തനിക്ക് ക്രഷ് തോന്നിയിട്ടുള്ള സിനിമാതാരത്തെപ്പറ്റി ഗൗതമി നായർ

2012ൽ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് ഗൗതമി നായര്‍. തുടർന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

ചിത്രത്തിൽ ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിട്ടായിരുന്നു താരം വേഷമിട്ടിരുന്നത്. ഈ കഥാപാത്രത്തിന് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാനായി. തുടർന്ന് ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാംപസ് ഡയറി എന്നീ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചു.

2016ൽ പുറത്തിറങ്ങിയ ക്യാംപസ് ഡിയറിക്ക് ശേഷം 2017ൽ താരം വിവാഹിതയായി. തന്റെ ആദ്യചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷവും സിനിമയിൽ സജീവമായിരിക്കുമെന്ന് അന്ന് ഗൗതമി പറഞ്ഞിരുന്നെങ്കിലും വിവാഹത്തിനുശേഷം ജോലിത്തിരക്കുകൾ കാരണം താരം സിനിമ രംഗത്ത് നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു.

ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്

ഗൗതമി നായർ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആറ് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോയിലൂടെ ഗൗതമി തിരിച്ചെത്തിയിരിക്കുകയാണ്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. അതുപോലെതന്നെ താരത്തിന്റെ അഭിനയത്തിനും.

ചിത്രം റിലീസ് ആയതിന് പിന്നാലെ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്. അഭിമുഖത്തില്‍ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് സംസാരിക്കുകയാണ് ഗൗതമി.

ഞാന്‍ ഭയങ്കര ഫാനാണ്

മലയാളത്തില്‍ ആരോടും അങ്ങനെ തോന്നിയിട്ടില്ലെന്നും എന്നാല്‍ ബോളിവുഡ് താരം അഭിഷേക് ബച്ചനെ വളരെ ഇഷ്ടമാണെന്നുമാണ് ഗൗതമി അഭിമുഖത്തിൽ പറഞ്ഞത്.

"മലയാളത്തില്‍ എനിക്ക് പേഴ്‌സണലി എല്ലാവരെയും അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് ആരോടും ഒന്നും തോന്നിയിട്ടില്ല. മലയാളം മാത്രമല്ല എന്നുണ്ടെങ്കില്‍ ഉണ്ട്. അഭിഷേക് ബച്ചന്‍.

ഞാന്‍ ഭയങ്കര ഫാനാണ്, അഭിഷേക് ബച്ചന്റെ കട്ട ഫാനാണ്. പണ്ട് മുതലേ എനിക്ക് ആളെ ഇഷ്ടമാണ്. പക്ഷെ, മന്‍മര്‍സിയാന്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ അങ്ങോട്ട് ഫ്‌ളാറ്റായി പോയി. ശ്ശൊ എന്ത് രസമുള്ള പടമാണ്. പക്ഷെ ആരും കാണുകയൊന്നും ചെയ്തില്ല. അഭിഷേക് ബച്ചന്‍ ഭയങ്കര അണ്ടര്‍റേറ്റഡ് ആയും എനിക്ക് തോന്നിയിട്ടുണ്ട്," ഗൗതമി പറഞ്ഞു.

ബോറടിക്കുമ്പോള്‍ ഞാന്‍ ചുമ്മാ ചെയ്ത് നോക്കാറുണ്ട്

സ്വന്തം പേര് എപ്പോഴെങ്കിലും ഗൂഗിള്‍ ചെയ്ത് നോക്കിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗൗതമി നായര്‍ രസകരമായി മറുപടി പറഞ്ഞത്.

"ഈയിടക്ക് ബോറടിക്കുമ്പോള്‍ ഞാന്‍ ചുമ്മാ ചെയ്ത് നോക്കാറുണ്ട്. എന്താ ഇപ്പോഴത്തെ അവസ്ഥ എന്ന് നോക്കാന്‍. ചുമ്മാ ആണ്.

ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ കുറേ ഡോക്ടേഴ്‌സ് ഹിന്ദിക്കാരാണ്. ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴൊന്നും ഇവര് വിശ്വസിക്കില്ല. എന്നാ ഒരു കാര്യം ചെയ്യ് ആ ഫോണ് ഇങ്ങ് താ, എന്ന് പറഞ്ഞ് ഞാന്‍ എന്റെ പേര് തന്നെ ഗൂഗിള്‍ ചെയ്ത് കൊടുക്കും,

ഇനിയെങ്കിലും വിശ്വാസമായല്ലോ എന്ന് പറഞ്ഞ്. അതിന് വേണ്ടി സെര്‍ച്ച് ചെയ്തതാണ് വേറെ ഒന്നുമല്ല," താരം കൂട്ടിച്ചേര്‍ത്തു.

സെലിബ്രിറ്റി സ്റ്റാറ്റസ് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എയർപോർട്ടിൽ ഉപയോഗിച്ചിട്ടുണ്ടെന്നും എയർപോർട്ടിൽ ഫ്‌ളൈറ്റ് കയറാൻ താമസിച്ച് പോകുമ്പോൾ വിളിച്ചുപറയാറുണ്ടെന്നും ഗൗതമി വ്യക്തമാക്കി.

ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടി ശിവദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Read more about: gauthami nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X