twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ, മലയാളത്തില്‍ ഈ വര്‍ഷം ഗംഭീര തിരിച്ചുവരവ് നടത്തിയ താരങ്ങള്‍

    By Midhun Raj
    |

    മോളിവുഡില്‍ വ്യത്യസ്തമാര്‍ന്ന നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്ത വര്‍ഷമായിരുന്നു 2020. വലിയ പ്രതീക്ഷകളോടെ നോക്കികണ്ട സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറി. ഒപ്പം ചില സിനിമകള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുകയും ചെയ്തു. മുന്‍നിര താരങ്ങളും ഈ വര്‍ഷം ശ്രദ്ധേയ പ്രകടനമാണ് സിനിമകളില്‍ കാഴ്ചവെച്ചത്. ഇക്കൊല്ലവും പുതിയ അഭിനേതാക്കളും സംവിധായകരുമെല്ലാം ധാരാളമായി മലയാളത്തിലേക്ക് എത്തി.

    ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    ഒപ്പം ചില താരങ്ങളുടെ അപ്രതീക്ഷിത തിരിച്ചുവരവ് കൂടി പ്രേക്ഷകര്‍ കണ്ട വര്‍ഷമായിരുന്നു 2020. താരങ്ങളുടെ മികച്ച തിരിച്ചുവരവിലൂടെ വലിയ വിജയമാണ് ഈ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ നേടിയത്. അതേസമയം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ....

    സുരേഷ് ഗോപി

    ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടന്‍ സുരേഷ് ഗോപി മലയാളത്തില്‍ നടത്തിയത്. സിനിമകള്‍ വിട്ട് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന താരത്തിന്‌റെ തിരിച്ചുവരവ് ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഒടുവില്‍ സത്യന്‍ അന്തിക്കാടിന്‌റെ മകന്‍ അനൂപ് സത്യന്‌റെ ആദ്യ ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചുവരവ്.

    സൂപ്പര്‍താരത്തിനൊപ്പം

    സൂപ്പര്‍ താരത്തിനൊപ്പം നടി ശോഭനയും ഒരിടവേളയ്ക്ക് ശേഷം മോളിവുഡില്‍ തിരിച്ചെത്തി. ഇരുവരുടെയും കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയിലെ മുഖ്യ ആകര്‍ഷണമായി മാറിയത്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഈ വര്‍ഷം നേട്ടമുണ്ടാക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്.

    കുഞ്ചാക്കോ ബോബന്‍

    അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ ഈ വര്‍ഷം മോളിവുഡില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

    ചാക്കോച്ചനൊപ്പം ഷറഫുദ്ദീന്‍

    ചാക്കോച്ചനൊപ്പം ഷറഫുദ്ദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, അഭിരാം രാധാകൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഹരികൃഷ്ണന്‍, രമ്യാ നമ്പീശന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി ഉള്‍പ്പടെയുളള താരങ്ങളും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു അഞ്ചാം പാതിര. എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസിന്‌റെ ആദ്യ ത്രില്ലര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര.

    ഒരിടവേളയ്ക്ക് ശേഷം

    ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന്റെതായി വലിയ വിജയം നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി സിനിമ. അയ്യപ്പന്‍ നായര്‍ എന്ന ശക്തമായ ഒരു കഥാപാത്രത്തെ നടന്‍ ചിത്രത്തില്‍ അവതരിപ്പിച്ചു. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് പൃഥ്വിരാജും ബിജു മേനോനും കാഴ്ചവെച്ചത്. നായകനാരെന്ന് ആദ്യാവസാനം പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും.

    Read more about: year ender 2022 2021 ahead
    English summary
    From Suresh Gopi To Kunchacko Boban: Malayalam Actors Who Made An Unbelievable Comeback In 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X