അച്ഛനെക്കുറിച്ച് പറഞ്ഞത് കേട്ട് വിഷമമായി, അച്ഛന്റെ രണ്ടാം വിവാഹത്തിലെ മകനുമായുള്ള ബന്ധം: ഗൗതം കാർത്തിക്
നടൻ കാർത്തിക് മുത്തുരാമെന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങൾ കോളിവുഡിൽ ചർച്ചയുണ്ടായിരുന്നു. പല യൂട്യൂബേർസും കാർത്തിക്കിനെക്കുറിച്ച് സംസാരിച്ചു. കാർത്തിക് കാരണം സിനിമയ്ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ചില നിർമാതാക്കൾ തുറന്ന് സംസാരിച്ചു. ഇപ്പോഴിതാ കാർത്തിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് മകനായ നടൻ ഗൗതം കാർത്തിക്. ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടൻ.
അച്ഛനെ ഞാൻ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് പേർ മോശമായി സംസാരിക്കുമ്പോൾ ഒരു മകനെന്ന നിലയിൽ എന്നെ അത് ഏറെ വേദനിപ്പിക്കുന്നു. പക്ഷെ പുറത്തുള്ളവരുടെ കണ്ണിലൂടെ നോക്കുമ്പോൾ എല്ലാവർക്കും അവരുടേതായ വേദനയുണ്ട്. എല്ലാ വർക്ക്സ്പേസിനും അതിന്റേതായ പ്രശ്നങ്ങളുണ്ടാകും. വർക്കിനിടയിൽ അച്ഛനും പ്രെഡ്യൂസർമാർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് സ്വകാര്യമായി പറഞ്ഞ് തീർക്കേണ്ടതായിരുന്നു. അതിനപ്പുറം നിങ്ങളുടെ വേദന തെറ്റല്ലെന്നും ഗൗതം കാർത്തിക് പറയുന്നു.

അച്ഛന്റെ കൂടെ ഷൂട്ടിന് രണ്ട് തവണ മാത്രമേ ഞാൻ പോയിട്ടുള്ളൂ. ഒരിക്കൽ പൊള്ളാച്ചിയിൽ ഷൂട്ടിന് പോയപ്പോൾ മനോരമ ആച്ചിയെ കണ്ടു. അന്ന് ഞാൻ വീട്ടിലെത്തുന്നവരെ പേടിച്ച് കരഞ്ഞു. എന്നാൽ മുതിർന്നപ്പോൾ അവരെ കണ്ട് ആശിർവാദം വാങ്ങിയെന്നും ഗൗതം കാർത്തിക് ഓർത്തു. അമ്മ നീലഗിരിയിലെ ട്രെെബൽ വിഭാഗത്തിൽ നിന്നുള്ളയാളാണ്. അമ്മ അവരുടെ പരമ്പരാഗത വസ്ത്രം ഹാൻഡ് എംബ്രോയ്ഡറി ചെയ്യും. ഉള്ളിലെ കുട്ടിത്തം കളയരുതെന്നാണ് അമ്മയോട് എനിക്ക് പറയാനുള്ളത്.
ജീവിതത്തിലെ ഏതോ ഘട്ടത്തിൽ അമ്മയ്ക്ക് വളരെ വേഗം വളരേണ്ടി വന്നു. തന്റെ രസകരമായ സ്വഭാവങ്ങൾ അധികം എക്സ്പ്ലോർ ചെയ്യാൻ പറ്റിയില്ല. കോളേജ് കഴിഞ്ഞയുടനെ അമ്മ വർക്ക് ചെയ്യാൻ പോയി. കുടുംബം നോക്കിയിരുന്നത് അമ്മയാണ്. ഒരു പക്വത വന്നു. ഉള്ളിലെ ഇന്നർ ചെെൽഡിനെ കളയരുതെന്ന് അമ്മയോട് ആ സമയത്ത് ഞാൻ പറഞ്ഞേനെ.

എന്റെ രണ്ട് സഹോദരൻമാരുടെയും പിന്തുണ എനിക്കുണ്ട്. ഘ്യാനും തിരണും. എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ് അവർ. എല്ലാത്തിനും അവർ എനിക്കൊപ്പമുണ്ടായിരുന്നെന്നും ഗൗതം കാർത്തിക് പറഞ്ഞു. രാഗിണിയിൽ കാർത്തിക്കിന് രാഗിണിയിൽ പിറന്ന മക്കളാണ് ഗൗതം കാർത്തികും ഘ്യാൻ കാർത്തിക്കും. രാഗിണിയുടെ സഹോദരി രതിയെയാണ് കാർത്തിക് പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ പിറന്ന മകനാണ് തിരൺ.


Click it and Unblock the Notifications











