2020 ലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്;കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ ഏറ്റവും നഷ്ടം സിനിമാ മേഖലയ്ക്ക് ആയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയതും റിലീസിനൊരുങ്ങിയതും പാതി വഴിയില്‍ ഷൂട്ടിങ്ങ് മുടങ്ങി പോയതുമായി നിരവധി സിനിമകളായിരുന്നു ഉണ്ടായിരുന്നത്. മാര്‍ച്ച് പകുതിയോടെ അടച്ച് പൂട്ടിയ തിയറ്ററുകള്‍ ഇനിയും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. അതേ സമയം ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ ചിലത് റിലീസ് ചെയ്തിരുന്നു.
Recommended Video
മലയാളത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടും റിലീസ് ചെയ്യാന്‍ പറ്റാതെ കാത്തിരിക്കുന്ന സിനിമകള്‍ നിരവധിയാണ്. മാര്‍ച്ച് 26 ന് റിലീസ് തീരുമാനിച്ച ബ്രഹ്മാണ്ഡ സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗോളതലത്തില്‍ വമ്പന്‍ റിലീസിന് തയ്യാറെടുത്തിരുന്നു. തിയറ്ററുകള്‍ അടച്ച് പൂട്ടിയതോടെ മരക്കാരുടെ റിലീസ് വൈകി. വര്‍ഷങ്ങളായി മലയാളികള്‍ കാത്തിരുന്ന ഈ സിനിമ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്.

മോഹന്‍ലാലിനൊപ്പം ബോക്‌സോഫീസ് മത്സരത്തിന് മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രിലിലോ എത്താന്‍ പാകത്തിന് റിലീസ് തീരുമാനിച്ചിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ്് കൂട്ടുകെട്ടിലാണ് തിരക്കഥ. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും വണ്ണിനുണ്ട്.
താരരാജാക്കന്മാര്‍ക്കൊപ്പം മത്സരിക്കാന്‍ താരപുത്രനുമുണ്ടായിരുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് എന്ന സിനിമയായിരുന്നു ഈ വര്‍ഷം തിയേറ്ററുകളിലേക്ക് എത്താനിരുന്ന ദുല്‍ഖറിന്റെ സിനിമ. അടുത്ത വര്‍ഷമായിരിക്കും കുറുപ്പും റിലീസ് ചെയ്യുക.
ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ, ഫഹദ് ഫാസിലിന്റെ മാലിക്, കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ്, ടൊവിനോ തോമിന്റെ മിന്നല്‍ മുരളി, സണ്ണി വെയിന്റെ അനുഗ്രഹീതന്‍ ആന്റണി, തുടങ്ങി ഒരുപാട് സിനിമകളാണ് അണിയറയിലൊരുങ്ങി കാത്തിരിക്കുന്നത്. തിയറ്ററുകളില്‍ നിന്നും കണ്ട് ആസ്വദിക്കാനുള്ള ചിത്രങ്ങളായതിനാല്‍ ഒടിടി റിലീസ് ഉണ്ടാവില്ലെന്ന് ്അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications