സിനിമ നടിമാരെ ജീവിതസഖിയാക്കിയ കായിക താരങ്ങള്‍! രസകരമായ പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

താരങ്ങളും കരിയറിനെക്കാള്‍ അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് പലപ്പോഴും തരംഗം സൃഷ്ടിക്കാറുള്ളത്. ഒന്നിച്ചഭിനയിച്ചതിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന ഒരുപാട് താരങ്ങളുണ്ട്. അതുപോലെ കായിക താരങ്ങളുമായിട്ടുള്ള പ്രണയവും വിവാഹവുമെല്ലാം ഇന്ത്യയില്‍ പലപ്പോഴും സംഭവിക്കാറുള്ളത്. അടുത്തിടെ അത്തരത്തില്‍ ചില താരവിവാഹങ്ങള്‍ നടന്നിരുന്നു.

ഏറ്റവുമൊടുവില്‍ തമിഴില്‍ നിന്നുമാണ് സമാനമായൊരു വാര്‍ത്ത വരുന്നത്. തമിഴ് നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റന്‍ താരവുമായ ജ്വാല ഗുട്ടയും വിവാഹിതരാവാന്‍ പോവുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും വിവാഹനിശ്ചയം നടക്കുന്നത്. ഇതിന് മുന്നോടിയായി സിനിമ-കായിക താരദമ്പതിമാരെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

സിനിമ-കായിക താരദമ്പതിമാര്‍

രാക്ഷസന്‍ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ വിഷ്ണു വിശാലും ജ്വാല ഗുട്ടയും തമ്മില്‍ ഏറെ കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രണയം ിവാഹത്തിലേക്ക് എത്തുകയാണെന്നുള്ള കാര്യം സൂചിപ്പിച്ച് താരങ്ങള്‍ രംഗത്ത് എത്തിയത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. പരസ്പരം മോതിരം കൈമാറിയ ചിത്രമായിരുന്നു പുറത്ത് വിട്ടത്. ഇന്ത്യയിലെ പ്രൊഫഷണല്‍ ബാഡ്മിന്റന്‍ താരമായിരുന്നു ജ്വാല. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ജ്വാലയും വിശാലും തമ്മില്‍ ഇഷ്ടത്തിലാവുന്നത്.

 സിനിമ-കായിക താരദമ്പതിമാര്‍

ഇന്ത്യയിലെ പ്രമുഖ താരദമ്പതിമാരാണ് വീരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ വീരാടും ബോളിവുഡിലെ മുന്‍നിര നായികയായ അനുഷ്‌കയും 2017 ലായിരുന്നു വിവാഹിതരാവുന്നത്. 2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. സൗഹൃദം പ്രണയമാവുകയായിരുന്നു. 2014 ലാണ് പ്രണയത്തിലാണെന്ന കാര്യം ഇരുവരും വെളിപ്പെടുത്തുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാവുമ്പോള്‍ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ ്ഇരുവരും. അടുത്തിടെയാണ് ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്ന കാര്യം അനുഷ്‌കയും വീരാടും പുറംലോകത്തെ അറിയിക്കുന്നത്.

 സിനിമ-കായിക താരദമ്പതിമാര്‍

വീരാട് അനുഷ്‌കയെ പോലെ ക്രിക്കറ്റ്-സിനിമാ മേഖലയില്‍ നിന്നുള്ള കപ്പിള്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും. വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെയാണ് മൂന്നാമതൊരാള്‍ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന കാര്യം ഇരുവരും പുറംലോകത്തെ അറിയിച്ചത്. ഒടുവില്‍ കഴിഞ്ഞ മാസം നടാഷ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിനൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് താരങ്ങള്‍.

Recommended Video

One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala
സിനിമ-കായിക താരദമ്പതിമാര്‍

വൈകാതെ വിവാഹിതയാവാന്‍ പോവുന്ന ബോളിവുഡ് സുന്ദരിയാണ് തപ്‌സി പന്നു. തനിക്കൊരു പ്രണയമുണ്ടെന്ന കാര്യം നടി തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. അത് മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനാണെന്ന് അടുത്തിടെയാണ് തപ്‌സി വ്യക്തമാക്കിയത്. എന്റെ ജീവിതത്തില്‍ ഒരാളുണ്ട്. എന്റെ വീട്ടുകാര്‍ക്ക് അത് അറിയുകയും ചെയ്യാം. ഒന്നും രഹസ്യമാക്കി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണെന്ന് പറഞ്ഞാണ് പ്രണയത്തെ കുറിച്ച് തപ്‌സി സംസാരിച്ചത്. ഇരുവരുടെയും വിവാഹം എന്നാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X