മുൻ ഭാര്യയാണ്; ഓർമ്മിപ്പിച്ച് ഗൗതമി നായർ; ആരുടെയെങ്കിലും ഭാര്യയല്ല, പേരുണ്ടെന്നും ന‌ടി; ചർച്ചയായി കമന്റ്

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ​ഗൗതമി നായർ. ​ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രം മികച്ച വിജയം നേടി. ​ഗൗതമിക്ക് പിന്നീട് ലഭിക്കുന്ന ശ്രദ്ധേയ വേഷം ഡയമണ്ട് നെക്ലേസിലാണ്. പുതുമുഖ നായികയായി കരിയറിൽ ​ഗൗതമി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട് വന്നെങ്കിലും പിന്നീ‌ടിങ്ങോട്ട് വലിയ ഇടവേളകൾ ​ഗൗതമിയുടെ കരിയറിൽ വന്നി‌ട്ടുണ്ട്. 2016 ന് ശേഷമാണ് ​ഗൗതമിയെ സിനിമകളിൽ കാണാതായത്. അ‌ടുത്ത കാലത്ത് നടി വീണ്ടും അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വന്നു.

മേരി ആവാസ് സുനോ, 2018 എന്നിവയാണ് ​ഗൗതമിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. 2017 ലാണ് ​ഗൗതമി നായർ വിവാഹിതയാകുന്നത്. ഫിലിം മേക്കർ ശ്രീനാഥ് രാജേന്ദ്രനെയാണ് ​ഗൗതമി വിവാഹം ചെയ്തത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെക്കുറിച്ച് ​ഗൗതമി തുറന്ന് സംസാരിച്ചത്. വിവാഹമോചനം വാർത്തയാകുന്നതിലും അനാവശ്യ അഭ്യൂഹങ്ങൾ വരുന്നതിനാലുമാണ് ഇതേക്കുറിച്ച് നേരത്തെ പറയാതിരുന്നതെന്നും ​ഗൗതമി നായർ വ്യക്തമാക്കി.

Gauthami Nair

ഇപ്പോഴിതാ ​താൻ വിവാഹമോചിതയാണെന്ന് സോഷ്യൽ മീഡിയയിൽ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ​ഗൗതമി നായർ. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയെന്ന് ഒരാൾ വിശേഷിപ്പിച്ചപ്പോഴാണ് ​ഗൗതമി ഇത് തിരുത്തിയത്. മുൻ ഭാര്യയാണ്. മാത്രവുമല്ല ഞാൻ ​ഗൗതമി നായരാണ്. ആരുടെയെങ്കിലും ഭാര്യയല്ലെന്ന് ​ഗൗതമി കമന്റ് ചെയ്തു. ​ഗൗതമിയുടെ കമന്റ് റെഡ്ഡിറ്റിൽ വൈറലായി. കമന്റിട്ടത് ​ഗൗതമി തന്നെയാണോ എന്ന് പലരും സംശയിച്ചതോടെ ഇതിലും ന‌ടി വ്യക്തത വരുത്തി.

ഉത്കണ്ഠപ്പെട്ട എല്ലാവരോടുമായി, റെഡ്ഡിറ്റിലെ വ്യക്തി ഞാൻ തന്നെയാണ്. പോസ്റ്റ് കൊള്ളാമെന്ന് തോന്നിയപ്പോൾ കമന്റ് ചെയ്തു എന്നാണ് നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ​ഗൗതമി വിവാ​ഹമോചനത്തെക്കുറിച്ച് നേരത്തെ തുറന്ന് സംസാരിച്ചത്. വിവാഹമോചന സമയത്ത് പ്രശ്നമുണ്ടായിട്ടില്ല. ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്.

Gauthami Nair

ഇടയ്ക്ക് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും. സിനിമയിൽ കാണുന്നത് പോലെയൊന്നുമല്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ്. ഒരു ഡ്രാമയും ഉണ്ടായിട്ടില്ല. അതേസമയം വിവാഹമോചന സമയത്ത് തനിക്ക് തെറാപ്പി വേണ്ടി വന്നെന്നും തീരുമാനമെടുക്കാൻ അത് സഹായിച്ചെന്നും ​ഗൗതമി നായർ വ്യക്തമാക്കി. നിങ്ങൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലല്ലോ പിന്നെ എന്തിനാണ് പിരിയുന്നെന്നാണ് വീട്ടുകാർ ചോദിച്ചത്.

ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നും ഇല്ല. പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെയും ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോൾ വ്യത്യസ്തമായി. ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന ഞങ്ങളുടെ തീരുമാനങ്ങൾ ഒത്ത് ചേർന്നില്ല. ഞങ്ങൾ കുറേ നോക്കി. പക്ഷെ ഒരാൾക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. അതിന് രണ്ട് പേർക്കും താൽപര്യം ഇല്ലായിരുന്നെന്നും ​ഗൗതമി നായർ തുറന്ന് പറഞ്ഞു. സന്തോഷമില്ലാതെ നിന്നിട്ട് കാര്യമില്ല.

രണ്ട് വഴിക്ക് പോയിട്ട് രണ്ട് പേർക്കും സന്തോഷം കിട്ടുകയാണെങ്കിൽ അതാണ് നല്ലതെന്ന് തോന്നിയാണ് വിവാഹമോചനം നേടിയതെന്നും ​ഗൗതമി വ്യക്തമാക്കി. വിവാഹമോചനത്തിൽ നിന്നും പഠിച്ച പാഠം എന്തെന്നും ​ഗൗതമി വ്യക്തമാക്കി. കമ്മ്യൂണിക്കേഷൻ പ്രധാനമാണ്. എന്താണ് വേണ്ടതെന്ന് അറിയണം. ഇങ്ങനെയൊരു സാഹചര്യത്തിൽ അപ്പുറത്തുള്ളവരെ കുറ്റം പറയാൻ എളുപ്പമാണ്. പക്ഷെ ആരും നിർബന്ധിച്ചിട്ടല്ല. സ്വന്തമായ തീരുമാനമാണെന്നും ​ഗൗതമി തുറന്ന് സമ്മതിച്ചു.

More from Filmibeat

Read more about: gauthami nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X