കാറും ബൈക്കും വിറ്റു, ബാങ്ക് ബാലൻസ് സീറോ ആയപ്പോഴും അവൾ എനിക്കൊപ്പം നിന്നും; ​ഗൗതം കാർത്തിക്

തമിഴകത്തെ പ്രിയ താരദമ്പതികളാണ് നടൻ ​ഗൗതം കാർത്തിക്കും നടി മഞ്ജിമ മോഹനും മലയാളിയായി മഞ്ജിമ കഴിഞ്ഞ വർഷം നവംബറിലാണ് വിവാഹിതയാകുന്നത്. ഏറെനാളത്തെ പ്രണയത്തിനൊടുവായിരുന്നു വിവാഹം. ചെന്നെെയിൽ വെച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ വൈറലായിരുന്നു. വിവാഹത്തിന് കുറച്ച് നാൾ മുമ്പ് മാത്രമാണ് ഇരുവരും തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അതിന് മുമ്പ് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

വിവാഹശേഷം മഞ്ജിമയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ​ഗൗതം കാർത്തിക് കരിയറിൽ സജീവമാണ്. മഞ്ജിമയെക്കുറിച്ച് ​ഗൗതം ​കാർത്തിക് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നത് ​മഞ്ജിമയാണെന്ന് ​ഗൗതം പറയുന്നു. മദൻ ​ഗൗരിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

സിനിമയ്ക്കിടെയാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ സുഹൃത്തുക്കളായി. പിന്നീട് അടുത്തു. ഒരുപാട് യാത്ര ചെയ്തു. എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരുന്നപ്പോഴും അവൾ ഒപ്പം നിന്നു. അവൾ എന്റെ ജീവിതത്തിൽ വേണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചെന്ന് ​ഗൗതം പറയുന്നു. ബാങ്ക് ബാലൻസ് സീറോ ആയതിന് കാരണവും നടൻ തുറന്ന് പറഞ്ഞു. കൊവിഡ് ഒരു പ്രശ്നമായിരുന്നു. ഒപ്പം പണം കൃത്യമായി കൈകാര്യം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. മാതാപിതാക്കളോട് പണം ചോദിക്കുന്ന ശീലം എനിക്കില്ല.

 Gautham Karthik

ആ സമയത്ത് ഞങ്ങൾ രണ്ട് പേരും ചേർന്നാണ് സാമ്പത്തിക കാര്യങ്ങൾ നോക്കിയത്. ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന് ഞാൻ. തകർന്ന് പോയ, സ്വയം പരാജയമായെന്ന് കരുതുന്ന തന്നോടൊപ്പം മഞ്ജിമ നിന്നത് വലിയ കാര്യമാണെന്നും ​ഗൗതം കാർത്തിക് പറയുന്നു. പിന്നീട് അവൾക്ക് കാലിന് പരിക്ക് പറ്റി. ആ സമയം ഞാൻ അവൾക്കൊപ്പം നിന്നു.

കൊവിഡിന്റെ സമയത്ത് കാറും ബൈക്കും വിറ്റാണ് ബാങ്ക് ബാലൻസ് ഉയർത്തിയത്. പ്രൊപ്പോസലായിരുന്നില്ല എന്റേത്. ഡിമാന്റ് ആയിരുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായി. ഞങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ട്. നമുക്ക് ഇഷ്ടമുള്ളവരുമായേ വഴക്കുണ്ടാവൂയെന്നും ​ഗൗതം കാർത്തിക് അഭിപ്രായപ്പെട്ടു.

Gautham Karthik, Manjima

നേരത്തെ ​ഗൗതം കാർത്തിക്കിനെക്കുറിച്ച് മഞ്ജിമയും സംസാരിച്ചിരുന്നു. സിനിമാ കുടുംബത്തിൽ നിന്ന് വന്ന ആളാണെങ്കിലും സാധാരണക്കാരനാണ് ​ഗൗതം എന്ന് മഞ്ജിമ വ്യക്തമാക്കി. വലിയ കുടുംബത്തിൽ നിന്നാണ് ​ഗൗതം വരുന്നതെങ്കിൽ പോലും ഇൻ‌ഡസ്ട്രിയെ പറ്റി ​ഗൗതമിന് അധികം അറിയില്ല. സിനിമയ്ക്കപ്പുറം ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. ഗൗതമിനോട് ഒന്നും മറച്ച് വെക്കാതെ തുറന്ന് സംസാരിക്കാം. എന്ത് കാര്യം സംസാരിച്ചാലും അവൻ എന്നെ ജഡ‍്ജ് ചെയ്യാറില്ലെന്നും നടി അന്ന് പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് ​ഗൗതം കാർത്തിക് സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പഴയകാല നടൻ കാർത്തികിന്റെ മകനായ ​ഗൗതമിന് കരിയറിൽ വലിയൊരു ഹിറ്റ് ഇതുവരെ ലഭിച്ചിട്ടില്ല.

മലയാള സിനിമകളിൽ ബാലതാരമായി ശ്രദ്ധ നേടിയ മഞ്ജിമ നായികയായപ്പോൾ സ്വീകാര്യത ലഭിച്ചത് തമിഴ് സിനിമാ രം​ഗത്താണ്. മലയാള ചിത്രം വടക്കൻ സെൽഫിയിലാണ് മഞ്ജിമ നായികയായി തുടക്കം കുറിക്കുന്നത്. എന്നാൽ പിന്നീട് വേണ്ടത്ര അവസരങ്ങൾ മലയാളത്തിൽ നിന്ന് ലഭിച്ചില്ല. മലയാളത്തിലെ പ്രമുഖ സിനിമാട്ടോ​ഗ്രഫർ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ മോഹൻ. ഭർത്താവിനൊപ്പം ചെന്നെെയിലാണ് മഞ്ജിമ ഇന്ന് താമസിക്കുന്നത്.

More from Filmibeat

Read more about: gautham karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X