കൂടെ നിർത്തിയൊരു ഫോട്ടോ എടുക്കണമെങ്കിൽ! എന്റെ ക്ഷമ അപാരം! രശ്മിയെക്കുറിച്ച് വേണുഗോപാൽ
മലയാളികളുടെ പ്രിയ ഗായകരിലൊരാലാണ് ജി വേണുഗോപാല്‍. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് അദ്ദേഹം. കരിയറിലും ലൈഫിലും എല്ലാമെല്ലാമായി കൂടെയുള്ള രശ്മിയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. പരിപാടികളില്‍ പങ്കെടുക്കാനോ, സോഷ്യല്‍മീഡിയയില്‍ വരാനോ അത്ര താല്‍പര്യമില്ലത്ത ആളാണ് തന്റെ പങ്കാളിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
വീണ്ടുമൊരു വിവാഹ വാർഷികം. അങ്ങനെ ഞങ്ങൾക്ക് മുപ്പത്തിയാറ് വയസ്സ്, അതോ മുപ്പത്തിയഞ്ചോ?199O ഏപ്രിൽ 8 ആയിരുന്നു വിവാഹം, ഗുരുവായൂർ സത്രം ഹാളിൽ. പ്രണയം, സ്നേഹം, പരസ്പര വിശ്വാസം, വിട്ടുവീഴ്ചകൾ, ഒന്നിനെക്കുറിച്ചും ക്ലാസ് എടുക്കാൻ ഞങ്ങളില്ലേ.കൂടുതൽ സംസാരിച്ച് വെറുപ്പിക്കരുതെന്ന് രശ്മി പ്രത്യേകം ശട്ടം കെട്ടിയിരിക്കുന്നു. അവളേയും ഉൾപ്പെടുത്തി ഈ സോഷ്യൽ മീഡിയയിൽ വരാനോ ഒരു ഫോട്ടോ എടുപ്പിക്കാനോ ഞാൻ പെടുന്ന പാടോർക്കുമ്പോൾ എനിക്കെൻ്റെ ക്ഷമയിൽ അഭിമാനം തോന്നിപ്പോകാറുണ്ട്. പക്ഷേ അതാണ് വിവാഹം, സൗഹൃദം, പ്രണയം, കൂട്ടുകെട്ട്, എല്ലാം.

തികച്ചും വിഭിന്നരായ രണ്ടുപേർ ഒരു കുടക്കീഴിൽ സ്വയം അരഞ്ഞരഞ്ഞ് ചന്ദന ഗന്ധം അവശേഷിപ്പിക്കുന്നു. ഇനി ഞങ്ങളെ രണ്ടു പേരെയും പോലെ തീരെയല്ലാത്ത രണ്ടു മക്കളും. അങ്ങനെയേ ആകാവൂ. എല്ലാവരും ഒരു പോലെയായാലുള്ള ഒരു തികഞ്ഞ ബോറടി ഒന്നാലോചിച്ചു നോക്കൂ. ഏഴു നിറങ്ങളുണ്ടെങ്കിലല്ലേ മഴവില്ലുള്ളൂ? അങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ചേർന്ന ഞങ്ങളുടെ കുടുംബം ഇതുവരെ ഒരു വാക്ക് ഔട്ട് പോലും നടത്താതെ അടുത്ത ഇലക്ഷന് മുൻപ് ചുറ്റും നിരീക്ഷിക്കട്ടെ.
ചിരിയും, കൂട്ടുകെട്ടും, ഇടയ്ക്ക് വഴക്കും, സങ്കടവും, ദേഷ്യവും, വീണ്ടും ഒത്തുചേരലുമായ് അടുത്ത വർഷത്തേയ്ക്ക്. ഈ സുദിനം കൂട്ടുകാരും വഴികാട്ടികളുമായ ചിറയ്ക്കാകോട് ഇളങ്ങല്ലൂർ സദാനന്ദൻ നമ്പൂതിരിയോടും ജീവനോടുമൊപ്പം എന്നായിരുന്നു അദ്ദേഹം കുറിച്ചത്.


Click it and Unblock the Notifications











