​ഗബ്രിയുമായി തെറ്റിപിരിഞ്ഞുവെന്ന് പറയുന്നവർ ഇത് കണ്ടില്ലേ?, തായ്ലന്റ് യാത്രയിൽ ​ഗബ്രിയുണ്ട്, മോഡേണായി ജാസ്മിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ഭാ​ഗമായശേഷം ജീവിതത്തിൽ വളരെ അധികം തിരിച്ചടികളും വിമർശനവും അപമാനവും സഹിക്കേണ്ടി വന്ന മത്സരാർത്ഥിയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് പോകുമ്പോൾ‌ ഒപ്പമുണ്ടായിരുന്നതൊന്നും തിരികെ വരുമ്പോൾ ജാസ്മിനൊപ്പം ഉണ്ടായിരുന്നില്ല. സൈബർ ബുള്ളിയിങിന്റെ മാരകമായ അവസ്ഥയാണ് ജാസ്മിന് നേരിടേണ്ടി വന്നത്. എല്ലാത്തിനും കാരണമായത് ​സഹമത്സരാർത്ഥിയും നടനുമായ ​ഗബ്രി ജോസുമായുള്ള സൗഹൃദമായിരുന്നു.

ഹൗസിൽ വന്നശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. തുടക്കത്തിൽ സൗഹൃദമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും ബന്ധം. പിന്നീട് ഇരുവരും പ്രണയത്തിലേക്ക് ആ ബന്ധം കൊണ്ടുപോവുകയാണെന്ന തോന്നൽ ബിബി പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി. മാത്രമല്ല ​ഗബ്രിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് വിശദീകരിക്കാൻ ജാസ്മിനും സാധിച്ചിരുന്നില്ല.

Gabri Jose Jasmin Jaffar

​ഇരുവരുടെയും സൗഹൃദം ​ഗെയിമിലുള്ള രണ്ടുപേരുടെയും നിലനിൽപ്പിന് വല്ലാതെ ബാധിച്ചിരുന്നു. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ ​ഗ്രാന്റ് ഫിനാലെ വരാൻ എത്താൻ കഴിവുണ്ടായിരുന്ന ​ഗബ്രി അമ്പത് ദിവസം പിന്നിട്ടപ്പോഴേക്കും പുറത്തായി. ​ഗ്രാന്റ് ഫിനാലെ വരെ എത്തിയെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇരുവരുടെയും സൗഹൃദം കണ്ടന്റിന് വേണ്ടിയുള്ള സിറ്റുവേഷൻഷിപ്പാണെന്നാണ് പ്രേക്ഷകരും കരുതിയിരുന്നത്. ഷോയ്ക്കുശേഷം ആ ബന്ധത്തിന് ആയുസുണ്ടാകില്ലെന്നും ഭൂരിഭാ​ഗം പ്രേക്ഷകരും വിധിയെഴുതിയിരുന്നു. എന്നാൽ പക്ഷെ ഹൗസിലായിരുന്നപ്പോൾ ഉള്ളതിനേക്കാൾ സ്ട്രാങ്ങായ സൗഹൃദമാണ് ഷോയ്ക്കുശേഷം ​ഗബ്രിയും ജാസ്മിനും തമ്മിലുള്ളത്. ഷോയ്ക്കുശേഷം ​ഗബ്രി യുട്യൂബ് ചാനൽ ആരംഭിച്ചു.

എല്ലാത്തിനും സഹായം ചെയ്തത് ജാസ്മിനാണ്. മാത്രമല്ല ജാസ്മിൻ കൊച്ചിയിലേക്ക് താമസം മാറിയശേഷം എന്തിനും ഏതിനും സഹായിക്കുന്നത് ​ഗബ്രിയാണ്. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെയും പ്രമോഷൻസിന്റെയും ഫോട്ടോഷൂട്ട്സിന്റെയുമെല്ലാം വീഡിയോകളാണ് യുട്യൂബ് ചാനലിൽ ഏറെയും. അതേസമയം ഇപ്പോൾ ഇരുവരും ഒരു ഇന്റർനാഷണൽ ട്രിപ്പിലാണ്. തായ്ലന്റിലാണ് ഇരുവരുടെയും അവധി ആഘോഷം. ജാസ്മിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണ്.

