മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അവസാന 5 സിനിമകള്‍; ആരാധകര്‍ക്ക് ആഘോഷിക്കാം
ലോക്ഡൗണ്‍ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇക്കാര്യത്തില്‍ വാപ്പിച്ചി ഒരു മത്സരം തന്നെ നടത്തുന്നുണ്ടെന്ന കാര്യം ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ 69-ാം ജന്മദിനം ആഘോഷിച്ചതും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു. പ്രായമായവര്‍ക്ക് പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഉടനെ സിനിമാ ചിത്രീകരണത്തിനായി മമ്മൂട്ടി എത്തില്ലെന്നാണ് അറിയുന്നത്.
മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും അത് നിര്‍ത്തി വെക്കുകയായിരുന്നു. ഉടനെ പുതിയ സിനിമകള്‍ ആരംഭിക്കുമോ എന്ന കാര്യത്തിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ വണ്‍ എന്ന സിനിമ റിലീസ് ചെയ്യുമോ എന്നതിലും ഇനിയും വ്യക്തത വന്നിട്ടില്ല. അതേ സമയം മമ്മൂട്ടി നായകനായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ അഞ്ച് സിനിമകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ ഷൈലോക് എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലെത്തിയ സിനിമ അജയ് വാസുദേവ് ആയിരുന്നു സംവിധാനം ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ പിറന്ന ഷൈലോക്കിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. മാത്രമല്ല ഷൈലോക്ക് ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറിയിരുന്നു.
അതിന് മുന്‍പ് ബിഗ് ബജറ്റിലൊരുക്കിയ ബ്രഹ്മാണ്ഡ സിനിമ മാമാങ്കമാണ് മമ്മൂട്ടിയുടേതായി എത്തിയത്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അവറേജ് പ്രകടനമായിരുന്നു ബോക്‌സോഫീസില്‍ കാഴ്ച വെച്ചത്. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ തരംഗം സൃഷ്ടിച്ചവയാണ്.
പോക്കിരിരാജയ്ക്ക് ശേഷം അതേ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് മധുരരാജ. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ് ചിത്രം ബോക്‌സോഫീസില്‍ നൂറ് കോടി സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കളക്ഷന്‍ ലഭിച്ച ചിത്രമായിട്ടാണ് മധുരരാജ അറിയപ്പെട്ടത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഫാമിലി എന്റര്‍ടെയിനറാണ് ഗാനഗന്ധര്‍വ്വന്‍. മമ്മൂട്ടിയുടെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തില്‍ ഒരു ഗായകന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഗാനഗന്ധര്‍വ്വനും ബോക്‌സോഫീസില്‍ ആവറേജ് പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
അതുപോലെ അതിഥി വേഷത്തിലെത്തിയ പതിനെട്ടാംപടി നിരാശപ്പെടുത്തിയൊരു സിനിമയായിരുന്നു. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ പിറന്ന ഉണ്ട ആയിരുന്നു ഏറ്റവുമൊടുവില്‍ സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം. പോലീസുകാരുടെ കഥ പറഞ്ഞെത്തിയ ഉണ്ട പ്രേക്ഷക നിരൂപണത്തിലും ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു.


Click it and Unblock the Notifications