'ആരൊക്കെ അഭിനയിക്കുമെന്ന് മമ്മൂട്ടി സർ തീരുമാനിക്കും; മഞ്ജു വാര്യർക്കൊപ്പം സിനിമ ചെയ്യാനിരുന്നതാണ്'

മമ്മൂട്ടി-​ഗൗതം മേനോൻ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്. തമിഴിലെ ഹിറ്റ് സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ജനുവരി 23 ന് റിലീസ് ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് സിനിമയുണ്ടായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ​ഗൗതം മേനോൻ. മഞ്ജു വാര്യരെ വെച്ച് സിനിമ ചെയ്യാനിരുന്ന താൻ പിന്നീട് ഈ പ്രൊജക്ടിന് പകരം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ചെയ്യുകയായിരുന്നെന്ന് ​ഗൗതം മേനോൻ പറയുന്നു. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മഞ്ജു വാര്യർ കാരണമാണ് നീരജിനെ (നീരജ് രാജൻ) കണ്ടത്. ഞങ്ങൾ ടച്ചിലുണ്ട്. ഒരു സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നു. മഞ്ജു വാര്യർ ഈ എഴുത്തുകാരനെ ചെന്നെെയിലേക്ക് കൊണ്ട് വന്നു. അദ്ദേഹം കഥയെഴുതി ഞാൻ സംവിധാനം ചെയ്ത് മഞ്ജു അഭിനയിക്കുന്ന സിനിമ. എന്നാൽ ഈ സിനിമ നടന്നില്ല. ഈ എഴുത്തുകാരനുമായുള്ള സംസാരങ്ങൾക്കിടെ മറ്റെന്തെങ്കിലും ആശയങ്ങളുണ്ടോ എന്ന് ചോദിച്ചു. മലയാളത്തിൽ എബിസിഡി എന്ന സിനിമയുടെ തിരക്കഥയുടെ ഭാ​ഗമായിരുന്നു നീരജ്. എനിക്കിഷ്ടമുള്ള സംവിധായകൻ മാർട്ടിൻ പ്രകാട്ടിനൊപ്പം വർക്ക് ചെയ്യുന്നു.

Mammootty

ഡൊമിനിക്കിന്റെ കഥ എന്നോട് നീരജ് പറഞ്ഞു. ഈ കഥ തനിക്ക് വളരെ ഇഷ്ടമാവുകയും ഇത് സിനിമയിലേക്ക് എത്തിയെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി. ഈ കഥ പല നടൻമാരോടും പറഞ്ഞു. മമ്മൂട്ടി സാറിന് ഇത് വർക്കാകും എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു കഥ അദ്ദേഹം തെരഞ്ഞെടുക്കുമെന്ന് അവർ കരുതിയില്ല. മമ്മൂട്ടി സാറുടെ എക്സ്പിരിമെന്റ് വർക്കുകൾ ഞാൻ കാണുന്നുണ്ടായിരുന്നു.

അദ്ദേഹത്തോടൊപ്പം ബസൂക്ക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സിനിമയെക്കുറിച്ച് ചർച്ച നടന്നിട്ടേയില്ല. ഷൂട്ടിം​ഗിന് ശേഷം ഞാൻ ധൈര്യത്തോടെ അദ്ദേഹത്തിന്റെ ടീമിലൊരാളെ കോൺടാക്ട് ചെയ്തു. പെട്ടെന്ന് അവർ കൂടിക്കാഴ്ച ഏർപ്പാടാക്കി. ഞാനും റൈറ്ററുമുണ്ട്. അദ്ദേഹം കഥയുടെ ഐഡിയ ചോദിച്ചാൽ പറയേണ്ട, നരേഷനിലേക്ക് കടക്കാമെന്ന് നീരജ് പറഞ്ഞു.

Mammootty   Manju Warrier  Gautham Menon

അദ്ദേഹം ഐഡിയ ചോദിച്ചു. ഇൻവെസ്റ്റി​ഗേഷൻ എന്ന് പറഞ്ഞപ്പോൾ നോ ​ഗൗതം, കേരളത്തിൽ മുഴുവനും ഇൻവെസ്റ്റി​ഗേഷൻ സ്റ്റോറികളാണ്, ഞാനും അടുത്തിടെ ഒരുപാട് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മറ്റെന്തെങ്കിലും സബ്ജക്ടാണെങ്കിൽ പറയാൻ പറഞ്ഞു. പത്ത് മിനുട്ടിനുള്ളിൽ മീറ്റിം​ഗ് കഴിഞ്ഞു. കഥ കേട്ട് നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെ കഥ പറഞ്ഞു. അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി. അവസാനം ഇഷ്ടമായി, നമുക്ക് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് സിനിമ തുടങ്ങിയെന്നും ​ഗൗതം മേനോൻ ഓർത്തു. കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നെന്നും ​ഗൗതം മേനോൻ പറയുന്നു.

ചർച്ചയ്ക്ക് ശേഷം ലൈൻ പ്രൊജ്യൂസറെ വിളിച്ച് കാസ്റ്റിം​ഗ് ഏജൻസിയെക്കുറിച്ച് പറഞ്ഞപ്പോൾ കാസ്റ്റിം​ഗ് സർ ചെയ്യുമെന്ന് അവർ മറുപടി നൽകി. ആര് ഏത് കഥാപാത്രം ചെയ്യുമെന്ന് അദ്ദേഹം ഇരുന്ന് തീരുമാനിച്ചു. ഒരുപാട് വർക്കുകൾ കാണുന്നയാളാണ്. നല്ല അവബോധമുണ്ട്. ഏതെങ്കിലും സിനിമയിൽ നിന്ന് ചെറിയ അഭിനേതാക്കളെ കണ്ടുപിടിക്കുമെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി.

More from Filmibeat

Read more about: gautham menon mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X