മാധവനും റീമയും വഴക്ക്, കാണാൻ പോലും കൂട്ടാക്കിയില്ല; വസീ​ഗര ഷൂട്ട് ചെയ്യുന്നതിനെ നടന്നത്; ​ഗൗതം മേനോൻ

​ഗൗതം വാസുദേവ് മേനോന്റെ സിനിമകൾക്ക് എന്നും പ്രേക്ഷക സ്വീകാര്യതയുണ്ട്. തമിഴിലും മലയാളത്തിലും ഇദ്ദേഹത്തിന് ഒരുപോലെ ആരാധകരുണ്ട്. വാരണം ആയിരം, വിണ്ണെെത്താണ്ടി വരുവായ തുടങ്ങിയ സിനിമകളാണ് മലയാളികൾക്ക് ​ഗൗതം മേനോന് സ്വീകാര്യത നൽകിയത്. പ്രണയ കഥകളും ആക്ഷൻ സിനിമകളും മികവുറ്റ രീതിയിൽ ഒരുക്കാൻ ഇദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ട്. ​ഗൗതം മേനോന്റെ വൻ ഹിറ്റായ സിനിമകളിലൊന്നാണ് 2001 ൽ പുറത്തിറങ്ങിയ മിന്നലെ. മാധവൻ, റീമ സെൻ എന്നിവർ അഭിനയിച്ച സിനിമയിൽ വസീ​ഗര എന്ന ​ഗാനത്തിന് ഇന്നും ആരാധകരുണ്ട്.

ബോംബെ ജയശ്രീയുടെ സ്വര മാധുര്യവും അക്കാലത്തെ യുവ താരങ്ങളായിരുന്ന മാധവന്റെയും റീമ സെനിന്റെയും പ്രണയ രം​ഗങ്ങളും വസീ​ഗരയെ ഇന്നും വേറിട്ട് നിർത്തുന്നു. എന്നാൽ സ്ക്രീനിൽ റൊമാൻസാണെങ്കിൽ മാധവനും റീമ സെനും ഓഫ്സ്ക്രീനിൽ വഴക്കായിരുന്നു. പരസ്പരം കാണാൻ പോലും കൂട്ടാക്കാത്ത തരത്തിൽ ഇവർ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി. ഇവരെ വെച്ച് ​ഗാന രം​ഗം ഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ​ഗൗതം മേനോൻ.

Gautham Menon

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. വസീ​ഗര ഷൂട്ട് ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടിട്ടേയില്ല. ഫാഫ് ഡേ പോലും എനിക്കവരെ ഒരുമിച്ച് ലഭിച്ചില്ല. അവർക്കിടയിൽ എന്തോ വഴക്കുണ്ടായി. ഡേറ്റും ഇല്ല. അവസാനമായിരുന്നു ഈ ഷൂട്ട്. ഞാൻ വിചാരിച്ചത് പോലെയുള്ള വിഷ്വൽ എനിക്ക് ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇവർ രണ്ട് പേരും ഇല്ലാത്തതിനാലാണ് ‍ഡാൻസേർസ് വന്നത്.

ഈ സിനിമ വിചാരിച്ചത് പോലെ ഷൂട്ട് ചെയ്യാൻ പറ്റിയില്ലെന്നതിൽ വിഷമമുണ്ട്. തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ നല്ല റെസ്പോൺസ് വന്നു. പക്ഷെ ടെക്നിക്കലായും മറ്റും ഒരുപാട് വിഷയങ്ങൾ കുറേക്കൂടി നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നി. അതേസമയം മിന്നലെയുടെ ഹിന്ദി റീമേക്കിൽ ​ഗാന രം​ഗങ്ങൾ കുറേക്കൂടി നന്നായി ചെയ്യാൻ സാധിച്ചെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി.

Gautham Menon

രണ്ടായിത്തിന്റെ തുടക്ക വർഷങ്ങളിൽ സെൻസേഷനായിരുന്നു മാധവൻ. നടന്റെ റൊമാന്റിക് ഹീറോ ഇമേജിന് മാറ്റ് കൂട്ടിയ സിനിമയാണ് മിന്നലെ. ഒരു ഘട്ടത്തിൽ നടന്റെ താരത്തിളക്കം കുറയുകയും ചെയ്തു. ഇന്ന് റാെമാന്റിക് ഹീറോ അല്ലെങ്കിലും മികച്ച സിനിമകളുടെ ഭാ​ഗമാകാൻ മാധവന് കഴിയുന്നുണ്ട്. മറുവശത്ത് റീമ സെൻ അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ്. 2012 ലാണ് അഭിനയ രം​ഗത്ത് നിന്നും റീമ സെൻ മാറി നിൽക്കുന്നത്.

​ ബിസിനസുകാരനായ ശിവ് കരൺ സിം​ഗിനെ വിവാഹം ചെയ്ത ശേഷമാണ് റീമ അഭിനയത്തിൽ നിന്നും മാറി നിന്നത്. ബോളിവുഡ് ചിത്രം ​ഗ്യാങ്സ് ഓഫ് വാസെയ്പൂർ, തമിഴ് ചിത്രം സട്ടം ഒരു ഇരുട്ടറെെ എന്നിവയാണ് റീമ സെൻ അവസാനമായി അഭിനയിച്ച സിനിമകൾ. തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു റീമ സെൻ കൂടുതൽ സജീവം. ധൂൾ, വല്ലവൻ, ആയിരത്തിൽ ഒരുവൻ തുടങ്ങിയ സിനിമകൾ ശ്രദ്ധ നേടി. ഒരുപിടി ഹിന്ദി സിനിമകളിലും റീമ സെൻ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: gautham menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X