പ്രേം നസീര്‍ അവസാന കാലത്ത് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് സുരേഷ് കുമാര്‍
നിത്യഹരിത നായകനെന്ന് വിശേഷിപ്പിക്കാറുള്ള മലയാളത്തിന്റെ സൂപ്പര്‍ നായകനായിരുന്നു പ്രേം നസീര്‍. ഒരു സമയം ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചാണ് തന്റെ സിനിമകളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നത്. നായകനായി മലയാളക്കരയില്‍ നിറഞ്ഞ് നിന്ന നസീറിനെ മറക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. മലയാള സിനിമ ഉള്ളിടത്തോളം കാലം നസീറിന്റെ ഓര്‍മ്മകളും അതിലുണ്ടാവും.
അവസാന കാലഘട്ടത്തില്‍ നസീര്‍ വാങ്ങിയിരുന്ന പ്രതിഫലം എത്രയായിരുന്നു എന്ന് കൂടി കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുരേഷ് കുമാര്‍ പറയുകയാണ്. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരാതെ അവരെ കൂടി സംരക്ഷിക്കുന്ന പ്രകൃതമായിരുന്നു നസീറിന്റേതെന്നും തനിക്കും അങ്ങനൊരു അനുഭവം ഉണ്ടായെന്നും സുരേഷ് പറയുന്നു.

നസീര്‍ സാറിനെ പോലൊരാള്‍ ഇനിയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രയും കൃത്യതയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം. അന്ന് മദ്രാസില്‍ പല ഷിഫ്റ്റുകളിലായിട്ടാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മുതല്‍ 9 വരെ, 9-11 അങ്ങനെ രണ്ടോ മൂന്നോ മണിക്കൂര്‍ വീതം ഓരോരുത്തര്‍ക്ക് കൊടുത്താണ് സാര്‍ ഓരോ പടങ്ങളും തീര്‍ക്കുന്നത്.

ഒരു പടം മോശമായാല്‍ ആ പ്രൊഡ്യൂസറെ വിളിച്ചിട്ട് നിങ്ങള്‍ അങ്ങനെ വെക്ക് ഈ ഷിഫ്റ്റ് ഞാന്‍ ഫ്രീയാണ്. അന്നേരം ചെയ്യാം. ബാക്കി ഉള്ള ആര്‍ട്ടിസ്റ്റുകളെയും വിളിച്ച് അങ്ങനെ തീര്‍ക്കാമെന്ന് പറയും. ഒന്ന് ചെയ്ത് ശരിയായില്ലെങ്കില്‍ രണ്ടാമതും ഷൂട്ട് ചെയ്ത് അവരെ രക്ഷിക്കുന്ന ആളായിരുന്നു നസീര്‍ സാര്‍. നസീറിനെ വച്ച് സിനിമ എടുത്ത നിര്‍മാതാക്കളെല്ലാം ഉണ്ടായിരുന്ന കാലത്ത് നിലനിന്ന് പോയിരുന്നു. കെപി കൊട്ടരക്കാര, ടികെ ബാലചന്ദ്രന്‍, ആര്‍ എസ് പ്രഭു, എന്നിവരെ നോക്കുകയാണെങ്കില്‍ ഇവരെല്ലാം സ്ഥിരമായി നസീറിനെ വച്ച് സിനിമ എടുത്തിരുന്നവരാണ്.

ഏറ്റവും കുറഞ്ഞ ചെലവില്‍ പടം ചെയ്തിരുന്നവരാണ് അവര്‍. സാറും അങ്ങനെയായിരുന്നു. നസീര്‍ ഏറ്റവുമൊടുവില്‍ വാങ്ങിയ പ്രതിഫലം ഒരു ലക്ഷമോ രണ്ട ലക്ഷമോ മറ്റോ ആയിരുന്നു. അതില്‍ കൂടുതലൊന്നും സാര്‍ വാങ്ങിയിട്ടില്ല. ഇപ്പോഴത്തെ ആളുകള്‍ വാങ്ങുന്ന ശമ്പളം അറിയാമല്ലോ. അന്നത്തെ കാശിന്റെ വാല്യൂ വേറെ ഇന്നും വേറെയാണ്.
Recommended Video

നസീര്‍ സാറിന്റെ മനസ് തന്നെ വലുതാണ്. ഞാന്‍ തന്നെ ഒരു സിനിമ ചെയ്തിട്ട് അത് നന്നായി പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു 25000 രൂപ വേണ്ടെന്ന് പറഞ്ഞു. അയല്‍ വാസി ഒരു ദരിദ്രവാസി എന്ന സിനിമയായിരുന്നു അത്. ആ സിനിമയ്ക്ക് ഇത്രയും പൈസ വാങ്ങിയില്ല. അങ്ങനെയുള്ള ഒരാളാണ് നസീര്‍ സാര്‍. മലയാള സിനിമ ഉള്ളിടത്തോളം കാലം നസീറും അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഉണ്ടാവുമെന്നും സുരേഷ് കുമാര്‍ പറയുന്നു.


Click it and Unblock the Notifications











