നു നസ്രിയയുടേത്.

പേളി മാണി
നടി, അവതാരക, ഗായിക, എന്നിങ്ങനെ പേളി കൈ വയ്ക്കാത്ത മേഖല വളരെ കുറവാണ്. നടിയാവുക എന്നതിൽ ഉപരി മികച്ച എന്റർടെയ്നറാവുക എന്നതാണ് പേളിയുടെ ആഗ്രഹം. ഒരു അഭിമുഖത്തിൽ പേളി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു താരമാണ് പേളി മാണി. പുതിയ സിനിമയായ ലൂഡോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. അമ്മയാകാൻ തയ്യറെടുക്കുകയാണ് പേളി. ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് പേളി ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. മികച്ച ഫോളോവേഴ്സാണ് പേളിക്കുള്ളത്.

2020 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സെലിബ്രിറ്റിയാണ് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. വസ്ത്രധാരണത്തിലെ പുതിയ കണ്ടെത്തലുമായി പൂർണ്ണിമ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫാഷൻ ലോകത്തെ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷവും നടി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. പൂർണ്ണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.


Click it and Unblock the Notifications