മഞ്ജു വാര്യരോടുള്ള സ്‌നേഹം പറഞ്ഞ് പൂര്‍ണിമയും ഗീതുവും! ആശംസയുമായി പൃഥ്വിരാജും സംഘവും
മലയാളത്തിന്റെ സ്വന്തം താരമായ മഞ്ജു വാര്യരുടെ പിറന്നാളാണ് വ്യാഴാഴ്ച. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നെത്തിയത്. തിരക്കുകളൊന്നുമില്ലാതെ മഞ്ജു തൃശ്ശൂരിലെ വീട്ടില്‍ കഴിയുകയാണ്. ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്.ഇതോടെയായിരുന്നു മഞ്ജുവും മധുവും വീട്ടിലേക്ക് മടങ്ങിയത്. മക്കളും മരുമകളും കൊച്ചുമകളും എത്തിയതിന്റെ സന്തോഷം പറഞ്ഞായിരുന്നു ഗിരിജ വാര്യര്‍ എത്തിയത്.
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹന്‍ദാസും പൂര്‍ണിമയും. മഞ്ജുവിന്റെ പിറന്നാളിന് സ്‌നേഹാശംസ അറിയിച്ച് ഇവരും എത്തിയിരുന്നു. എന്റേത് എന്ന കുറിപ്പോടെയായിരുന്നു ഗീതു മോഹന്‍ദാസ് ആശംസ അറിയിച്ചത്. ഞാന്‍ നമ്മളെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത് ചിത്രങ്ങളുടെ കൂടെ മനോഹരമായ വീഡിയോയും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് തന്റെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു താരം കുറിച്ചത്.

റിമി ടോമി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ദീപ്തി സതി, ഉമ നായര്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി, നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, നരേന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്്, പൂര്‍ണിമ, വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവരെല്ലാം മഞ്ജു വാര്യര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
ഒരു പുതുമുഖ സംവിധായകന് പോലും സൂപ്പർ സ്റ്റാർസിൽ ഒരാളുടെ ഡേറ്റ് കിട്ടിയാൽ പിന്നെ കഥ പോലും കേൾക്കാൻ നിക്കാതെ പണമിറക്കാൻ തയ്യാറായി കൈ കൊടുക്കുന്ന നിർമാതാക്കൾ, അത്തരത്തിൽ പേര് കേട്ടാൽ തന്നെ തിയറ്ററിലേക്ക് ആളെ കൂട്ടാൻ കഴിവുള്ള സ്റ്റാർസ് എന്ന് വിളിക്കാവുന്നവർ മലയാളം സിനിമാ ഇൻഡസ്ട്രിയൽ ഏറിയാൽ പത്തു പേരുണ്ടാകും ആ പത്തിലെ ഏക സ്ത്രീ സാന്നിധ്യം,ഒരേയൊരു മഞ്ജു വാര്യർ. ലേഡി സൂപ്പര്‍ സ്റ്റാറിനെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു.

ഒരുപക്ഷേ മഞ്ജു ചേച്ചിയെ മനസ്സിൽ കണ്ട് തിരക്കഥ എഴുതിയാൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നത് ചേച്ചി ഒരു നോ പറഞ്ഞാൽ ആ തിരക്കഥ പിന്നെ വീട്ടിലെ അലമാരയിൽ വെക്കാൻ മാത്രേ ഉപകരിക്കൂ..കാരണം നടനമികവിലും താര പകിട്ടിലും മഞ്ജു വാര്യരുടെ ഒപ്പമെത്തുന്ന മറ്റൊരാളില്ല എന്നത് തന്നെയെന്ന് പറഞ്ഞായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications