ലാല്‍ സര്‍ ഒകെ പറഞ്ഞാല്‍ നാളെ തന്നെ വന്ന് സിനിമ ചെയ്യും! തുറന്നുപറഞ്ഞ് ഗൗതം മേനോന്‍
തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് ഗൗതം മേനോന്‍. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സംവിധായകന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ഗൗതം മേനോന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലുമൊത്ത് ഒരു സിനിമ പ്രതീക്ഷാമോ എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

ലാല്‍ സര്‍ സമ്മതം മൂളിയാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ വെച്ചുളള സിനിമ ആരംഭിക്കുമെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരുമൊന്നിച്ചുളള ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചും സംവിധായകന്‍ മനസുതുറന്നിരുന്നു.
മമ്മൂക്കയുമായി ഒരു സിനിമ ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ അതും യാഥാര്‍ത്ഥ്യമായില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. മലയാളത്തില്‍ സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടെന്നും ആദ്യ സിനിമയിലെ നായകന്‍ ഫഹദ് ഫാസിലായിരിക്കുമെന്നും ഗൗതം മേനോന്‍ പറഞ്ഞു. ഫഹദിന്റെ എറ്റവും പുതിയ ചിത്രമായ ട്രാന്‍സില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് സംവിധായകനാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്‌റെ ആദ്യ പ്രീമിയറിനായി ഗൗതം മേനോനും കേരളത്തിലെത്തിയിരുന്നു.


Click it and Unblock the Notifications