സുശാന്ത് മുതല്‍ അല്ലു അര്‍ജുന്‍ വരെ, ഈ വര്‍ഷം കൂടുതല്‍ പേര്‍ തിരഞ്ഞ സെലിബ്രിറ്റികള്‍

By Midhun Raj

കഴിഞ്ഞ വര്‍ഷം അവസാനം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും 2020നെ നോക്കികണ്ടത്. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് കൊറോണ എന്ന മഹാമാരി ലോകമെമ്പാടുമായി ഇക്കൊല്ലം വ്യാപിച്ചു. സിനിമാമേഖലയെ സംബന്ധിച്ചും വലിയ നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2020. നിരവധി താരങ്ങളുടെ വിയോഗമാണ് ഈ വര്‍ഷമുണ്ടായത്. നഷ്ടങ്ങള്‍ക്കൊപ്പം നിരവധി വിവാദങ്ങളും അപ്രതീക്ഷിത സംഭവ വികാസങ്ങളുമെല്ലാം ഉണ്ടായി.

ലോക്ഡൗണ്‍ സമയത്ത് വീട്ടിലായതോടെ മൊബൈല്‍ഫോണിനും ഇന്റര്‍നെറ്റിനും മുന്‍പിലായിരുന്നു മിക്കവരും. ഇന്റര്‍നെറ്റ് ഉപയോഗാക്താക്കളുടെ കാര്യത്തിലും ഇക്കാലയളവില്‍ വര്‍ധനവുണ്ടായി. അതേസമയം ഈ വര്‍ഷം എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പുരുഷ സെലിബ്രിറ്റികളുടെ ലിസ്റ്റ് യാഹൂ പുറത്തുവിട്ടിരുന്നു. സുശാന്ത് സിംഗ് മുതല്‍ അല്ലു അര്‍ജുന്‍ വരെയുളള പത്ത് സെലിബ്രിറ്റികളുടെ പേരുകളാണ് ഈ ലിസ്റ്റില്‍ വന്നിരിക്കുന്നത്

സുശാന്ത് സിംഗ് രജ്പുത്ത്

സുശാന്ത് സിംഗ് രജ്പുത്തും അമിതാഭ് ബച്ചനുമാണ് യാഹൂ പുറത്തുവിട്ട ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുളളത്. ലോക്ഡൗണ്‍ കാലത്ത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സുശാന്തിന്റെ വിയോഗവാര്‍ത്ത പുറത്തുവന്നത്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു നടന്റെ വിടവാങ്ങല്‍. ഹിന്ദി സിനിമാ ലോകത്ത് അമിതാഭ് ബച്ചന്‍ 51 വര്‍ഷം തികച്ച വര്‍ഷമായിരുന്നു 2020.

കോന്‍ ബനേഗ കരോര്‍പതിയുടെ

കോന്‍ ബനേഗ കരോര്‍പതിയുടെ 12ാം സീസണുമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലും ബിഗ്ബി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. കോവിഡ് സ്ഥിരീകരിച്ച ശേഷവും നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

അക്ഷയ് കുമാര്‍

ലക്ഷ്മി ബോംബ് എന്ന വിവാദ ചിത്രത്തിലൂടെ അക്ഷയ്കുമാര്‍ ഈ വര്‍ഷവും വാര്‍ത്തകളില്‍ നിറഞ്ഞു. കോവിഡ് വ്യാപനം കാരണം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. വലിയ ഹൈപ്പുകളോടെ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടാനായത്. റിലീസ് സമയത്ത് രജപുത് കര്‍ണി സേനയില്‍ നിന്നും ലീഗല്‍ നോട്ടീസും ചിത്രത്തിന് ലഭിച്ചിരുന്നു.

