twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ നഷ്ടങ്ങൾ, പ്രേക്ഷകരെ ചിരിപ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത താരങ്ങളുടെ വിയോഗം

    |

    2020 ൽ മലയാള സിനിമയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. കൊവിഡ് ബാധയും ലോക്ക് ഡൗണും സിനിമാ വ്യവസായത്തെ ഗുരുതരമായി ബാധിച്ചിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയത്. പല ചിത്രങ്ങളും തിയേറ്ററുകളിൽ വേണ്ടവിധം പ്രദർശിപ്പിക്കാനും കഴിഞ്ഞിരുന്നില്ല.

    കൊവിഡ് പ്രതിസന്ധി കൂടാതെ താരങ്ങളുടെ പെട്ടെന്നുള്ള വിയോഗവും ഈ വർഷം മലയാള സിനിമയെ തളർത്തിയിരുന്നു. പലരുടേയും വിയോഗം അപ്രതീക്ഷിതമായിരുന്നു. കൊവിഡ് കാലമായത് കൊണ്ട് തന്നെ അവസാനമായി ഒന്ന് കാണാൻ പോലും ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിരുന്നില്ല. 2020 ലെ മലയാള സിനിമയുടെ നഷ്ടങ്ങൾ ഇവരാണ്...

    ശശി കലിംഗ

    പ്രായവ്യത്യാസമില്ലാതെ കുട്ടികളും കുടുംബപ്രേക്ഷകരും ഒരുപോല നെഞ്ചിലേറ്റിയ താരമായിരുന്നു ശശി കലിംഗ. 2009 ൽ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട‍്. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ 2020 ഏപ്രിൽ 7 നായിരുന്നു സിനിമകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്.

     രവി വള്ളത്തോൾ

    2020 ൽ പ്രേക്ഷകരെ തളർത്തിയ വിയോഗങ്ങളിലൊന്നായിരുന്നു നടൻ രവി വള്ളത്തോളിന്റേത്. 2020 ഏപ്രില്‍ 25നായിരുന്നു നടന്റെ വിയോഗം.1987ല്‍ പുറത്തിറങ്ങിയ സ്വാതിനിരുന്നാള്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു.മിനിസ്ക്രീൻ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു രവി വള്ളത്തോൾ. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടൻ

     ഷാജി  തിലകൻ

    നടൻ തിലകന്റെ മകനും സിനിമ, സീരിയൽ താരവുമായ ഷാജി തിലകനും ഈ വർഷമായിരുന്നു അന്തരിച്ചത്. കരൾ സംബസമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
    1998ൽ പുറത്തിറങ്ങിയ ‘സാഗരചരിത്രം' എന്ന ദൂരദർശൻ പരമ്പരയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. സമീപകാലത്തു സീരിയൽ മേഖലയിൽ സജീവമായിരുന്നു. മഴവിൽ മനോരമയിലെ ‘അനിയത്തി' അടക്കമുള്ള സീരിയലുകളിൽ അഭിനയിച്ചിരുന്നു. അനിയത്തിയിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേതാവ് എന്നതിൽ ഉപരി ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്..

    Recommended Video

    ഹരികൃഷ്ണന്‍സിന്റെ വിജയ രഹസ്യത്തെ കുറിച്ച് ഫാസില്‍ | Filmibeat Malayalam
    അനിൽ മുരളി

    മലയാളി പ്രേക്ഷകരെ ഏറെ ദുഃഖത്തിലാഴ്ത്തിയ ഒരു വിയോഗമായിരുന്നു നടൻ അനിൽ മുരളിയുടേത്. കരള്‍രോഗത്തെ തുടര്‍ന്ന് ജൂലൈ 30 ന് ആയിരുന്നു നടന്റെ അന്ത്യം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷ ചിത്രങ്ങളിലും നടൻ സജീവമായിരുന്നു. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ തെന്നിന്ത്യൻ ഭാഷകളിലായി ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

    Read more about: 2021 ahead year ender 2022
    English summary
    From Sasi Kalinga To Anil Murali Malayalam Actors Who Died In 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X