ഞാൻ പിൻവലിഞ്ഞു, മഞ്ജിമയോട് ഇഷ്ടം പറഞ്ഞ ശേഷമുണ്ടായത്; രണ്ട് ദിവസത്തിന് ശേഷം വന്ന മറുപടി: ഗൗതം കാർത്തിക്

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് താരദമ്പതികളായ ​ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും. 2023 ലായിരുന്നു ഇവരുടെ വിവാ​ഹം. ഒരുമിച്ച് സിനിമ ചെയ്യവെ പ്രണയത്തിലായ ഇരുവരും വെെകാതെ വിവാഹ ജീവിതത്തിലേക്ക് കട‌ന്നു. മഞ്ജിമയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ​ഗൗതം കാർത്തിക് സംസാരിക്കുന്നുണ്ട്. ​നടന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ.

സിനിമാ രം​ഗത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പത്ത് വർഷം വരുന്നത് പോലെ വരട്ടെ എന്ന് കരുതി മുന്നോട്ട് പോയി. പക്ഷെ മഞ്ജിമ ജീവിതത്തിലേക്ക് വന്ന ശേഷം ജീവിതം ഇപ്പോൾ സീരിയസ് മോഡിലാണ്, ഉത്തരവാദിത്വമുണ്ട്, എന്നെ ബാധിക്കുന്ന കാര്യം അവളെയും ബാധിക്കുമെന്ന് മനസിലാക്കി. അവൾ ഈ വിവാഹത്തിലേക്ക് നിർബന്ധിച്ചതല്ല. അവൾ എന്നെ തെരഞ്ഞെടുത്തതാണ്. ബാലതാരമായി സിനിമാ രം​ഗത്തേക്ക് വന്നയാളാണ് മഞ്ജിമ. ഈ രം​ഗത്തെക്കുറിച്ച് അറിയാം. എന്താണ് എന്റെ പ്ലസ്, മെെനസ് എന്നെല്ലാം പറഞ്ഞ് തന്നു. അത് തനിക്കേറെ ​ഗുണം ചെയ്തെന്നും ​ഗൗതം കാർത്തിക് പറയുന്നു.

Manjima Mohan  Gautham Karthik

ദേവരാ‌‌ട്ടം സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാൻ മഞ്ജിമയുമായി പരിചയപ്പെടുന്നത്. ഞങ്ങൾ വളരെ പെട്ടെന്ന് സൗഹൃദത്തിലായി. സംസാരിച്ചപ്പോൾ നന്നായി കണക്ടായി. ഞാനറിയാതെ എന്റെ വായിൽ നിന്ന് ഒരു വാക്ക് വന്നു. ആ സമയത്ത് എന്റെ മനസിൽ പങ്കാളിയെ കണ്ടെത്തലോ വിവാഹമോ ഇല്ല. എനിക്ക് നീ വിജയിക്കുന്നത് കാണണം. നിനക്കൊപ്പം ഞാൻ ഉണ്ടാകണം എന്ന് പറഞ്ഞു.

എന്തിനാണിങ്ങനെ സംസാരിച്ചതെന്ന് സ്വയം ചോദിച്ച് ഞാൻ എന്നെത്തന്നെ വഴക്ക് പറഞ്ഞ് പോയി. ഞാൻ സ്വയം പിന്നോട്ട് വലിഞ്ഞു. ഇപ്പോൾ വേണ്ട, വെറുമൊരു സൗഹൃദമായിരിക്കാം എന്നെല്ലാം ചിന്തിച്ചു. പിന്നെ ഞാൻ എന്നെ കൺവിൻസ് ചെയ്തു. പൂർണ ആത്മവിശ്വാസത്തോടെ അവളുടെ അടുത്ത് പോയി, ഇനി മുതൽ നീയെന്റെ ​ഗേൾഫ്രണ്ടാണെന്ന് പറഞ്ഞു. രണ്ട് ദിവസം സമയം ചോദിച്ചു. അതിനുള്ളിൽ അവൾ സമ്മതം പറഞ്ഞു. ഞാനും നിനക്കൊപ്പം ഹാപ്പിയാണെന്ന് മറുപടി നൽകി. ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചു. പിന്നീട് വിവാഹക്കാര്യം വന്നു.

Manjima Mohan  Gautham Karthik


രണ്ട് കുടുംബവും പിന്തുണച്ചു. അമ്മയ്ക്ക് വളരെ സന്തോഷമായി. മഞ്ജിമയെ അമ്മയ്ക്കറിയാം. അവർ സൗഹൃദത്തിലായിരുന്നു. അമ്മയ്ക്ക് മഞ്ജിമയെ അധികം അറിയില്ലായിരുന്നു. പോകപ്പോകെ അടുത്തറിഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷമായി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മഞ്ജിമയെ പരിചയപ്പെട്ടു. ഇവളെ വിട്ട് കളയരുതെന്ന് അവരെല്ലാം പറഞ്ഞെന്നും ​ഗൗതം കാർത്തിക് ഓർത്തു. ഭാവിയിൽ ഞങ്ങൾക്ക് പിറക്കുന്ന മക്കളെ എന്റെ അച്ചടക്കം പഠിപ്പിക്കണമെന്നുണ്ട്. എന്നാൽ ഞാൻ നിർബന്ധിക്കില്ലെന്നും ​ഗൗതം പറഞ്ഞു. ​ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടൻ.

More from Filmibeat

Read more about: gautham karthik manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X