ബിഗ് ബോസ് മോഹന്‍ലാലിന് വെല്ലുവിളി? കമല്‍ഹസന്‍, ജൂനിയര്‍ എന്‍ടിആര്‍, മിനിസ്‌ക്രീനിലും മിന്നിച്ചവര്‍!
ബിഗ് ബോസിലൂടെ മോഹന്‍ലാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അഭിനയവും നൃത്തവും മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. അമൃത ടിവിയിലെ ലാല്‍സലാമിലൂടെ അദ്ദേഹം നേരത്തെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇനി ടെലിവിഷന്‍ പ്രേക്ഷകരുടേത് കൂടിയായി മാറുകയാണ്. സിനിമാപ്രേമികള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരിപാടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ വൈറലായത്.
അവതരണം ഒരു കലയാണ്. മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയുമായി 16ഓളം താരങ്ങളെ നിയന്ത്രിക്കാനും ടാസ്‌ക്കുകള്‍ നല്‍കാനുമൊക്കെയായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ പരിപാടിയുടെ മലയാള പതിപ്പ് അണിയറയില്‍ അവസാനഘട്ട തയ്യാറെടുപ്പിലാണ്. ജൂണ്‍ 24മുതലാണ് പരിപാടി ആരംഭിക്കുന്നത്. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് അവതരിപ്പിച്ചത് കമല്‍ഹസനായിരുന്നു. വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാംഭാഗവുമായി എത്തുകയാണ് അദ്ദേഹം. മോഹന്‍ലാലും കമല്‍ഹസനും മാത്രമല്ല മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങിയ വേറെയും സൂപ്പര്‍താരങ്ങളുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രേക്ഷക പ്രതീക്ഷയും സ്വീകാര്യതയും
ബിഗ് സ്‌ക്രീനില്‍ വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരങ്ങള്‍ ടെലിവിഷനിലൂടെ സ്വീകരണമുറിയിലേക്ക് എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. പതിവിന് വിപരീതമായുള്ള ഗെറ്റപ്പും ഡ്യൂട്ടിയുമായെത്തുന്ന താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളെല്ലാം റേറ്റിങ്ങില്‍ ഏറെ മുന്നിലെത്താറുണ്ടെന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം.

മിനിസ്‌ക്രീനിലും മിന്നിച്ചു
മോഹന്‍ലാലായാലും കമല്‍ഹസനായാലും ചിരഞ്ജീവിയായാലും നാനിയായാലും മിനിസ്‌ക്രീനിലെ വരവ് പൊളിച്ചടുക്കിയിരുന്നു. ലാല്‍സലാമിലൂടെയായിരുന്നു മോഹന്‍ലാല്‍ എത്തിയത്. കമല്‍ഹസനാവട്ടെ ബിഗ് ബോസ് തമിഴ് പതിപ്പുമായാണ് ടെലിവിഷന്‍ പ്രേക്ഷകരെ കൈയ്യിലെടുത്തത്. കോന്‍ ബനേഗ കോര്‍പതിയുടെ തെലുങ്ക് പതിപ്പുമായാണ് ചിരഞ്ജീവി എത്തിയത്. ബിഗ് ബോസ് തെലുങ്ക് പതിപ്പിലൂടെയാണ് ജൂനിയര്‍ എന്‍ടി ആര്‍ എത്തിയത്. തിരശ്ശീലയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും തങ്ങള്‍ക്ക് തിളങ്ങാനാവുമെന്ന് ഓരോ താരവും തെളിയിച്ചിരുന്നു.

പരിപാടിയിലേക്ക് ആകര്‍ഷിച്ചത്
വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളില്‍ അഭിനയിക്കുന്നതിനിടയില്‍ താരങ്ങളെ അവതാരകരായി ലഭിക്കുകയെന്ന കാര്യം ചില്ലറയല്ല. പണവും പ്രശസ്തിയും മാറ്റവുമൊക്കെയായി പല ഘടകങ്ങളാണ് താരങ്ങളെ സ്വാധീനിച്ചത്. ബിഗ് ബോസ് ഏറ്റെടുത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ പ്രതിഫലം തന്നെയാണെന്ന് അടുത്തിടെ ഉലകനായകന്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തിലെ വ്യത്യാസം
സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ ആ സിനിമയുടെ അന്തിമവിജയം നിര്‍ണ്ണയിക്കുന്നത് പ്രേക്ഷകരാണ്. ബോക്‌സോഫീസ് കലക്ഷന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ടെലിവിഷനില്‍ അത്തരമൊരു ഘടകമേയില്ല. സ്ഥിരം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി ഒരുപാട് മെനക്കെടേണ്ടതില്ല. പ്രതിഫലത്തിന്റെ കാര്യവും ആസ്വാദകരുടെ ലെവലുമാണ് തന്നെ ഈ പരിപാടിയിലേക്ക് ഘടകങ്ങളെന്ന് കമല്‍ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞാനായിരിക്കാന്‍ സാധിക്കുന്നു
സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് അഭിനയിക്കുന്നയാളാണ് നടന്‍. അതാത് കഥാപാത്രത്തെയാണ് താരങ്ങള്‍ പ്രതിനിധീകരിക്കുന്നത്. യഥാര്‍ത്ഥ വ്യക്തിത്വം വ്യക്തമാക്കാവുന്ന തരത്തിലുള്ള കഥാപാത്രത്തെ ലഭിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ ബിഗ് ബോസ് അവതാരകനിലൂടെ തനിക്ക് തന്നെ പുറത്തെടുക്കാന്‍ സാധിച്ചുവെന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറയുന്നത്. തന്നെത്തന്നെയാണ് താന്‍ പ്രതിനിധീകരിച്ചത്. അതിനാല്‍ത്തന്നെ ഇത്തരമൊരവസരം ലഭിച്ചപ്പോള്‍ രണ്ടാമതാലോചിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

വെല്ലുവിളി ഏറ്റെടുത്ത് നാനി
ബിഗ് ബോസ് രണ്ടാം പതിപ്പ് അവതരിപ്പിക്കുന്നത് നാനിയാണ്. ജൂണ്‍ 10 മുതലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. അവതാരകനെന്ന വലിയ വെല്ലുവിളിയാണ് ഇത്തവണ നാനി ഏറ്റെടുത്തിട്ടുള്ളത്. പുതുമയെ ഏറെ ഇഷ്ടപ്പെടുന്ന താരം പുതിയ റോളും ഏറ്റെടുത്തിരിക്കുകയാണ്. മിനിസ്‌ക്രീനില്‍ തനിക്ക് തിളങ്ങാനാവുമോയെന്ന് സ്വയം പരിശോധിക്കുക കൂടിയാണ് ഈ താരം ലക്ഷ്യമാക്കുന്നത്.

വിശാലും എത്തിയേക്കും
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങളിലൊരാളായ വിശാലും മിനിസ്‌ക്രീനില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. വിശാലിന്റെ അടുത്ത സുഹൃത്തായ ആര്യ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. ലക്ഷ്മി മഞ്ജു അവതരിപ്പിക്കുന്ന തെലുങ്ക് പരിപാടിയുടെ തമിഴ് പതിപ്പുമായാണ് വിശാല്‍ എത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുത്തുവെന്ന് താരം വ്യക്തമാക്കിയിരുന്നു.

റാണയുടെ അനുഭവം
ബാഹുബലിയിലൂടെ ലോകശ്രദ്ധ നേടിയ റാണ ദഗ്ഗുപതിയും മിനിസ്‌ക്രീനില്‍ മികവ് തെളിയിച്ചിട്ടുണ്ട്. നമ്പര്‍ വണ്‍ യാരി എന്ന പരിപാടിയുമായാണ് താരമെത്തിയത്. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു പരിപാടി തനിക്ക് സമ്മാനിച്ചത്. മുന്‍നിര താരങ്ങളെല്ലാം ടെലിവിഷനില്‍ മിന്നിത്തിളങ്ങിയിട്ടുണ്ട്. അവസരം ലഭിച്ചാല്‍ ഇനിയും പരിപാടിയുമായി എത്തുമെന്നും റാണ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











