അന്നേ ഇത് പറഞ്ഞതല്ലേ! ദിലീപ് അനുഭവിച്ച ട്രോമ എനിക്കറിയാം! ആ കുഞ്ഞിനെ വരെ വെറുതെ വിട്ടില്ല!
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് കോടതി. എട്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കേസില്‍ വിധി വന്നത്. ഞാന്‍ ഇങ്ങനെയൊരു കാര്യം ചെയ്തിട്ടില്ലെന്ന് തുടക്കം മുതലേ ദിലീപ് പറഞ്ഞിരുന്നു. നടിക്ക് സംഭവിച്ച കാര്യത്തില്‍ ദു:ഖമുണ്ട്, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം, നടിക്ക് എല്ലാവിധ പിന്തുണയും എന്നായിരുന്നു അന്ന് ദര്‍ബാര്‍ ഹാളില്‍ ദിലീപ് പ്രസംഗിച്ചത്. മഞ്ജു വാര്യരടക്കം മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് അന്ന് നടിക്ക് പിന്തുണ അറിയിച്ചെത്തിയത്. ഈ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് മഞ്ജു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു ആ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ വിധി വന്നതിന് ശേഷം ദിലീപും ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്താണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്നൊരു മേലുദ്യോഗസ്ഥയും, അവര് തിരഞ്ഞെടുത്ത ഒരു സംഘം പോലീസുകാരും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായിട്ട് ഈ കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഈ കള്ളക്കഥ പൊളിഞ്ഞു. യഥാര്‍ത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാനാണ്. എന്റെ ഇമേജും, കരിയറും, ജീവിതം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. ഈയൊരു നിമിഷം തനിക്കൊപ്പം നിന്നവരോട് നന്ദിയെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ ജി സുരേഷ് കുമാറും പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് നൂസിനോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായപ്പോഴും. അതേ പറയാനുള്ളൂ. ദിലീപിനെതിരെ കുറേ സിനിമാക്കാരും, പോലീസുകാരും നടത്തിയ ഗൂഢാലോചനയാണ്. ദിലീപിനെ ജയിലില്‍ പോയി കണ്ടതിന് ശേഷം ഞാന്‍ ആദ്യം പറഞ്ഞത് ഇതേ ഗൂഢാലോചനയെക്കുറിച്ചാണ്. ദിലീപും കുടുംബവും അനുഭവിച്ച ട്രോമയ്ക്ക് ആര് സമാധാനം പറയും. ആ കുഞ്ഞിനെ വരെ വെറുതെ വിട്ടിരുന്നില്ല. സ്‌കൂളില്‍ പോവാന്‍ പറ്റാതെ അവസാനം മദ്രാസില്‍ കൊണ്ട് താമസിപ്പിക്കേണ്ടി വന്നു.
ആര്‍ക്കും വെളിയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. അത്രയ്‌ക്കൊരു ട്രോമയാണ് ആ കുടുംബം മുഴുവനും അനുഭവിച്ചത്. ആ ഗൂഢാലോചനയ്ക്ക് എന്തെങ്കിലും തെളിവ് കിട്ടിയോ, എന്തിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. ഏറ്റവും ഉന്നതങ്ങളില്‍ നിന്നൊരു താരത്തെ എത്രമാത്രം ഹരാസ് ചെയ്തു, എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി. ഇതിനൊക്കെ ആര് സമാധാനം പറയും. ഇവിടത്തെ പൊതുസമൂഹവും ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇയാള്‍ക്കെതിരെ പറഞ്ഞവര്‍ ഒത്തിരിയുണ്ട്. ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും പൊരുതി നിന്ന് സിനിമ ചെയ്യുകയായിരുന്നു അയാള്‍. അവസാനത്തെ സിനിമ വരെ ഹിറ്റാവുകയും ചെയ്തു എന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.


Click it and Unblock the Notifications