ദിലീപിന്റെ മകളായി അഭിനയിച്ച് പിന്നീട് ഭാര്യയും കാമുകിയുമായി മാറിയ നടിമാര്‍; രസകരമായ കണ്ടുപിടുത്തവുമായി ആരാധകർ

മിമിക്രി ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തി, ജനപ്രിയ നായകന്‍ എന്ന പേരില്‍ മലയാള സിനിമ അടക്കി വാഴുകയാണ് ദിലീപ്. കോമഡി സിനിമകളായിരുന്നു ദിലീപിനെ കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനാക്കിയത്. കൊവിഡ് കാലത്ത് സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ലെങ്കിലും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി താരം വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

സിംപിൾ സ്റ്റൈലിൽ ഉർവശി റട്ടേല, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു

ഇപ്പോഴിതാ ദിലീപിനെ കുറിച്ചുള്ള രസകരമായ ചില റിപ്പോര്‍ട്ടുകള്‍ ഫാന്‍സ് ഗ്രൂപ്പില്‍ തരംഗമാവുകയാണ്. നടി മഞ്ജു വാര്യര്‍ മുതല്‍ കാവ്യ മാധവന്‍ എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ചവരാണ്. അതുപോലെ ബാലതാരമായി ദിലീപിനൊപ്പം അഭിനയിച്ച് പിന്നീട് നായികയായി അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരും കേരളത്തിലുണ്ട്.

 ദിലീപിന്റെ നായികമാര്‍

നടി സനുഷ സന്തോഷാണ് ദിലീപിനൊപ്പം ബാലതാരമായി അഭിനയിച്ച സിനിമകളെ കുറിച്ച് പറഞ്ഞ് എത്തിയത്. ദിലീപിനെ കുറിച്ച് മാത്രമല്ല, കാവ്യ മാധവനെയും മമ്മൂട്ടിയെ കുറിച്ചുമൊക്കെ സനുഷ പറഞ്ഞിരുന്നു. വാര്‍ ആന്‍ഡ് ലൗ, മീശമാധവന്‍, പറക്കും തളിക, തുടങ്ങിയ ദിലീപ് ചിത്രങ്ങളിലാണ് സനുഷ ബാലതാരമായിട്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോയും നടി പുറത്ത് വിട്ടിട്ടുണ്ട്. അന്ന് അങ്കിളേ എന്ന് വിളിച്ചിരുന്ന ദിലീപിന്റെ ഭാര്യയായി പില്‍ക്കാലത്ത് സനുഷ അഭിനയിക്കുകയും ചെയ്തതാണ് രസകരം.

 ദിലീപിന്റെ നായികമാര്‍

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് ദിലീപും സനുഷയും നായിക, നായകന്മാരായിട്ടെത്തിയത്. ഖുശ്ബു, ഷീല, ബിജു മേനോന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും വേഷത്തിലായിരുന്നു. സനുഷയെ പോലെ തന്നെ സമാനമായ രീതിയില്‍ മറ്റ് ചിലര്‍ കൂടി ഉണ്ടെന്നുള്ള കണ്ടുപിടുത്തമാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പേജുകളിലൂടെ പുറത്ത് വരുന്നത്.

 ദിലീപിന്റെ നായികമാര്‍

നടി കീര്‍ത്തി സുരേഷും ദിലീപിന്റെ മകളുടെ വേഷത്തില്‍ എത്തിയിരുന്നു. കുബേരന്‍ എന്ന ചിത്രത്തിലാണ് കീര്‍ത്തി ബാലതാരമായി അഭിനയിച്ചത്. പിന്നീട് കാര്യമായി സിനിമകള്‍ ചെയ്തില്ലെങ്കിലും നായികയായിട്ടുള്ള അരങ്ങേറ്റവും മലയാളത്തിലാണ്. അതും ദിലീപിനൊപ്പം. റിങ് മാസ്റ്റര്‍ എന്ന സിനിമയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തി നായികയായിട്ടെത്തിയത്. കണ്ണ് കാഴ്ചയില്ലാത്ത പെണ്‍കുട്ടിയുടെ റോള്‍ ആയിരുന്നെങ്കിലും ജനപ്രിയ നായകന്റെ കാമുകി വേഷത്തിലാണ്.

Recommended Video

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam
 ദിലീപിന്റെ നായികമാര്‍

സജിത ബേട്ടിയാണ് മറ്റൊരു നായിക. ബാലതാരമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സജിത ബേട്ടി ദിലീപിനൊപ്പം തെങ്കാശി പട്ടണത്തിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ സംയുക്ത വര്‍മ്മയുടെ കൂട്ടുകാരികളില്‍ ഒരാളായിട്ടെത്തുന്ന സജിത പിന്നീട് ദിലീപിന്റെ ചേട്ടത്തിയമ്മയുടെ റോളിലുമെത്തി. 2 കണ്‍ട്രീസ് എന്ന സിനിമയിലൂടെയാണ് അങ്ങനൊരു വേഷം താരം ചെയ്തത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X