'ആളുകൾ ശ്രദ്ധിക്കില്ലെന്ന് കരുതി, നന്നായി ഡ്രസ് പോലും ചെയ്തിട്ടില്ല, എല്ലാ ടെക്നിഷ്യന്മാരുമുണ്ടായിരുന്നു'

സൗത്ത് ഇന്ത്യ സിനിമ കണ്ട വൻ വിജയങ്ങളിൽ ഒന്നായിരുന്നു വേട്ടയാട് വിളയാട്. 2006ൽ പുറത്തിറങ്ങിയ സിനിമ അന്ന് തമിഴിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വിജയ സിനിമയായിരുന്നു. കമൽഹാസന്റെ ഏറ്റവും മികച്ച സിനിമയല്ല ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട്. പക്ഷെ സിനിമയിലെ ഡിസിപി രാഘവൻ കമലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. തമിഴ് സിനിമയിലെ കിടിലൻ പോലീസ് കഥാപാത്രങ്ങളിൽ ഒന്ന്.

ചിത്രത്തിലെ എല്ലാ ഗാനങ്ങളും മനോഹരങ്ങളായിരുന്നു. ഗൗതം വാസുദേവ മേനോൻ-ഹാരിസ് ജയരാജ് ടീം ഒന്നിച്ചപ്പോഴെല്ലാം കിട്ടിയത് എന്നേക്കും ആഘോഷിക്കാൻ പറ്റുന്ന തരത്തിലുള്ള​ ​ഗാനങ്ങളായിരുന്നു. ജ്യോതികയും കമാലിനി മുഖർജിയുമായിരുന്നു കമലിന്റെ നായികമാർ. ചിത്രത്തിൽ ഇന്നും ഏറെ ആരാധകരുള്ള ​ഗാനം മഞ്ചൾ വെയിൽ എന്ന് തുടങ്ങുന്ന പാട്ടാണ്.

Gautham Vasudev Menon Vettaiyaadu Vilaiyaadu

ഇന്ന് കേട്ടാലും ഒരു മടുപ്പും ഉണ്ടാകാത്ത വിധം യാത്രയൊക്കെ പോകുമ്പോൾ ഹെഡ്സെറ്റിൽ പുതുമ ചോരാതെ ഇപ്പോഴും കൂടെ കൂട്ടാവുന്ന ഒരു പാട്ട് കൂടിയാണ് മഞ്ചൾ വെയിൽ. പാട്ടിലെ ഒരു സീനിൽ സംവിധായകൻ ​ഗൗതം വാസുദേവ് മേനോനും പ്രത്യക്ഷപ്പെടുന്നുണ്ട്. അന്ന് കമൽഹാസനും ജ്യോതികയ്ക്കുമൊപ്പം അത്തരമൊരു പാട്ട് സീനിൽ പ്രത്യക്ഷപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ‌ ​ഗൗതം വാസുദേവ് മേനോൻ.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം മേനോൻ. ആളുകൾ ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് അഭിനയിച്ചതെന്നും ഇന്ന് അത് ആളുകൾ നോട്ടീസ് ചെയ്യുന്നത് പ്രശ്നമാണെന്നും ​ഗൗതം പറയുന്നു. ആളുകൾ ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് ഞാൻ അതൊക്കെ ചെയ്തത്. ആ ഒരു നിമിഷം എഞ്ചോയ് ചെയ്തുവെന്ന് മാത്രമേയുള്ളൂ.

ആ പടത്തിൽ എനിക്ക് അഭിനയിക്കണം അല്ലെങ്കിൽ ക്യാമറയുടെ മുന്നിൽ നിൽക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. പക്ഷെ കമൽ സാറിന്റെ പിറകിൽ ഒരു ഷോട്ടിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു സെലിബ്രേഷൻ മൂഡായിരുന്നു അത്. സത്യം പറഞ്ഞാൽ ഞാൻ മാത്രമല്ല ആ ഷോട്ടിൽ എല്ലാ ടെക്നിഷ്യന്മാരുമുണ്ട്. ആ ഷോട്ടിൽ പിന്നിൽ നടന്ന് വരുന്നവരൊക്കെ ആ സെറ്റിൽ വർക്ക് ചെയ്തിട്ടുള്ള ആളുകളാണ്.

ബ്രിന്ദ മാസ്റ്ററാണ് ആ പാട്ട് കൊറിയോഗ്രാഫി ചെയ്തിട്ടുള്ളത്. ബ്രിന്ദ മാസ്റ്ററാണ് എല്ലാവരോടും ഉള്ളിലേക്ക് പോകാൻ പറഞ്ഞത്. അങ്ങനെ ആ യൂണിറ്റിലുള്ള ആളുകളാണ് സാറിന്റെ കൂടെ നടന്നുവരുന്നത്. അതൊരു സന്തോഷത്തിന് ചെയ്തതാണ്. അതിപ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അത് ഇപ്പോൾ നോട്ടീസ് ചെയ്യുന്നുവെന്നത് പ്രശ്നമാണ്.

Gautham Vasudev Menon Vettaiyaadu Vilaiyaadu

ഞങ്ങൾ ആരും നന്നായി ഡ്രസ് പോലും ചെയ്തിട്ടില്ലെന്നും ഗൗതം മേനോൻ പറയുന്നു. ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സാണ് ​ഗൗതം മേനോന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. മലയാളത്തിൽ ​ഗൗതം സംവിധാനം ചെയ്ത ആദ്യ സിനിമ കൂടിയാണിത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായ സിനിമ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിൽ ​ഗോകുൽ സുരേഷാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്. ജനുവരി 23നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.

More from Filmibeat

Read more about: gautham menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X