ബോളിവുഡിലെ ഭാവി സൂപ്പര്‍ താരങ്ങള്‍ ഇവരായിരിക്കും! ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റം ഇവരുടെതാണ്

By Prashant V R

സിനിമാ മേഖലയില്‍ താരങ്ങളുടെ മക്കള്‍ കൂടുതലായി വരുന്ന സമയമാണിപ്പോള്‍. അടുത്തിടെ ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളിലും താരങ്ങളുടെ മക്കള്‍ കൂടുതലായി അരങ്ങേറ്റം കുറിച്ചിരുന്നു. താരപുത്രന്മാര്‍ എന്ന ലേബലിനു പുറമെ പലരും കഴിവുകൊണ്ടു കൂടിയായിരുന്നു സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. ബോളിവുഡിലും ഈ വര്‍ഷം നിരവധി പേരായിരുന്നു തങ്ങളുടെ ആദ്യ സിനിമയുമായി എത്തിയിരുന്നത്. ഇവര്‍ക്കെല്ലാം മികച്ച സ്വീകരണവും പ്രേക്ഷകര്‍ നല്‍കിയിരുന്നു.

ഇഷാന്‍ ഖത്തേര്‍,ജാന്‍വി കപൂര്‍,സാറ അലി ഖാന്‍,ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ കപൂര്‍ തുടങ്ങിയവര്‍ ഈ വര്‍ഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചവരായിരുന്നു. ധടക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മകള്‍ ജാന്‍വി അരങ്ങേറ്റം കുറിച്ചിരുന്നത്. ഇവരെ പോലെ തന്നെ മറ്റു താരങ്ങളുടെ മക്കളുടെ അരങ്ങേറ്റവും ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന കാര്യമാണ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചില ആളുകളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ.

ഇബ്രാഹിം അലി ഖാന്‍

ഇബ്രാഹിം അലി ഖാന്‍

ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകനാണ് ഇബ്രാഹിം അലി ഖാന്‍. പതിനേഴ് വയസുളള ഇബ്രാഹിം ബോളിവുഡില്‍ നായകനടനായി ഭാവിയില്‍ തിളങ്ങുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സെയ്ഫ് അലി ഖാന്റെയും അമൃത സിങ് ദമ്പതികളുടെയും മകനാണ് ഇബ്രാഹിം. മുന്‍പ് സെയ്ഫിന്റെ തന്നെ ടഷാന്‍ എന്ന ചിത്രത്തില്‍ ഇബ്രാഹിം അഭിനയിച്ചിരുന്നു. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ ചെറുപ്പകാലമായിരുന്നു ഇബ്രാഹിം അവതരിപ്പിച്ചിരുന്നത്.

അനന്യ പാണ്ഡെ

അനന്യ പാണ്ഡെ

ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. ടൈഗര്‍ ഷെറോഫ് നായകവേഷത്തില്‍ എത്തുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലേക്ക് എത്തുന്നത്. പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ടൈഗറിന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് അനന്യ എത്തുന്നത്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ രണ്ടാം ഭാഗത്തിനു പുറമെ ഗല്ലി ബോയ് എന്ന ചിത്രത്തിലും അതിഥി വേഷത്തില്‍ അനന്യ എത്തുന്നുണ്ട്.

ആര്യന്‍ ഖാന്‍

ആര്യന്‍ ഖാന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകനാണ് ആര്യന്‍ ഖാന്‍. 4 വയസുളളപ്പോള്‍ ഷാരൂഖിന്റെ കഭി ഖുശി കഭി ഖം എന്ന ചിത്രത്തില്‍ ചെറിയേ റോളില്‍ ആര്യന്‍ എത്തിയിരുന്നു. നിലവില്‍ സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റില്‍ ഫിലിം മേക്കിങ്ങ് കോഴ്‌സ് പഠിക്കുകയാണ് ആര്യന്‍ ഖാന്‍. ആര്യനും ശ്രീദേവിയുടെ മകള്‍ ഖുശി കപൂറും ഒന്നിക്കുന്ന ഒരു ചിത്രം വരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 21വയസുളള ആര്യന്‍ ഖാന്റെ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അഹാന്‍ ഷെട്ടി

അഹാന്‍ ഷെട്ടി

ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ മകനാണ് അഹാന്‍ ഷെട്ടി. 22വയസുളള അഹാന്റെ അരങ്ങേറ്റം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍എക്‌സ് 100ന്റെ ബോളിവുഡ് പതിപ്പില്‍ അഹാന്‍ നായകനാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. മിലന്‍ ലുതിരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അടുത്തിടെ അഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഖുശി കപൂര്‍

ഖുശി കപൂര്‍

അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ഖുശി കപൂര്‍. ഖുശിയുടെ സഹോദരി ജാന്‍വി ഇക്കൊല്ലമായിരുന്നു ധടക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നത്. ജാന്‍വിക്ക് പിന്നാലെ ഖുശിയുടെ ബോളിവുഡ് അരങ്ങേറ്റവും ഉടനുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ സിനിമയിലൂടെ ഖുശി ബോളിവുഡിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യനായിരിക്കും ഖുശിയുടെ നായകന്‍.

സുഹാന ഖാന്‍

സുഹാന ഖാന്‍

ആര്യന്‍ ഖാനൊപ്പം ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് ഷാരുഖിന്റെ മകള്‍ സുഹാനയുടെത്. പതിനെട്ട് വയസുളള സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും പഠനശേഷമായിരിക്കും സുഹാന സിനിമയിലെത്തുക. നിലവില്‍ പഠനത്തോടൊപ്പം നാടകത്തിലും അഭിനയിച്ചുകൊണ്ടാണ് സുഹാന മുന്നോട്ടു പോവുന്നത്. ഭാവിയില്‍ ഈ താരപുത്രിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X