മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്, വെളിപ്പെടുത്തി നടി, ചിത്രം വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയുടെ കാലഘട്ടം മാറിയിട്ടും മഞ്ജുവാര്യർ അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും നടിയെ കുറിച്ചോർക്കുമ്പോൾ പ്പേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രത്തെയാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും രാധ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടും രാധയെ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ മടങ്ങി എത്തിയത്. ആദ്യകാലത്ത് നടിക്ക് നൽകിയ സ്നേഹവും പിന്തുണയും രണ്ടാം വരവിലും ആരാധകർ നൽകിയിരുന്നു. പ്രേക്ഷകരോടും വളരെ മികച്ച ബന്ധമാണ് നടി കാത്ത് സൂക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

 ചിരിയുടെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.

മഞജുവിന്റെ സന്തോഷത്തിന്റെ രഹസ്യം

സോഷ്യൽ മീഡിയയിൽ സജീവമായ താരം ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത് മഞ്ജു വാര്യരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പുതിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നടി ചിത്രത്തിനോടൊപ്പം കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുന്നത്. സന്തോഷമായി ഇരിക്കുക, കാരണം കൂടെ വരും എന്നായിരുന്നു നടി ചിത്രത്തിനൊപ്പം കുറിച്ചത്. മഞ്ജുവിന്റെ ചിത്രവും ക്യാപ്ഷനും വൈറലായിട്ടുണ്ട്.

നടിയുടെ പുതിയ ചിത്രം

സ്റ്റൈലീഷ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കണ്ണട വെച്ചുള്ള നടിയുടെ സ്റ്റൈലൻ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കൂടാതെ മഞ്ജുവിന്റെ വാക്കുകളെ ശരി വെച്ച് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട് . ആരാധകരുടെ കമന്റിന് മറുപടിയും മഞ്ജു നൽകിയിട്ടുണ്ട് . മികച്ച കമന്റുകളാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം സിനിമയിൽ താരം സജീവമായിരിക്കുകയാണ്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിത സുന്ദരം എന്ന ചിത്രത്തിലായിരുന്നു നിലവിൽ മഞ്ജു അഭിനയിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

ചിത്രങ്ങൾ

നിയന്ത്രണങ്ങളോടെ കേരളത്തിലെ തിയേറ്ററുകൾ തുറന്നിട്ടുണ്ട്. ജനുവരി13 നാണ് തിയേറ്ററുകൾ തുറന്നിരിക്കുന്നത്. വിജയ് ചിത്രം മാസ്റ്ററോടെയാണ് തിയേറ്ററുകൾ തുറന്നിരിക്കുന്നത്. നിലവിൽ മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന നാല് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ചതുർമുഖം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും. ജാക്ക് ആന്റ്ഡ് ജിൽ, മരയ്ക്കാർ, പ്രീസ്റ്റ് തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള മഞ്ജുവര്യർ ചിത്രം. നിരവധി ചിത്രങ്ങൾ അണിയറയിലും ഒരുങ്ങുന്നുണ്ട്.

Recommended Video

Manju Warrier Starring Horror Movie 'Chathur Mukham' All Set To Release In Theatres Soon

മഞ്ജുവാര്യർ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X