പിഷാരടി മമ്മൂട്ടിയ്ക്ക് കൊടുത്ത സമ്മാനം! ഗാനഗന്ധര്‍വ്വന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
മമ്മൂട്ടിയുടെ ഭാഗ്യ വര്‍ഷമായി 2019 മാറി കഴിഞ്ഞു. റിലീസിനെത്തുന്ന സിനിമകളെല്ലാം ബോക്‌സോഫീസില്‍ അതിഗംഭീര പ്രകടനം നടത്തിയവയാണ്. നൂറ് കോടി സ്വന്തമാക്കിയ സിനിമ ഉള്‍പ്പെടെ ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച ചിത്രങ്ങളും ഉണ്ടായിരുന്നു. അവസാനമെത്തിയത് ഗാനഗന്ധര്‍വ്വനായിരുന്നു. രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു ഗാനഗന്ധര്‍വ്വന്‍.

ഗാനഗന്ധര്‍വ്വന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ചില മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളില്‍ താരതമ്യേന കുറഞ്ഞ കളക്ഷനാണ് ഗാനഗന്ധര്‍വ്വന് ലഭിച്ചിട്ടുള്ളത്. ആഗോള കളക്ഷനായി പന്ത്രണ്ട് കോടിയോളമായിരുന്നു ലഭിച്ചത്. 8 കോടിയ്ക്ക് മുകളില്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കി.
5.5 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ വിവിധ റൈറ്റ്‌സുകളുടെ വിതരണത്തിലൂടെ ആറ് കോടി രൂപയ്ക്കടുത്ത് സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടല്‍ ബിസിനസില്‍ മികച്ച ലാഭം സിനിമ ഉറപ്പിച്ച് കഴിഞ്ഞു. വലിയ ഹൈപ്പോ ബിഗ് ബജറ്റോ ഇല്ലെങ്കിലും കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. രമേഷ് പിഷാരടിയുടെ സംവിധാനത്തിനും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











