ആ നടി നല്ല സുഹൃത്താണെന്ന് മഞ്ജിമയും; പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് അവരോട്; ഗൗതം

വിവാഹ ശേഷം മഞ്ജിമയെയോ ​ഗൗതമിനെയോ അധികം പൊതുവേദികളിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ​ഗൗതം.

തമിഴകത്ത് ഇന്ന് പ്രിയപ്പെട്ട താര ദമ്പതികളാണ് മഞ്ജിമ മോഹനും ​ഗൗതം കാർത്തിക്കും. മലയാളിയാണെങ്കിലും മഞ്ജിമയുടെ കരിയറിലും വ്യക്തി ജീവിതത്തിലും വഴിത്തിരിവുകളുണ്ടാവുന്നത് തമിഴ്നാട്ടിൽ വെച്ചാണ്.

വടക്കൻ സെൽഫി എന്ന മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചത് തമിഴകത്ത് നിന്നാണ്. തന്റെ ജീവിത പങ്കാളിയെയും തമിഴകത്ത് നിന്ന് തന്നെ മഞ്ജിമ തെരഞ്ഞെടുത്തു.

ഏറെ നാളായി മഞ്ജിമ-​ഗൗതം പ്രണയം സംബന്ധിച്ച് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അന്നൊന്നും താരങ്ങൾ പ്രതികരിച്ചില്ല. വിവാഹം തീരുമാനിച്ച ശേഷം മാത്രമാണ് ഇതേപറ്റി തുറന്ന് സംസാരിക്കാൻ മഞ്ജിമയും ​ഗൗതമും തയ്യാറായത്.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മഞ്ജിമയും ​ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ‌വലിയ ആഘോഷമോ ആർഭാടമോ ഇല്ലാതെ ചെന്നെെയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ​ഗൗതം കാർത്തിക്. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം. മഞ്ജിമയുടെ പിന്തുണ തനിക്കുണ്ടെന്ന് ​ഗൗതം പറുന്നു.

Manjima Mohan

കല്യാണത്തിന് മുമ്പ് എനിക്ക് എന്തിൽ ഫോക്കസ് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ബോയ്സിനെ സംബന്ധിച്ച് അവർക്ക് മൾട്ടി ടാസ്കിം​ഗ് പറ്റില്ല. ഒരു കാര്യം സൂപ്പറായി ചെയ്യും.

പക്ഷെ നിരവധി കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ നമുക്ക് പറ്റില്ല. പക്ഷെ അവളുടെ മനസ് ജെറ്റ് എഞ്ചിൻ പോലെയാണ്. എല്ലാ കാര്യങ്ങളും നോക്കും. എന്റെ കുറേ ജോലിഭാരം അവളെടുത്തു. ഇപ്പോൾ എനിക്ക് എന്റെ ക്രാഫ്റ്റിൽ മാത്രം ശ്രദ്ധിക്കാം, ​ഗൗതം കാർത്തിക് പറഞ്ഞു.

പത്ത് തലെെ സിനിമയിൽ ഒരുമിച്ചഭിനിയച്ച പ്രിയ ഭവാനിശങ്കറിനോടാണ് തങ്ങളുടെ പ്രണയത്തെ പറ്റി സിനിമാ രം​ഗത്ത് ആദ്യം പറഞ്ഞതെന്നും ​ഗൗതം കാർത്തിക് ഓർത്തു. എനിക്കവളെ വിശ്വസിക്കാമെന്ന് തോന്നി.

അവൾ നല്ല സുഹൃത്താണെന്ന് മഞ്ജിമയും പറഞ്ഞു. ഇതോടെ താൻ പ്രിയയോട് മഞ്ജിമയുടെ കാര്യം സൂചിപ്പിച്ചെന്നും ​ഗൗതം കാർത്തിക് വ്യക്തമാക്കി.

​ഗൗതം മഞ്ജിമ പ്രണയം അറിഞ്ഞതെങ്ങനെയെന്ന് പ്രിയയും തുറന്ന് പറഞ്ഞു. എന്റെ സുഹൃത്തിന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് ​ഗൗതം എനിക്ക് ഫോൺ തന്നു. ഫോൺ നോക്കിയപ്പോൾ സൺഷൈൻ എന്നാണ് എഴുതിയിരിക്കുന്നത്.

ആരാണ് ഈ സൺഷൈനെന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായെന്നും പ്രിയ തമാശയോടെ പറ‍‌ഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് അതിന് മുമ്പേ ചെറുതായി ഞാൻ അറിഞ്ഞിരുന്നെന്നും പ്രിയ വ്യക്തമാക്കി.

ഛായ​ഗ്രാഹകൻ വിപിൻ മോഹന്റെ മകളായ മഞ്ജിമ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന ആളാണ്. പ്രിയം എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ മഞ്ജിമ ചെയ്ത വേഷം പ്രേക്ഷകർ ഇന്നും ഓർക്കുന്നു.

Manjima Mohan, Gautham Karthik

വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ മഞ്ജിമ നായിക നടിയായി മലയാള സിനിമയിൽ എത്തി. നിവിൻ പോളിയായിരുന്നു സിനിമയിലെ നായകൻ.

സിനിമ വിജയിച്ചെങ്കിലും മഞ്ജിമയെ അത് ​ഗുണം ചെയ്തില്ല. അഭിനയം പോരെന്ന് പറഞ്ഞ് മഞ്ജിമയ്ക്ക് വ്യാപക വിമർശനവും വന്നു. എന്നാൽ തമിഴകത്തേക്ക് കടന്നതോടെ നടി പ്രശസ്തി നേടി.

പഴയ കാല തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ആണ് ​ഗൗതം. മണിരത്നത്തിന്റെ കടൽ എന്ന സിനിമയിലൂടെയാണ് ​ഗൗതം അഭിനയ രം​ഗത്തേക്ക് വരുന്നത്.

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X