96ലെ കുട്ടിജാനുവിന് ക്രഷ് അഡാര്‍ ലവിലെ റോഷനോട്! ആ രഹസ്യം വെളിപ്പെടുത്തി ഗൗരി കിഷന്‍! കാണൂ!
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയതാണ് ഗൗരി കിഷന്‍. പേര് പറഞ്ഞാല്‍ ഒരുപക്ഷേ ആളെ മനസ്സിലായില്ലെങ്കിലും 96ലെ കുട്ടിജാനുവെന്ന് പറഞ്ഞാല്‍ താരത്തെ പിടികിട്ടും. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു ഇത്. വിജയ് സേതുപതിയും ത്രിഷയും മാത്രമല്ല നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിജാനുവിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളിയായ ഗൗരി ഇപ്പോള്‍ തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയിരിക്കുകയാണ്. പ്ലസ് ടു പഠനത്തിനിടയിലായിരുന്നു ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു.
തൃഷ്യയുടെ ഉയരം പ്രശ്‌നമാവുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കുട്ടിജാനുവായി ഗൗരിയെത്തന്നെ ഉറപ്പിക്കുകയായിരുന്നു. സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ ആരാണ് കുട്ടിജാനുവിനെ അവതരിപ്പിച്ചതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഒറ്റ സിനിമ കൊണ്ട് ന്നെിന്ത്യയുടെ പ്രിയതാരമായി മാറിയ ഗൗരിയോട് സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ചോദിച്ചിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന്റെ അവാര്‍ഡ് പരിപാടിക്കിടയിലായിരുന്നു ഈ ചോദ്യം.

ആദ്യ സെലിബ്രിറ്റി ക്രഷ് ഹൃത്വിക് റോഷനാണെന്നും ഇപ്പോഴിഷ്ടം അഡാര്‍ ലവിലെ റോഷനോടാണെന്നുമായിരുന്നു താരം പറഞ്ഞത്. മാണിക്യമലരായ ഗാനം എന്ന ഗാനം തരംഗമായി മാറിയതോടെയാണ് അഡാര്‍ ലവിലെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടത്. പ്രിയ പ്രകാശ് വാര്യര്‍ മാത്രമല്ല റോഷനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അടുത്തിടെയായിരുന്നു സംവിധായകന്‍ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടത്. ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications











