twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് യേശുക്രിസ്തുവാകാന്‍ മമ്മൂക്ക മാസങ്ങളോളം ഭക്ഷണം നിയന്ത്രിച്ചു, തുറന്നുപറഞ്ഞ് സംവിധായകന്‍

    By Midhun Raj
    |

    മമ്മൂട്ടി-ജി മാര്‍ത്താണ്ഡന്‍ കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മെഗാസ്റ്റാര്‍ ക്ലീറ്റസ് എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം സ്വതന്ത്ര സംവിധായകനായുളള ജി മാര്‍ത്താണ്ഡന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ പ്രത്യേകതയുളള നായക കഥാപാത്രമായിരുന്നു ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. അതേസമയം സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ തയ്യാറെടുപ്പുകളെകുറിച്ച് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ജി മാര്‍ത്താണ്ഡന്‍ തുറന്നുപറഞ്ഞിരുന്നു.

    Recommended Video

    അന്ന് യേശുക്രിസ്തുവാകാന്‍ മാസങ്ങളോളം പ്രയത്നിച്ച മമ്മൂക്ക

    മമ്മൂട്ടി സാറിനോട് ക്ലീറ്റസിന്റെ കഥ ആദ്യം പറയുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി പ്ലാന്‍ ചെയ്തത് മറ്റൊരു കഥാപാത്രമായിരുന്നു എന്ന് മാര്‍ത്താണ്ഡന്‍ പറയുന്നു. ക്ലീറ്റസിന്റെ കഥയില്‍ നാടകവുമായി ബന്ധപ്പെട്ടുളള സംവിധായകന്റെ വേഷമാണ് മമ്മൂട്ടി സാറിന് വേണ്ടി ആദ്യം നിശ്ചയിച്ചത്.

    അതിന് ബേസ് ചെയ്താണ്

    അതിനെ ബേസ് ചെയ്താണ് മമ്മൂട്ടി സാറിനോട് കഥ പറഞ്ഞതും. എന്നാല്‍ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി സാറ് ബെന്നി ചേട്ടനോട് പറഞ്ഞു, കഥയില്‍ ഒരു ട്വിസ്റ്റ് വരുത്താം. യേശുക്രിസ്തുവിന്റെ വേഷം ഞാന്‍ ചെയ്താല്‍ എങ്ങിനെ ആകും എന്ന്. ബെന്നി ചേട്ടന്‍ മറ്റൊന്ന് ആലോചിക്കാതെ അപ്പോള്‍ തന്നെ മമ്മൂട്ടി സാറിന്റെ അഭിപ്രായത്തിന് പൂര്‍ണമായും പിന്തുണ നല്‍കി.

    ഇത് അറിഞ്ഞ ഞാന്‍

    ഇത് അറിഞ്ഞ ഞാന്‍ ബെന്നി ചേട്ടനോട് ചോദിച്ചു. അതെന്താ മമ്മൂട്ടി സാറ് അങ്ങിനെ പറഞ്ഞതെന്ന്. മമ്മൂക്ക അങ്ങനെ പറയണമെങ്കില്‍ ഏന്തെങ്കിലും കാര്യം ഉണ്ടാകും. അദ്ദേഹം വെറുതെ അങ്ങിനെ പറയില്ല. അദ്ദേഹം യേശുക്രിസ്തുവിന്റെ വേഷത്തിലേക്ക് വന്നാല്‍ സംഭവം മൊത്തം മാറുകയാണ് എന്ന് ബെന്നി ചേട്ടന്‍ എന്നോട് പറഞ്ഞു.

    മമ്മൂട്ടി സാറും ബെന്നി ചേട്ടനും

    മമ്മൂട്ടി സാറും ബെന്നി ചേട്ടനും തമ്മിലുളള ആത്മബന്ധത്തിന്‌റെയും അവര്‍ ഇരുവരും ചേര്‍ന്ന് മുന്‍പ് ചെയ്ത മെഗാഹിറ്റായ സിനിമകളുടെയും കെമിസ്ട്രിയാണ് ഇവിടെ പ്രകടമായത്. ക്ലീറ്റസിന്റെ പിന്നീടുളള തുടര്‍കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നു. യേശുക്രിസ്തുവിന്റെ വേഷം ചെയ്യാന്‍ മമ്മൂട്ടി സാറ് ഷൂട്ട് ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ഭക്ഷണം നിയന്ത്രിച്ച് ഡയറ്റ് ആരംഭിച്ചു.

    സിനിമ റിലീസായതിന് ശേഷം

    സിനിമ റിലീസായതിന് ശേഷം പരിചയം ഉളളവരും അല്ലാത്തവരുമായ അനേകം ആളുകള്‍ പറഞ്ഞു. ശരീരത്തില്‍ മുറിവുകളുമായി കുരിശില്‍ കിടക്കുന്ന മമ്മൂട്ടി സാറിനെ കണ്ടാല്‍ ശരിക്കും യേശുക്രിസ്തുവിനെ പോലെ ഫീല്‍ ചെയ്തിരുന്നു എന്ന്. മെഗാസ്റ്റാറിനെ കുറിച്ച് അഭിമുഖത്തില്‍ ജി മാര്‍ത്താണ്ഡന്‍ പറഞ്ഞു, ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസിന് പിന്നാലെ അച്ഛാ ദിന്‍ എന്നൊരു ചിത്രവും മമ്മൂട്ടി ജി മാര്‍ത്താണ്ഡന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നേടാനായത്.

    Read more about: mammootty
    English summary
    G Marthandam About The Struggle Faced By Mammootty To Reprise Christ In Daivathinte Swantham Cleetus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X