Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 3 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 3 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹൻലാൽ, സാനിയ ഇയ്യപ്പൻ, മാളവിക മോഹനൻ, 2020 ൽ വസ്ത്രധാരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ടവർ ഇവരാണ്
2020 സിനിമാ മേഖലയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല. വർഷാരംഭത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ അത് വലിയ വിജയവുമായിരുന്നു. കൊവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ തന്നെ സിനിമ ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. ഇപ്പോൾ മടങ്ങി വരവിന്റ പാതയിലാണ് സിനിമാ മേഖല.
സിനിമ തിയേറ്ററുകളിൽ എത്തിയില്ലെങ്കിലും താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഇവരുടെ വസ്ത്രധാരണമയിരുന്നു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. 2020 ൽ വസ്ത്രധാരണത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ ഇവരാണ്.

മോഹൻലാൽ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് മോഹൻലാൽ. സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരത്തിന്റെ വസ്ത്രധാരണവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. 2020ൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെപ്പെട്ട ലാലേട്ടന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിമ്പിൾ കളർ ഫുൾലുക്കിലാണ് മോഹൻലാൽ അധികവും പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് സഹപ്രവർത്തകരുടെ നിന്ന് ലഭിക്കുന്നത്.

മാളവിക മോഹനൻ
ദുൽഖറിന്റെ നായികയായി വെള്ളിത്തിരയിൽ എത്തിയ മാളിവിക മോഹനൻ. 2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമാകുകയായിരുന്നു. മാളവിക മോഹനന്റെ പേര് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാണ്. 2020 ൽ മാളവിക മോഹനന്റെ ഫാഷൻ ലുക്ക് വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.നടിയുടെ ഗെറ്റപ്പ് വളരെയധികം ചർച്ചയായിരുന്നു.

സാനിയ ഇയ്യപ്പൻ
മോളിവുഡിന്റെ ഫാഷൻ ഐക്കൺ ആണ് സാനിയ ഇയ്യപ്പൻ. നടിയുടെ ലുക്ക് ഫാഷൻ കോളങ്ങളിൽ വലിയ ചർച്ച വിഷയമാണ്. 2020ൽ പുറത്തു വന്ന നടിയുടെ സാരി ലുക്ക് ഏറെ ചർച്ചയായിരുന്നു. കൂടാതെ സാനിയയുടെ മറ്റ് ഗ്ലാമറസ് ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ നടിയെ തേടിയെത്താറുണ്ടെങ്കിലും ഇതൊന്നും സാനിയ പരിഗണിക്കാറില്ല. മികച്ച വസത്രങ്ങൾ ധരിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് നടി തന്നെ പല അബിമുഖത്തിലും പറഞ്ഞിട്ടുണ്ട്.

അന്ന ബെൻ
യുവതാരങ്ങളിൽ പ്രധാനിയാണ് നടി അന്ന ബെൻ. വിരലിൽ എണ്ണാവുന്ന ചത്രങ്ങളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നടിയുടെ കഥാപാത്രങ്ങൾ പോലെ അന്നയുടെ ഫാഷൻ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഈ വർഷം മലയാളി പ്രേക്ഷകരുടെ ഇടയിൽ നടിയുടെ ഗെറ്റപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എല്ലാത്തരം വസ്ത്രങ്ങളും നടിക്ക് ഇണങ്ങുമെന്നാണ് ആരാധകർ പറയുന്നത്.