യാത്രയ്ക്കായി പെട്ടി പാക്ക് ചെയ്യുന്ന വ്ലോ​ഗ് ജാസ്മിൻ യുട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. പക്ഷെ ഒപ്പം ​ഗബ്രിയുണ്ടോ എന്ന ചോദ്യങ്ങൾക്കൊന്നും ജാസ്മിൻ മറുപടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രിപ്പിനുള്ള സാധനങ്ങളും വസ്ത്രങ്ങളും പർച്ചേസ് ചെയ്യുന്ന തിരക്കിലായിരുന്നു ജാസ്മിൻ.

Gabri Jose Jasmin Jaffar

ഫ്ലൈറ്റിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പെട്ടി പാക്ക് ചെയ്യാൻ ജാസ്മിൻ ആരംഭിച്ചത്. ട്രിപ്പ് കഴിഞ്ഞ് തിരികെ വരുമ്പോൾ സുഹൃത്തുക്കൾക്കും കുടുംബത്തിനും നിരവധി സമ്മാനങ്ങൾ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നതിനെ കുറിച്ചെല്ലാം വ്ലോ​ഗിൽ ജാസ്മിൻ പറഞ്ഞിരുന്നു. എവിടേയും ​ഗബ്രിയെ കുറിച്ച് ജാസ്മിൻ പറയാതിരുന്നതുകൊണ്ട് തന്നെ ഇരുവരും തെറ്റിപ്പിരിഞ്ഞുവെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഇത്തരം വാർത്തകൾ ഇരുവരുടെയും സൗഹൃദം ഇഷ്ടപ്പെടുന്നവർക്കും വേദനയുണ്ടാക്കിയിരുന്നു. ​എന്നാൽ ജബ്രി കോമ്പോ വേർപിരിഞ്ഞിട്ടില്ല. ​ഗബ്രിക്കൊപ്പമാണ് ജാസ്മിന്റെ തായ്ലന്റ് അവധി ആഘോഷം. ആദ്യ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഒരു ട്രാവൽ കമ്പനിയുമായി ചേർന്നാണ് ഇരുവരും തായ്ലന്റ് ട്രിപ്പ് നടത്തിയിരിക്കുന്നത്.

നീലതടാകത്തിൽ ​​ഗബ്രിക്കൊപ്പം ഇരിക്കുന്ന ജാസ്മിന്റെ ഫോട്ടോ വൈറലാണ്. പിങ്കും വൈറ്റും നിറത്തിലുള്ള ഷോർട്ട് കോഡ് സെറ്റ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ജാസ്മിൻ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൾട്ടി കളർ ഫ്രീ സൈസ് ഷർട്ടും തൊപ്പിയും അണിഞ്ഞ് ഹോളിഡെ വൈബ് ലുക്കിലാണ് ​ഗബ്രി.

തായ്ലന്റിലെ ടൈ​ഗർ പാർക്ക് ഇരുവരും സന്ദർശിച്ച വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ​ഗബ്രിക്കൊപ്പം കൂടിയശേഷമാണ് ജാസ്മിൻ യാത്രകൾ ചെയ്ത് തുടങ്ങിയത്. മേഘാലയ, ജയ്പൂർ എന്നിവിടങ്ങളിലേക്കായിരുന്നു മുമ്പ് ഇരുവരും യാത്ര പോയത്. ജബ്രിയുടെ തായ്ലന്റ് യാത്രയുടെ വ്ലോ​ഗുകൾ കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: Jasmin Jaffar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X