Just In
- 1 hr ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 1 hr ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 3 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
- 3 hrs ago
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
Don't Miss!
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Automobiles
പ്രതാപകാലം തിരിച്ചുപിടിക്കാൻ പുതിയ അവതാരത്തിൽ ജീപ്പ് കോമ്പസ്; വില 16.99 ലക്ഷം രൂപ
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- News
പാലായിൽ വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പൻ; എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
- Lifestyle
കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ മുതല്‍ അല്ലു അര്ജുന് വരെ, തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ ആദ്യ പ്രതിഫലം ഇതാണ്
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് തെന്നിന്ത്യന്‍ സൂപ്പര്താരങ്ങളുടെതെല്ലാം പുറത്തിറങ്ങിയത്. മിക്ക താരങ്ങളുടെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മോഹന്‍ലാല്‍ മുതല്‍ അല്ലു അര്ജുന് വരെയുളള സൂപ്പര്‍താരങ്ങള്‍ക്കെല്ലാം നിരവധി ആരാധകരാണ് ലോകമെമ്പാടുമായി ഉളളത്.
കഴിവുകൊണ്ടും കഠിന പ്രയത്നംകൊണ്ടുമൊക്കെയാണ് താരങ്ങളെല്ലാം മുന്‍നിരയിലേക്ക് ഉയര്‍ന്നത്. മറ്റു മേഖലകളില്‍ നിന്നും അപ്രതീക്ഷിതമായി സിനിമയില്‍ എത്തിയവരും നിരവധിയാണ്. ചെറിയ ശമ്പളത്തില്‍ തുടങ്ങി ഇന്ന് ഒരു സിനിമയ്ക്ക് കോടികള്‍ വരെ വാങ്ങുന്നവരാണ് മിക്ക തെന്നിന്ത്യന്‍ താരങ്ങളും. അതേസമയം തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന സൂപ്പര്‍ താരങ്ങളുടെ ആദ്യ സാലറിയെകുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടൈംസ് നൗ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ് സിനിമയില്‍ അഞ്ച് പതിറ്റാണ്ടിലധികമായി സജീവമായ താരങ്ങളില്‍ ഒരാളാണ് നടന് കമല്ഹാസന്. തമിഴിനൊപ്പം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും നടന് അഭിനയിച്ചിരുന്നു. 1959ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന് 500രൂപയാണ് ആദ്യ ശമ്പളമായി ലഭിച്ചത്.

സിനിമയില്‍ വരുന്നതിന് മുന്‍പ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയില്‍ ജോലി ചെയ്ത താരമാണ് സൂര്യ. ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്ത നടന് അന്ന് മാസ ശമ്പളമായി ലഭിച്ചിരുന്നത് 736രൂപയാണ്. ഇത് നടന് തന്നെ അടുത്തിടെ ഒരഭിമുഖത്തില്‍ മടികൂടാതെ തുറന്നുപറഞ്ഞിരുന്നു. പിന്നീടാണ് നടന് സിനിമകളില്‍ സജീവമായത്.

മലയാള സിനിമയില്‍ ഇന്ന് എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. എന്നാല്‍ ഒരുകാലത്ത് സിനിമകള്‍ക്ക് പതിനായിരത്തില്‍ കുറവ് പ്രതിഫലം നടന് ലഭിച്ചിരുന്നു. തന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് 2000രൂപയാണ് നടന് ലഭിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയിരുന്നത്.