ദുല്‍ഖറിനൊപ്പം അരങ്ങേറ്റം! ഫഹദിനൊപ്പം സൂപ്പര്‍ഹിറ്റ്! ഡയറക്ഷനില്‍ കൈപൊള്ളി! ഗൗതമി നായര്‍ക്ക് സംഭവിച്ചത്‌

ഒരുകാലത്ത് സജീവമായിരുന്നു ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. തുടക്കത്തില്‍ നല്ല കുറച്ച് കഥാപാത്രങ്ങള്‍ കിട്ടിയിരുന്നു. ആ സമയത്ത് പഠനവും കൂടി നടക്കുന്നത് കൊണ്ട് ചിലതൊക്കെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സിനിമയെ മാത്രം വിശ്വസിച്ച് ജീവിക്കാനാവില്ല, എല്ലാ വെള്ളിയാഴ്ചയും ഓരോ പുതുമുഖം വരും എന്നൊക്കെ കേള്‍ക്കുന്നതാണല്ലോ. ഇതെന്റെ പാഷനായാണ് കണ്ടത്. എന്റെ ലോകം ഇതായിരുന്നില്ല. അങ്ങനെയാണ് പഠനത്തില്‍ ശ്രദ്ധിച്ചത്. നല്ല സിനിമകളൊക്കെ വരുന്നത് ക്രൂഷ്യല്‍ ടൈമിലായിരുന്നു. യൂണിവേഴ്‌സിറ്റി എക്‌സാം സമയത്ത് വന്ന അവസരങ്ങളൊക്കെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരു വര്‍ഷം ഇനിയും കുത്തിയിരുന്ന് പഠിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തായിരുന്നു പലതിനോടും നോ പറഞ്ഞത്.

ഞാന്‍ അഭിനയിക്കുന്നില്ല എന്ന് ഞാനായിട്ട് എവിടെയും പറഞ്ഞിട്ടില്ല. കുറേനാള്‍ കാണാതാവുമ്പോള്‍ അവര്‍ സിനിമ ചെയ്യില്ലെന്ന് എല്ലാവരും വിചാരിക്കുമല്ലോ, പിന്നെ കോണ്ടാക്റ്റ് കുറവായിരുന്നു നേരത്തെ. വണ്‍ റ്റു ടോക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൗതമി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരേയൊരു അവസരം വേണ്ടെന്ന് വെച്ചതിനാലാണ് സങ്കടം തോന്നിയത്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. അത് ഏതാണെന്ന് ഞാന്‍ എന്തായാലും പറയില്ല. ഇടയില്‍ സിനിമകളൊക്കെ അങ്ങനെ കാണുന്നില്ലായിരുന്നു. ജീവിത സാഹചര്യങ്ങളൊക്കെയായി കുറച്ച് പ്രശ്‌നങ്ങളിലായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളൊക്കെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. കാക്കി സര്‍ക്കസ് വെബ് സീരീസിലൂടെയായി തിരിച്ചെത്തുകയാണ് ഗൗതമി.

Gauthami Nair back in acting
Photo Credit: Gauthami Nair / Facebook

ഒരു ബ്രേക്ക് വന്നുപോയി, അതിലിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. സ്‌ക്രീന്‍സ്‌പേസ് മാത്രമല്ല, എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്യുക. അതാണ് ഇപ്പോഴത്തെ പ്ലാന്‍. പിഎച്ച്ഡി ഈ വര്‍ഷം കഴിയുമ്പോഴേക്ക് തീരും. അതുകഴിഞ്ഞാല്‍ പൂര്‍ണമായും സിനിമയില്‍ ശ്രദ്ധിക്കാനാണ് തീരുമാനം. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് ആ ചിത്രം ഇടയ്ക്ക് വെച്ച് പാളിപ്പോയത്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും പാളിപ്പോയതാണ്. ഫണ്ട് ഉണ്ടോയെന്ന കാര്യം തുടക്കത്തിലേ ചോദിച്ചിരുന്നു. ഇന്‍വെസ്റ്റ് ചെയ്യാന്‍ ആളുണ്ടെന്ന് പറഞ്ഞപ്പോഴും അവര്‍ സമ്മതിച്ചിരുന്നില്ല.

അക്കാര്യത്തില്‍ വിഷമങ്ങളൊക്കെയുണ്ടായിരുന്നു. അത് മനസില്‍ വെച്ച് വിഷമിച്ചിരിക്കുന്നതില്‍ കാര്യമില്ലല്ലോ. ആ സമയത്ത് പ്രൊഡ്യൂസറോട് മാത്രമായിരുന്നു ദേഷ്യം തോന്നിയത്. ഇപ്പോഴും എഴുതുകയും, കഥകള്‍ ആലോചിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കുറച്ച് അഭിനയിച്ച് കഴിഞ്ഞിട്ട് ഡയറക്ഷന്‍ ചെയ്യാമെന്നാണ് കരുതുന്നത്. വേണ്ട സമയത്ത് സപ്പോര്‍ട്ട് കിട്ടിയില്ല എന്നൊന്നും എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഇതുവരെ ചെയ്തതില്‍ ഡയമണ്ട് നെക്ലേസ് ഇപ്പോഴും സ്‌പെഷലായി നില്‍ക്കുകയാണ്. ആളുകള്‍ ഓര്‍ത്തിരിക്കുന്നതും ഈ ക്യാരക്ടറാണ്.

More from Filmibeat

Read more about: gauthami nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X