ഞങ്ങള്‍ക്കിത് ആദ്യത്തെ അനുഭവം! അരവിന്ദിന്റെ സംഗീത് ചടങ്ങിന് ഭാര്യയ്‌ക്കൊപ്പം ഡാന്‍സ്: വേണുഗോപാല്‍

ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. നര്‍ത്തകിയും മോഡലും, അഭിനേത്രിയുമായ സ്‌നേഹ അജിത്താണ് അരവിന്ദിന്റെ ജീവിത സഖി. അരവിന്ദും സ്‌നേഹയും വിവാഹിതരാവാന്‍ പോവുകയാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് വേണുഗോപാല്‍ കുറിച്ചിരുന്നു. അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങള്‍ക്ക് ഒരു മകള്‍ കൂടി എന്നായിരുന്നു അദ്ദേഹം അന്ന് ഫേസ്ബുക്കില്‍ എഴുതിയത്. ഞങ്ങള്‍ ഒന്നിക്കുകയാണെന്ന സന്തോഷം അരവിന്ദും സ്‌നേഹയും പങ്കുവെച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും, അച്ഛമ്മയെ കാണാനായി മകനും മകളും പോയ വിശേഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഓര്‍മ്മക്കുറവാണെങ്കിലും മകനെ അമ്മ തിരിച്ചറിഞ്ഞിരുന്നു. നൈറ്റിയിലേക്ക് മാറിയെങ്കിലും അമ്മയ്ക്ക് ഇഷ്ടമുള്ള കളര്‍ പട്ടുസാരിയുമായാണ് അരവിന്ദ് അച്ഛമ്മയെ കാണാനെത്തിയത്. ആ വിശേഷങ്ങളും ഫേസ്ബുക്കിലൂടെ വേണുഗോപാല്‍ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. സുരേഷ് ഗോപിയും രാധികയുമടക്കം നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. കോവളത്ത് വെച്ചായിരുന്നു വിവാഹം. വിവാഹ ശേഷമായി 13 ന് വിവാഹ വിരുന്നും നടത്തുന്നുണ്ട്. ഇത്തവണത്തെ തന്റെ പിറന്നാളിനൊപ്പമായി മകന്റെ സംഗീത് ചടങ്ങും, ശേഷമായി വിവാഹവും നടത്താനായതിന്റെ സന്തോഷത്തിലാണ് വേണുഗോപാല്‍.

G Venugopal about Aravind  s sangeet
Photo Credit: G Venugopal/ Facebook

10 ഡിസംബർ. ജന്മദിനത്തേക്കാളേറെ ഈ ദിനം ഞങ്ങൾക്ക് ഇത്തവണ പ്രിയപ്പെട്ടതാണ്. മോൻ്റെ കല്യാണ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന " സംഗീത് " അന്നായിരുന്നു. ആദ്യമായി സ്റ്റേജിൽ പാടാൻ കയറിയ ഒരനുഭവം പോലെ. വയറ്റിൽ പൂത്തുമ്പികൾ പാറിക്കളിക്കുന്നു. സ്റ്റേജിൽ മാതാപിതാക്കളുടെ ഒരു നൃത്തവും. വമ്പിച്ച കയ്യടികളോടെയും കൂക്കുവിളികളോടെയും ഞങ്ങൾ നാല് പേരും സ്റ്റേജിൽ കയറി അത്യാവശ്യം ബോർ ആക്കിയിട്ട് തിരിച്ചിറങ്ങി. 12 തീയതി കല്യാണച്ചടങ്ങും കഴിഞ്ഞിരിക്കുന്നു. ഇന്ന് 13 നു സ്വീകരണം. ഫോട്ടോസ് കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യുന്നതാണ്. കാവിലമ്മയാണെ ഇത് സത്യം, സത്യം, സത്യം എന്നായിരുന്നു കുറിപ്പ്.

More from Filmibeat

Read more about: g venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X