twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ പൊതിഞ്ഞ് കുട്ടികള്‍! സ്‌കൂള്‍ മുറ്റത്ത് വന്ന താരത്തിന് തിരിച്ച് കാറില്‍ കേറേണ്ടി വന്നു!

    |

    രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന ഗാനഗന്ധര്‍വ്വന്റെ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിടെയുള്ള രസകരമായ വീഡിയോ പുറത്ത് വന്നിരുന്നു. 'മമ്മൂക്ക മമ്മൂക്കാ.. ഇങ്ങോട്ടു വന്നേ... എന്ന് വിളിക്കുന്ന കൊച്ച് കുഞ്ഞായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. സ്നേഹപൂര്‍വ്വം വിളിക്കുന്ന കുഞ്ഞിന് ഫ്ളൈയിംഗ് കിസ് മമ്മൂട്ടി നല്‍കിയിരുന്നു. ആരാധകര്‍ ഏറ്റെടുത്തതോടെ വീഡിയോ വൈറലായി.

    ഇപ്പോഴിതാ ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിംഗിന്റെ ഭാഗമായി സ്‌കൂളിന് മുന്നില്‍ വന്നിറങ്ങിയ മമ്മൂട്ടിയെ ആര്‍പ്പുവിളികളുമായി കുട്ടികള്‍ വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ്. കാറില്‍ നിന്നും പുറത്ത് വന്ന ഉടനെ മമ്മൂട്ടിയുടെ ചുറ്റും കുട്ടികള്‍ വട്ടം കൂടി. സുരക്ഷ ഉദ്യോഗ്‌സഥര്‍ കുട്ടികളെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് കുട്ടികളെ തള്ളിമാറ്റാന്‍ സാധിക്കാത്തതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥരും വലഞ്ഞു. ഈ സമയത്ത് സിനിമയുടെ സംവിധായകനായ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.

    ganagandharvan

    മെഗാസ്റ്റാറിനെ തൊടാനുള്ള ശ്രമത്തിലായിരുന്നു കുട്ടികള്‍. കുട്ടികളെ നിയന്ത്രിക്കേണ്ട അധ്യാപകര്‍ സെല്‍ഫി എടുക്കാന്‍ നിന്നതോടെ അതും കുഴപ്പത്തിലായി. ഒടുവില്‍ ഇറങ്ങിയ പോലെ തന്നെ കാറിലേക്ക് തിരികേ കേറി പോവുകയായിരുന്നു മമ്മൂട്ടി. ഈ സമയം അത്രയും മമ്മൂക്കാ മമ്മൂക്കാ എന്ന ആര്‍പ്പു വിളികള്‍ കൊണ്ട് സ്‌കൂള്‍ അങ്കണം നിറഞ്ഞു.

    പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

    English summary
    Ganagandharvan location video viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X