​'അന്നും ഇന്നും എന്നും'; ഗബ്രി ഉപേക്ഷിക്കുമെന്ന് പറഞ്ഞവർ കണ്ണ് തുറന്ന് കാണൂ, ജാസ്മിന് ആശംസയുമായി ​ഗബ്രി!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ ​ഹിറ്റായ ജോഡിയാണ് ​ഗബ്രി ജോസും ജാസ്മിൻ ജാഫറും. ഇരുവരും ഹൗസിൽ വെച്ചാണ് പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ഓഡിഷനായി പോയപ്പോൾ പരസ്പരം കണ്ടിരുന്നുവെങ്കിലും സൗഹൃദം വളർന്നത് ബി​ഗ് ബോസ് ഹൗസിൽ വെച്ചാണ്. സീസൺ ആറ് വൻ വിജയമായതിന് പിന്നിലെ പ്രധാന കാരണവും ഇരുവരുടെയും ജബ്രിയെന്ന കോമ്പോയായിരുന്നു. ​ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ജാസ്മിന്റെ വിവാഹം പോലും മുടങ്ങിയിരുന്നു.

അഫ്സൽ എന്നയാളുമായി പ്രണയത്തിലായിരിക്കെയാണ് ജാസ്മിൻ ബി​ഗ് ബോസിൽ പങ്കെടുക്കാനായി പോയത്. അവിടെ വെച്ച് ​ഗബ്രിയുമായി ജാസ്മിൻ സൗഹൃദത്തിലായതും അടുത്തിടപഴകിയതുമെല്ലാം വാർത്തയായതോടെ അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി.‍ മാത്രമല്ല ​ഗബ്രിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമാക്കാൻ ജാസ്മിൻ തയ്യാറായതുമില്ല.

Gabri Jose Jasmin Jaffar
Photo Credit: https://www.instagram.com/being_gabri

അതിനാൽ ജാസ്മിനും ​ഗബ്രിക്കുമുള്ള ജനപിന്തുണ പോലും കുറഞ്ഞു. അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് ​ഗബ്രി മത്സരത്തിൽ നിന്നും പുറത്തായത്. ജാസ്മിൻ ഫൈനൽ സിക്സായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മൂന്നാം സ്ഥാനം മാത്രമെ നേടാൻ സാധിച്ചുള്ളു. വോട്ടിന് വേണ്ടി മാത്രമാണ് ​ഗബ്രി ജാസ്മിനുമായി സൗഹൃദത്തിലായതെന്നും ഷോ കഴിഞ്ഞ് പുറത്തിറങ്ങിയാൽ രണ്ടുപേരും രണ്ട് വഴിക്കാകുമെന്നുമായിരുന്നു പ്രേക്ഷകരിൽ ഒരു വിഭാ​ഗം പ്രവചിച്ചിരുന്നത്.

ജാസ്മിൻ സൈബർ ബുള്ളിയിങ് വാങ്ങി ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും പ്രേക്ഷകർ പ്രവചിച്ചിരുന്നു. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. ബി​ഗ് ബോസ് മുതൽ ജാസ്മിനുമായുള്ള സൗഹൃദം ഇപ്പോഴും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ​ഗബ്രി. ഷോ കഴിഞ്ഞ് ഇറങ്ങിയശേഷം ജാസ്മിന്റെ സഹായത്തോടെ ​ഗബ്രി യുട്യൂബ് ചാനൽ‌ ആരംഭിച്ചു.

മാത്രമല്ല ഇരുവരും ഒരുമിച്ചാണ് ഒട്ടുമിക്ക യാത്രകളും ഫോട്ടോഷൂട്ടുകളും വ്ലോ​ഗുകളും പ്രമോഷനുമെല്ലാം ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് കപ്പേള എന്ന സിനിമയിലെ കണ്ണിൽ എന്ന ​ഗാനത്തിന് ഇരുവരും ഒരുമിച്ച് ഒരു കവർ വീഡിയോ ചെയ്തത് വൈറലായിരുന്നു. ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഇത്തരമൊരു വീഡിയോ ചെയ്യുന്നത്. ഇരുവരുടെയും വീഡിയോ ട്രെന്റിങ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.

അതേസമയം ഇപ്പോഴിതാ ​ഗബ്രി പ്രിയ സുഹൃത്തും സന്തതസഹചാരിയുമായ ജാസ്മിന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കിട്ട ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പിറന്നാൾ ആഘോഷം ചെറിയ രീതിയിൽ ജാസ്മിൻ നടത്തിയിരുന്നു. ആ ഫങ്ഷനിൽ നിന്നുള്ള ചിത്രമാണ് ​ഗബ്രി പങ്കിട്ടിരിക്കുന്നത്. ഇരുവരും സൗഹൃദത്തിലായശേഷമുള്ള ജാസ്മിന്റെ ആദ്യത്തെ പിറന്നാളാണ്.

Gabri Jose Jasmin Jaffar
Photo Credit: https://www.instagram.com/being_gabri

നിനക്ക് ജന്മദിനാശംസകൾ... ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും അതിലധികവും ഞാൻ നിനക്ക് നേരുന്നു. എന്നാണ് ​ഗബ്രി പ്രിയ സുഹൃത്തിന് ആശംസ നേർന്ന് കുറിച്ചത്. നിരവധി പേരാണ് ​ഗബ്രിയുടെ പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് എത്തിയത്. ഒരുമിച്ചുള്ള ആദ്യത്തെ ജന്മദിനം. ഈ വർഷം പ്രണയത്തിൻ്റെയും ചിരിയുടെയും മറക്കാനാകാത്ത ഓർമ്മകളുടെയും ഒരു യാത്രയായിരുന്നു.

നിങ്ങൾ മനോഹരമായ ഒരു ബന്ധം കെട്ടിപ്പടുത്തു എന്നാണ് ഒരാൾ ആശംസകൾ നേർന്ന് കുറിച്ചത്. എന്നും ഇതുപോലെ സന്തോഷത്തോടെ ചിരിക്കാൻ സാധിക്കട്ടെ, രണ്ട് ഇണക്കുരുവികൾ നിങ്ങൾ ഒന്നാവണം എന്നാണ് ആഗ്രഹം, എന്നാ ചേർച്ചയാ രണ്ടുപേരും നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കണം, മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് പറയുന്നത് ഇനി നിങ്ങളെ കണ്ടിട്ടാണോ എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.

​ഗബ്രി മാത്രമല്ല ​ഹൗസിൽ ജാസ്മിന്റെ സഹമത്സരാർത്ഥികളായിരുന്ന രെസ്മിൻ ഭായ്, സിജോ തുടങ്ങിയവരെല്ലാം ജാസ്മിന് പിറന്നാൾ ആശംസിച്ച് എത്തി. കൊല്ലം സ്വദേശിയായ ജാസ്മിൻ വർക്കിനും മറ്റുമുള്ള സൗകര്യത്തിനായി കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചിയിലാണ് താമസം.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X