നാഗവംഗിയും ആമാടക്കൂട്ടം മാലയും; വിവാഹത്തിന് അണിഞ്ഞ സാരിയുടെയും ആഭരണങ്ങളുടെയും പ്രത്യേകത പറഞ്ഞ് ഉത്തര ഉണ്ണി
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം ഏറെ വാര്‍ത്തപ്രധാന്യം നേടിയതായിരുന്നു. കഴിഞ്ഞ വര്‍ഷം നടക്കേണ്ട വിവാഹം കൊവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ച അതേ ദിവസത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഉത്തര വിവാഹിതയായി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും നടി തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളെ കുറിച്ച് ആരാധകരോട് പറയുകയാണ് താരം.
'വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളെ കുറിച്ചും സാരിയെ കുറിച്ചുമൊക്കെ നിരവധി ആളുകളാണ് എനിക്ക് മെസേജ് അയച്ചത്. ഓരോരുത്തര്‍ക്കായി മറുപടി പറയാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുകയാണ്. ചെന്നൈയിലെ പോത്തീസില്‍ നിന്നാണ് തന്റെ വിവാഹത്തിനുള്ള സാരി വാങ്ങിയത്. ആഭരണങ്ങള്‍ കൊച്ചിയിലെ ജ്വല്ലറിയില്‍ നിന്നും വാങ്ങി. മേക്കപ്പ് സുഭാഷ് ബാബു ആയിരുന്നു.

ഇനി പ്രത്യേകതയുള്ള ചില ആഭരണങ്ങള്‍ ഉണ്ട്. അതിലൊന്ന് ആമാടക്കൂട്ടം ആണ്. പരമ്പരാഗതമായ സ്വര്‍ണ നെക്ലേസ് ആണിത്. തന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല ഓരോ തലമുറകള്‍ കൈമാറി തന്നിലേക്ക് എത്തിയതാണ്. പിന്നെയുള്ളത് നാഗ വംഗി (സര്‍പ്പ വംഗി) ആണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് അമ്മ പ്രത്യേകമായി രൂപകല്‍പ്പന നടത്തി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയതാണിത്.
സാരിയാണ് ഏറ്റവും ഭംഗി, ആരെയും മയക്കുന്ന ചിത്രങ്ങളുമായി ദിവി വാദിയ
അതുപോലെ നാഗതളയും അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വാങ്ങിയതാണ്. ചുവപ്പും പച്ചയും നിറമുള്ള നാഗപടം വിവാഹത്തിന് അണിഞ്ഞതായിരുന്നു. മഹത്തായൊരു ചടങ്ങ് നടത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമാണ്. ഈ സന്തോഷം നിറഞ്ഞ ജീവിതത്തിന് എന്റെ മാതാപിതാക്കല്‍, ഭര്‍ത്താവ്, അമ്മായിയമ്മ, പൂര്‍വികര്‍, ദൈവം എല്ലാവരോടും നന്ദി പറയുകയാണ്. എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഉത്തര പറയുന്നു.


Click it and Unblock the Notifications











