»   » ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ തുലാസിലാകുന്നതാര്??? സഞ്ജയ് ദത്തും ദിലീപും തമ്മിലുള്ള വ്യത്യാസമെന്ത്???

ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ തുലാസിലാകുന്നതാര്??? സഞ്ജയ് ദത്തും ദിലീപും തമ്മിലുള്ള വ്യത്യാസമെന്ത്???

Posted By: David
Subscribe to Filmibeat Malayalam

മലയാള സിനിമയും പ്രേക്ഷകരും ഇപ്പോള്‍ നടുക്കത്തിലാണ്. മലയാളത്തിന്റെ ജനപ്രിയ നായകന്റെ അറസ്റ്റ് തന്നെ കാരണം. നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ് അറസ്റ്റിലായിതോടെ ദിലീപിനൊപ്പം നിന്ന സിനിമ സംഘടനകളും ദിലീപിനെ കൈവിട്ടിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ഇത് ആദ്യത്തെ സംഭവമാണെങ്കിലും ബോളിവുഡില്‍ താരങ്ങളുടെ അറസ്‌റ്റോ ജയില്‍ വാസമോ പുതിയ കാര്യമല്ല.

കല്യാണ രാമന്‍ സിനിമയും ദിലീപിന്റെ ജീവിതവും തമ്മിലുള്ള ബന്ധം??? ക്ലൈമാക്‌സ് ആവര്‍ത്തിക്കുമോ???

സിനിമ ഒരാളുടെ സ്വകാര്യ സ്വത്തല്ല, പ്രേക്ഷകര്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ രാമലീല സംവിധായകന്‍!!!

താരങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ഏറ്റവും ബാധിക്കുന്നത് അവര്‍ കാരാര്‍ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍ക്കാണ്. സഞ്ജയ് ദത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം കരാര്‍ ഒപ്പിട്ടിരുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അതിനുള്ള സാധ്യതിയില്ലെന്നാണ് നിയമ  വിദഗ്ധര്‍ പറയുന്നത്. ഇത് തിരിച്ചടിയാകുന്നത് ദിലീപിന്റെ സിനിമകള്‍ക്കാണ്.

സഞ്ജയ് ദത്തിന് ലഭിച്ച പരിഗണന

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വച്ചു എന്ന കേസിനായിരുന്നു സഞ്ജയ് ദത്ത് അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സഞ്ജയ് ദത്ത് കരാര്‍ ഒപ്പിട്ടിരുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയയാക്കാന്‍ കോടതി അനുവദിച്ചിരുന്നു.

ദിലീപിനും കിട്ടുമോ ഈ പരിഗണന

എന്നാല്‍ സഞ്ജയ് ദത്തിന് ലഭിച്ച പരിഗണന ദിലീപിന് ലഭിക്കില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ചരിത്രത്തില്‍ ആദ്യത്തേത് എന്ന അടയാളപ്പെടുത്തുന്ന കേസാണ് നടിയെ ആക്രമിച്ച കേസ്. അതുകൊണ്ട് തന്നെയാണ് ദിലീപിന് പരിഗണന ലഭിക്കില്ലെന്ന് കണക്കാക്കുന്നതും.

കോടികളുടെ നഷ്ടം

ദിലീപിന് താന്‍ ഏറ്റെടുത്ത് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കോടികളുടെ നഷ്ടമാണ് സംഭവിക്കുക. ചിത്രീകരണം പൂര്‍ത്തിയായ രാമലീല ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

ഡിജിപി പങ്കെടുത്ത പൂജ

ഇതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ചിത്രീകരിക്കുന്ന പ്രഫസര്‍ ഡിങ്കന്റെ പൂജയില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പങ്കെടുത്തിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ക്യാമറാമാന്‍ രാമചന്ദ്ര ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നതാണ്. വിദേശത്താണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ടോമിച്ചന്‍ മുളകുപാടത്തിന്റെ നിലപാട്

കഴിഞ്ഞ ആഴ്ച തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു രാമലീല. 14 കോടി മുടക്കി നിര്‍മിക്കുന്ന ചിത്രത്തേക്കുറിച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് പ്രതീക്ഷയുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതം സിനിമയെ ബാധിക്കില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

പ്രഫസര്‍ ഡിങ്കന് വലിയ പരിക്കില്ല

സംവിധാനം ആദ്യമാണെങ്കിലും ക്യാമറാമാന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനാണ് പ്രഫസര്‍ ഡിങ്കന്റെ സംവിധായകന്‍ രാമചന്ദ്ര ബാബു. ഒരാഴ്ച മാത്രമാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത് എന്നതിനാല്‍ ദിലീപിന് പകരം മറ്റൊരു താരത്തെ വച്ച് ചിത്രീകരണം പൂര്‍ത്തിയാക്കാവുന്നതേയുള്ളു.

കമ്മാര സംഭവം പ്രതിസന്ധിയില്‍

കൂട്ടത്തില്‍ ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന ചിത്രമാണ് രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന കമ്മാര സംഭവം. ചിത്രത്തിന്റെ പകുതിയിലധികം ഭാഗങ്ങള്‍ ഇതിനകം ചിത്രീകരിച്ചുകഴിഞ്ഞു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരം എത്തുന്ന ചിത്രം അതിന്റെ അവസാന ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെയായിരുന്നു ദിലീപിന്റെ അറസ്റ്റ്.

സാറ്റലൈറ്റ് റൈറ്റും നഷ്ടമാകും

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ദിലീപിന് മലയാളത്തിലെ വിപണി മൂല്യത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നിലായി മൂന്നാം സ്ഥാനമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ കുടുംബ പ്രേക്ഷകര്‍ ദിലീപിനെ കൈവിടാനാണ് സാധ്യത. അതുകൊണ്ടുതന്നെ ദിലീപ് ചിത്രങ്ങളും സാറ്റലൈറ്റ് അവകാശത്തില്‍ വന്‍ തിരിച്ചടി നേരിടുമെന്നാണ് കണക്കാക്കുന്നത്.

നടക്കുമോ എന്നറിയാത്ത സിനിമകള്‍

കേസില്‍ ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ അണിയറിയില്‍ ചര്‍ച്ചയിലിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ക്ക് അത് തിരിച്ചടിയാകും. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം, റണ്‍വേയുടെ രണ്ടാം ഭാഗം വാളയാര്‍ പരമശിവം, പിക് പോക്കറ്റ് എന്നീ ചിത്രങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.

English summary
Future of Dileep and his movie's after this will be unpredictable. A number of movies will going to face a great crisis.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam