Don't Miss!
- News
കെഎസ്ആര്‍ടിസിയുടെ സ്വപ്നം ഒരുപടി കൂടി മുന്നോട്ട്; 1000 ഇ- ബസുകള്‍ നല്കാന് കേന്ദ്രം
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
കമലുമായുള്ള ബന്ധം വരെ ഉപേക്ഷിച്ച് വളർത്തിയ മകൾ; ഗൗതമിയുടെ മകളുടെ ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഗൗതമി. രജനീകാന്ത്, കമൽ ഹാസൻ, വിജയകാന്ത്, പ്രഭു, കാർത്തിക്, സത്യരാജ് തുടങ്ങിയ സൂപ്പർ സ്റ്റാറുകളെ ഒപ്പം അഭിനയിച്ച ഗൗതമി അക്കാലത്ത് നിരവധി സിനിമകൾ സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലും ഗൗതമി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സിനിമാ അഭിനയത്തിന് പുറമെ സിനിമയുടെ അണിയറയിലും ഗൗതമി പ്രവർത്തിച്ചിട്ടുണ്ട്. വിശ്വരൂപം ഉൾപ്പെടെയുള്ള സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ഗൗതമി ആണ്. ഇപ്പോൾ ടെലിവിഷൻ ഷോകളിൽ അവതാരക ആയും എത്തുന്നു. അടുത്തിടെ രാഷ്ട്രീയത്തിലും ഗൗതമി ഇറങ്ങി. ബിജെപി പാർട്ടിയിലാണ് ഗൗതമി അംഗമായത്.

വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ താരമാണ് ഗൗതമി. കാൻസർ ബാധിച്ച് ഏറെ നാൾ ചികിത്സയിൽ ആയിരുന്ന ഗൗതമി ഇത് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി. 35ാം വയസ്സിലാണ് ഗൗതമിക്ക് സ്തനാർബുദം ബാധിക്കുന്നത്. 1998 ലാണ് ഗൗതമി ബിസിനസ്കാരനായ സന്ദീപിനെ വിവാഹം കഴിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു. ഈ ബന്ധത്തിൽ സുബ്ബലക്ഷ്മി എന്ന മകളും ഗൗതമിക്കുണ്ട്.

മകളെ ഒറ്റയ്ക്കാണ് ഗൗതമി വളർത്തിയത്. ഇതിനിടെ നടൻ കമൽ ഹാസനുമായി ലിവിംഗ് ടുഗദറിലേക്കും ഗൗതമി കടന്നു. അർബുദം ബാധിച്ച കാലത്ത് കമലിന്റെ പിന്തുണ ഗൗതമിക്ക് ഉണ്ടായിരുന്നു. നീണ്ട 13 വർഷം ഈ ബന്ധം നീണ്ടു നിന്നു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിച്ചു. തങ്ങൾ വേർപിരിയുകയാണെന്ന് ഗൗതമി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തന്റെ മകൾ നല്ല ഭാവിക്ക് വേണ്ടി കൂടിയാണ് ഇത്തരമാെരു തീരുമാനം എടുത്തതെന്ന് ഗൗതമി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുബ്ബ ലക്ഷ്മി തന്നെയാണ് ഈ ഫോട്ടോ പങ്കുവെച്ചത്. കാർത്തിക ദീപം ആഘോഷങ്ങളുടെ ചിത്രമാണ് സുബ്ബലക്ഷ്മി പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

കമൽ ഹാസനും ഗൗതമിയും തമ്മിലുള്ള വേർപിരിയൽ വലിയ വിവാദം അക്കാലത്ത് ഉണ്ടാക്കിയിരുന്നു. കമൽ ഹാസനെതിരെ അന്ന് ഗൗതമി ആരോപണങ്ങളും ഉന്നയിച്ചിരുന്നു, കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന്റെ ശമ്പളം ലഭിച്ചില്ലെന്നായിരുന്നു ആരോപണം.
ഇതിനിടെ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനും ഗൗതമിയും തമ്മിലുളള പ്രശ്നങ്ങളും വേർപിരിയലിന് കാരണമായെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ ആരോപണത്തെ ഗൗതമി നിഷേധിച്ചു. പ്രശ്നത്തിൽ മക്കൾക്ക് പങ്കില്ലെന്ന് ഗൗതമി വ്യക്തമാക്കി.

എന്റെ മകൾക്കും എനിക്കും സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷം പുനർനിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വേർപിരിയൽ നടന്നതെന്ന് ഗൗതമി അന്ന് പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് പാപനാശം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. മലയാള ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ആണിത്. മലയാളത്തിൽ മീന ചെയ്ത വേഷമാണ് തമിഴിൽ ഗൗതമി ചെയ്തത്. ഈ സിനിമയ്ക്ക് ശേഷം ഗൗതമിയും കമൽഹാസനും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. രണ്ട് പേരും തങ്ങളുടേതായ കരിയർ തിരക്കുകളിലാണ്.
-
'അച്ഛനോട് പറഞ്ഞ് വാങ്ങി കൊടുക്കൂ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ അപേക്ഷിക്കുന്നത്'; പ്രണവിന് വിമർശനം!
-
കരിയർ മാറ്റിമറിച്ചത് ചില ട്വിസ്റ്റുകൾ!, അതുകാരണം സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന തോന്നലില്ല: ചാന്ദ്നി!
-
ഭര്‍ത്താവ് ഹിന്ദി നായകനെ പോലെ പെരുമാറി; തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ച നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര