പേളി മാണി മുതല്‍ അനുഷ്‌ക ശര്‍മ്മ വരെ! ലോക്ഡൗണ്‍ കാലം ഗര്‍ഭിണികളായ നായികമാര്‍
സിനിമാ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ലോക്ഡൗണ്‍ കാലത്തും മിക്കവരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. കോവിഡ് വ്യാപനത്തിനിടെയിലും താരങ്ങളെ സംബന്ധിച്ചുളള ചില നല്ല വാര്‍ത്തകള്‍ ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നു. നിരവധി താരവിവാഹങ്ങള്‍ നടന്നൊരു വര്‍ഷമായിരുന്നു 2020.
അതേസമയത്ത് തന്നെ കുഞ്ഞുണ്ടാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചും ചില നായികമാര്‍ എത്തിയിരുന്നു. മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നുമുളള നായികമാരാണ് ഗര്‍ഭിണിയാണെന്ന സന്തോഷ വിവരം ആരാധകരെ അറിയിച്ചിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണികളായ നടിമാരെ കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഗര്‍ഭിണിയാണെന്നുളള വിവരം പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞ് മാര്‍ച്ചിലായിരിക്കും എത്തുകയെന്നും പേളി അറിയിച്ചിരുന്നു.
Recommended Video

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇന്നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണെന്ന് ഇരുവരും അറിയിച്ചത്. രണ്ട് പേരും ഒരുമിച്ചുളള ഒരു ചിത്രമായിരുന്നു ഇന്ന് പുറത്തിറങ്ങിയത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഞങ്ങളുടെ കുടുംബം മൂന്ന് പേരാകുമെന്നാണ് കോലിയും അനുഷ്‌കയും അറിയിച്ചിരിക്കുകയാണ്.

ലോക്ഡൗണ്‍ കാലത്ത് തന്നെയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ താന്‍ വീണ്ടും ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ചത്. 2012ലായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായത്. തുടര്‍ന്ന് 2016 ഡിസംബറിലാണ് മകന്‍ തൈമൂര്‍ ജനിക്കുന്നത്. ഇപ്പോള്‍ തൈമൂറിന് കൂട്ടായി ഒരു കുഞ്ഞുവാവ കൂടി വരികയാണ്. സെയ്ഫ് അലി ഖാന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ചാണ് സന്തോഷ വാര്‍ത്ത കരീന കപൂര്‍ അറിയിച്ചിരുന്നത്.

വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യയും നടി നടാഷയും കുഞ്ഞുണ്ടാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. ഈ വര്‍ഷം ന്യൂഇയറിനോട് അനുബന്ധിച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. താരവിവാഹം കാത്തിരുന്ന ആരാധകര്‍ക്ക് നടാഷ ഗര്‍ഭിണിയായ വിവരം വലിയ സര്‍പ്രൈസായി മാറിയിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ആദ്യത്തെ കണ്‍മണി ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications