twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉര്‍വശിയും അപര്‍ണ്ണയും അന്ന ബെന്നും തിളങ്ങിയ വര്‍ഷം, 2020 സ്വന്തമാക്കിയ നായികമാര്‍ ഇവരാണ്

    |

    വ്യത്യസ്തമായ നിരവധി സിനിമകളാണ് ഈ വര്‍ഷം പ്രേക്ഷകര്‍ കണ്ടത്. ലോക് ഡൗണായതോടെ തിയേറ്ററുകളും അടച്ചിട്ടതിനാല്‍ ഒടിടിയിലൂടെയാണ് പല സിനിമകളും റിലീസ് ചെയ്തത്. തിയേറ്ററില്‍ നിന്നും സിനിമ ആസ്വദിക്കുന്നത് ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. എന്നാണ് തിയേറ്ററുകള്‍ തുറക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബ്രഹ്മാണ്ഡ സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി തയ്യാറായിട്ടുള്ളത്. സിനിമകളുടെ എണ്ണം കുറവാണെങ്കിലും അമ്പരപ്പിക്കുന്ന പ്രകടനവുമായി പല താരങ്ങളും എത്തിയ വര്‍ഷം കൂടിയാണ് 2020.

    Recommended Video

    Best Film Performances by Actresses in 2020

    പ്രതിസന്ധികള്‍ക്കിടയിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളും സിനിമകളുമൊക്കെ എത്തിയിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയായ ഉര്‍വശിയുടെ ശക്തമായ തിരിച്ചുവരവിനായിരുന്നു അടുത്തിടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. സൂരറൈ പോട്ര് കണ്ടവരെല്ലാം താരത്തിന് കൈയ്യടിച്ചിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയുമായാണ് ഉര്‍വശി ആദ്യമെത്തിയത്. സുരേഷ് ഗോപിയും ശോഭനയുമുണ്ടെങ്കിലും തന്റെ സാന്നിധ്യം മികച്ചതാക്കിയിരുന്നു ഉര്‍വശി. പുത്തന്‍പുതുകാലൈ, മൂക്കുത്തി അമ്മന്‍ തുടങ്ങിയ സിനിമകളുമായും താരമെത്തിയിരുന്നു.

    സൂര്യ നായകനായെത്തിയ സൂരറൈ പോട്രുവില്‍ ബൊമ്മിയെന്ന നായികയെ അവതരിപ്പിച്ചത് അപര്‍ണ്ണ ബാലമുരളിയായിരുന്നു. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു താരത്തിന്റേത്. ഒടിടി റിലീസായെത്തിയ ചിത്രത്തെ അഭിനന്ദിച്ച് താരങ്ങളും ആരാധകരും ഒരുപോലെ എത്തിയിരുന്നു. അസാധ്യ അഭിനയ മികവായിരുന്നു അപര്‍ണ്ണയുടേത്. ബൊമ്മിയെ അവതരിപ്പിക്കുന്നതിന് മുന്‍പ് കൃത്യമായ തയ്യാറെടുപ്പുകളും താരം നടത്തിയിരുന്നു.

    Urvashi

    ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണനൊരുക്കിയ സീ യൂ സൂണിലൂടെ കൈയ്യടി നേടിയിരുന്നു ദര്‍ശന രാജേന്ദ്രന്‍. 2020 ല മികച്ച നടിമാരെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റില്‍ ഈ താരവും ഉണ്ടാവുമെന്ന് നിസംശയം പറയാം. സ്വഭാവിക അഭിനയമായിരുന്നു താരം കാഴ്ച വെച്ചത്. ഐ ഫോണില്‍ ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്.

    അയ്യപ്പനും കോശിയുമെന്ന സിനിമ കണ്ടവരാരും ഗൗരനന്ദയെ മറക്കാനിടയില്ല. കോശിയെ വിറപ്പിച്ച കണ്ണമ്മയായി ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. കപ്പേളയിലെ പ്രകടനത്തിലൂടെ അന്നബെന്നും കൈയ്യടി നേടിയിരുന്നു. മുന്‍ചിത്രങ്ങളിലേത് പോലെ തന്നെ ഇത്തവണയും തന്‍റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഈ താരം. ഹലാല്‍ ലവ് സ്റ്റോറിയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു ഗ്രേസ് ആന്‍റണി. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.

    Read more about: year ender 2022 2021 ahead
    English summary
    From Urvashi to Anna Ben, most memmobrable perfomace of actress in 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X