മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ടൊവിനോയും പൃഥ്വിയും! ഓണാശംസകളുമായി അവരെത്തിയപ്പോള്‍! കാണൂ!
വീണ്ടുമൊരോണക്കാലം വന്നെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിനിടയിലാണ് ഓണം വന്നെത്തിയത്. തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പുതിയ സിനിമകളില്ലാതെയാണ് ഇത്തവണ ഓണം കടന്നുപോവുന്നത്. ബോക്‌സോഫീസിലെ തീപാറും പോരാട്ടമില്ലാത്ത ഓണം കൂടിയാണ് കടന്നുപോവുന്നത്.
സാമൂഹ്യ അകലം പാലിച്ചും ഒത്തുചേരല്‍ ഒഴിവാക്കിയുമുള്ള ഓണമാണ് ഇത്തവണത്തേത്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കിയുള്ള ആഘോഷമാണ് ഇത്തവണ നടക്കുന്നത്. ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെയായി നിരവധി പേരാണ് ഓണാശംസ നേര്‍ന്നെത്തിയിട്ടുള്ളത്.
സാമൂഹ്യ അകലം പാലിച്ച് എല്ലാവരും അവരവരുടെ വീടുകളില്‍ ഓണം ആഘോഷിക്കുക. സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് കൊവിഡ് പോരാട്ടത്തില്‍ അണിനിരക്കുകയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി എത്തിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെറിയ രീതിയിലുള്ള ആഘോഷമേ നടത്താനാവുള്ളൂ, വലിയ ആഘോഷം നമ്മെ കാത്തിരിക്കുന്നുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

ദിലീപ്, ജയറാം, സുരേഷ് ഗോപി, ജയറാം, മനോജ് കെ ജയന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ താരങ്ങളും ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഓണത്തിനൊപ്പം പിറന്നാളും എത്തിയതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. കുടുംബസമേതമായാണ് ഇത്തവണത്തെ ആഘോഷം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നെത്തിയിട്ടുള്ളത്.
ഒരുമയുടെയും സഹിഷ്ണുതയുടെയും കരുതലിന്റെയും തിരുവോണാശംസകൾ ഏവർക്കും നേരുന്നുവെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി എത്തിയത്. നവ്യ നായര്‍, മിയ, ആര്യ, അഹാന കൃഷ്ണ, ചിപ്പി, പ്രവീണ, അമല പോള്‍, നിഷ സാരംഗ്, മാളവിക മോഹനന്‍, സിതാര കൃഷ്ണകുമാര്‍, പൂര്‍ണിമ, അഭിരാമി സുരേഷ്, അമൃത സുരേഷ് തുടങ്ങി വനിതകളും പ്രേക്ഷകര്‍ക്ക് ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്.
നയന്‍താരയ്‌ക്കൊപ്പമായാണ് വിഘ്‌നേഷ് ശിവന്‍ ഓണം ആഘോഷിച്ചത്. കൊച്ചിയിലെ ആഘോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിറയെ സ്നേഹവും സന്തോഷവും സമാധാനവും ഐശ്വര്യവും സുരക്ഷിതത്വവും ഉള്ള ഓണം ആശംസിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അനു മോള്‍ എത്തിയത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണമെന്ന് പറഞ്ഞായിരുന്നു രാധിക എത്തിയത്.


Click it and Unblock the Notifications