രാം ചരൺ തിരിഞ്ഞു നോക്കിയില്ലെന്ന് ഗെയിം ചേഞ്ചർ പ്രൊഡ്യൂസർ; പിറകെ ട്രോളുകൾ, ഒടുവിൽ മാപ്പപേക്ഷ

ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ ഉജ്വല വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തിയ ഗെയിം ചേഞ്ചർ, പ്രേക്ഷകർ ഏറെ പ്രതീക്ഷയർപ്പിച്ച ചിത്രമായിരുന്നു. സീനിയർ തമിഴ് സംവിധായകൻ ശങ്കറിന്റെ ആദ്യ തെലുങ്ക് പ്രൊജക്റ്റ് കൂടിയായ ഗെയിം ചേഞ്ചർ പക്ഷെ, ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. ഏതാണ്ട് 100 കോടി രൂപയ്ക്ക് മുകളിൽ ചിത്രം നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. അതിനിടെ, ഈ പ്രതിസന്ധിയിൽ നായകൻ രാം ചരൺ കൂടെ നിന്നില്ല എന്ന സഹനിർമ്മാതാവ് ശിരിഷിന്റെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്.

രാം ചരൺ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രൊഡ്യൂസർ

അടുത്തിടെ തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഗെയിം ചേഞ്ചറിന് ശേഷം തങ്ങളുടെ ജീവിതം അവസാനിച്ചു എന്ന് വരെ താൻ കരുതിയിരുന്നു എന്ന് ചിത്രത്തിന്റെ സഹനിർമാതാവ് ശിരിഷ് വെളിപ്പെടുത്തിയിരുന്നു. ശങ്കർ സംവിധാനം ചെയ്ത് രാം ചരൺ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വലിയ അബദ്ധം ആയിപ്പോയി എന്ന് പ്രൊഡ്യൂസർ ദിൽ രാജു സമ്മതിച്ചതിന് തൊട്ടു പിന്നാലെയാണ് ശിരിഷ് ഈ പ്രസ്ഥാവന നടത്തിയത്.

Ram Charan  Game Changer poster
Photo Credit: IMDb

വെങ്കിടേഷ് നായകനായ 'സംക്രാന്തികി വാസ്തുനം എന്ന ചിത്രമാണ് ഈ വലിയ നഷ്ടത്തിൽ നിന്ന് കാരകേറാൻ താനും ദിൽ രാജുവും അടങ്ങുന്ന പ്രൊഡക്ഷൻ ടീമിനെ സഹായിച്ചതെന്നും ഗ്രേറ്റ് ആന്ധ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ നിർമ്മാതാവ് വെളിപ്പെടുത്തി. ഏറെ പ്രതീക്ഷയോടെ എത്തിയ ഗെയിം ചേഞ്ചർ ബോക്സ് ഓഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷം സംവിധായകൻ ശങ്കറോ, നായകൻ രാം ചരണോ തങ്ങളെ ഒരിക്കൽ ഒന്ന് വിളിക്കുക പോലും ചെയ്തില്ല എന്നും അദ്ദേഹം അഭിമുഖത്തിൽ തുറന്നടിച്ചു. എന്നാൽ, രാം ചരൺ തിരിഞ്ഞു നോക്കിയില്ല എന്ന നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ താരത്തിന്റെയും, അദ്ധേഹത്തിന്റെ അച്ഛനും മെഗാസ്റ്റാറുമായ ചിരഞ്ജീവിയുടെയും ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു.

ഗെയിം ചേഞ്ചർ നിർമ്മാതാവിന് ട്രോൾ; പിറകെ മാപ്പപേക്ഷ

നിർമ്മാതാവ് ശിരിഷിന്റെ പ്രസ്ഥാവന വലിയ വിവാദമാവുകയും, അദ്ദേഹത്തെ 'മെഗാ' ഫാൻസ് എന്നറിയപ്പെടുന്ന ചിരഞ്ജീവിയുടെയും കുടുംബത്തിന്റെയും ആരാധകർ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ രാം ചരൺ ആരാധകരുടെ ആക്രമണം കനത്തതോടെ, മാപ്പ് അപേക്ഷിക്കുക എന്നതല്ലാതെ ശിരിഷിന്റെയും ദിൽ രാജുവിന്റെയും മുന്നിൽ വേറെ മാർഗ്ഗമില്ലാതെയായി. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ക്ഷമാപണം നടത്തിയ ശിരിഷ്, എല്ലാം ഒരു 'തെറ്റിദ്ധാരണ' ആണെന്നാണ് പറഞ്ഞത്.

Ram Charan and Dil Raju  Game Changer poster
Photo Credit: SVC / X

"ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണയ്ക്ക് കാരണമായതായി അറിയാം. മെഗാ ആരാധകർക്ക് അത് വേദനയുണ്ടാക്കി. ഗ്ലോബൽ സ്റ്റാർ രാം ചരൺ ഗെയിം ചേഞ്ചർ എന്ന ചിത്രത്തിനായി ഞങ്ങൾക്ക് മുഴുവൻ സമയവും പിന്തുണയും നൽകി. മെഗാസ്റ്റാർ ചിരഞ്ജീവി ഗാരുവിന്റെ കുടുംബവുമായി വർഷങ്ങളായി ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. ചിരഞ്ജീവി ഗാരുവിന്റെയും രാം ചരൺ ഗാരുവിന്റെയും മറ്റ് മെഗാ നായകന്മാരുടെയും പ്രശസ്തിക്ക് കോട്ടം വരുത്തുന്ന രീതിയിൽ ഞങ്ങൾ സംസാരിക്കില്ല. എന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ," ശിരിഷ് കുറിച്ചു.

പിന്നാലെ ക്ഷമാപണവുമായി എത്തിയ ദിൽ രാജു, രാം ചരൺ ഗെയിം ചേഞ്ചർ എന്ന സിനിമയ്ക്ക് വേണ്ടി ചിലവഴിച്ച സമയവും പരിശ്രമങ്ങളും വളരെ വലുതാണെന്ന് ഊന്നിപ്പറഞ്ഞു. ശിരിഷ് മാധ്യമങ്ങളുമായി അധികം ഇടപെട്ട് ശീലമില്ലാത്തയാളാണെന്നും, അത് കൊണ്ട് ശങ്കർ ചിത്രത്തിന്റെ പരാജയം ഓർത്ത് മനസ്സ് വേദനിച്ച ഒരു നിമിഷത്തിൽ അറിയാതെ പറഞ്ഞു പോയ പ്രസ്താവനയാണ് അതെന്നും, രാജു കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: ram charan shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X