ലക്ഷ്മി ബോംബ്

ലക്ഷ്മി ബോംബ് എന്ന പേരിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പിന്നാലെ സിനിമയ്ക്ക് ലക്ഷ്മി എന്ന് മാത്രം ടൈറ്റിലിട്ടു. നവംബറില്‍ തനിക്കെതിരെയുളള വ്യാജ വാര്‍ത്തയ്ക്ക് റാഷിദ് സിദ്ധിഖി എന്നെ യൂടൂബര്‍ക്കെതിരെ 500കോടിയുടെ മാനനഷ്ടകേസും അക്ഷയ്കുമാര്‍ ഫയല്‍ ചെയ്തിരുന്നു. അതേസമയം ബോളിവുഡിലെ ജനപ്രിയ താരമെന്ന നിലയിലും ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും സല്‍മാന്‍ ഖാന്‍ ഈ വര്‍ഷവും വാര്‍ത്തകളില്‍ നിറഞ്ഞു.

ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍

ബോളിവുഡിലെ രണ്ട് മികച്ച നടന്‍മാര്‍ വിടപറഞ്ഞ വര്‍ഷം കൂടിയായിരുന്നു 2020. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്ന റിഷി കപൂറും ഇര്‍ഫാന്‍ ഖാന്റെയും വിയോഗം ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഒരുകാലത്ത് സൂപ്പര്‍താരമായി ബോളിവുഡില്‍ തിളങ്ങിയ നടനാണ് റിഷി കപൂര്‍, പിന്നീട് സഹനടനായുളള വേഷങ്ങളിലും അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്നു. ചികില്‍സയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ സമയത്താണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്. ഇര്‍ഫാന്‍ ഖാനറെ വിയോഗവും ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു.

സംഗീത ലോകത്തെയും

സംഗീത ലോകത്തെയും ആരാധകരെയും സങ്കടത്തിലാഴ്ത്തികൊണ്ടായിരുന്നു ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗ വാര്‍ത്തയും പുറത്തുവന്നത്. കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ദിവസങ്ങളോളം ചികില്‍സയിലായിരുന്നു. കോവിഡ് ഭേദമായെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 16 ഭാഷകളിലായി 40000 ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന ഗായകനായിരുന്നു അദ്ദേഹം.

ലോക്ഡൗണ്‍ കാലത്തെ

ലോക്ഡൗണ്‍ കാലത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് സോനു സൂദ് വാര്‍ത്തകളില്‍ നിറഞ്ഞത്. ലോക്ഡൗണില്‍ വിവിധ സ്ഥലങ്ങളിലായി പെട്ടുപോയ ആളുകളെ അവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകാന്‍ സോനു സൂദ് സഹായിച്ചിരുന്നു. ഇതിനായി നിരവധി ബസുകളും നടന്‍ ഏര്‍പ്പാടാക്കി. ഒപ്പം തന്നെ ദുരിതത്തിലായവര്‍ക്ക് ഭക്ഷണവും മറ്റും അവശ്യ സാധനങ്ങളും നല്‍കി നടന്‍ മാതൃകയായി.

അനുരാഗ് കശ്യപ്

നടി പായല്‍ ഘോഷിന്റെ മീടു ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സംവിധായകന്‍ അനുരാഗ് കശ്യപ് വാര്‍ത്തകളില്‍ നിറഞ്ഞത്. സംവിധായകനെതിരെ ലൈംഗികാരോപണങ്ങളുമായി നടി രംഗത്തെത്തിയെങ്കിലും ഇക്കാര്യം അനുരാഗ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് സംവിധായകന് പിന്തുണ അറിയിച്ചത് എത്തിയത്.

അല വൈകുന്ദപുരംലോയുടെ

അല വൈകുന്ദപുരംലോയുടെ വിജയത്തിന് പിന്നാലെ ഈ വര്‍ഷം വീണ്ടും തിളങ്ങിയ താരമാണ് അല്ലു അര്‍ജുന്‍. തെലുങ്കിലെന്ന പോലെ കേരളത്തിലും ചിത്രം വലിയ വിജയം നേടിയിരുന്നു. അടുത്തിടെ കുണ്ടല വെളളച്ചാട്ടത്തിലേക്കുളള നടന്റെ സന്ദര്‍ശനം വിവാദമായി മാറിയിരുന്നു. കോവിഡിനെ തുടര്‍ന്ന് അടച്ച സ്ഥലത്ത് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ അല്ലു അര്‍ജുനും സുഹൃത്തുക്കളും എത്തിയതാണ് വിവാദമായി മാറിയത്.

Read more about: 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X