For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിലെ ഏറ്റവും കിടിലന്‍ വില്ലന്‍! മകള്‍ മോഡലായപ്പോ ഗാവിന്‍ പക്കാര്‍ഡും വാര്‍ത്തകളില്‍ നിറഞ്ഞു

  |

  ഗാവിന്‍ പക്കാര്‍ഡ് എന്ന് പേര് പറഞ്ഞാല്‍ പെട്ടെന്ന് ആരും മനസിലാക്കില്ലെങ്കിലും അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടാല്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല. സീസണ്‍, ആര്യന്‍ എന്നീ ചിത്രങ്ങലിലൂടെ സുപരിചിതനായ ഗാര്‍വിന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടത് പോലും മലയാളികള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുകയാണ്.

  ഗാര്‍വിന്‍ പക്കാര്‍ഡിന്റെ മകള്‍ തന്റെ പിതാവിന് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രമായിരുന്നു ആരാധകര്‍ ഏറ്റുപിടിച്ചത്. ഒരു കാലത്ത് മലയാള സിനിമയില്‍ ഡ്രഗ് ഡീലര്‍ക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് ഗാവിന്റെ ആയിരുന്നു. മകളുടെ ചിത്രത്തിന് പിന്നാലെ പോയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.

  ഗാവിന്‍ പക്കാര്‍ഡ്

  ഗാവിന്‍ പക്കാര്‍ഡ്

  ബ്രിട്ടനില്‍ ജനിച്ച ഗാവിന്‍ പത്മരാജന്റെ സംവിധാനത്തിലെത്തിയ സീസണ്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫാബിയന്‍ എന്ന വില്ലന്‍ വേഷമായിരുന്നു ഗാവിന്‍ അവതരിപ്പിച്ചത്. ചാരക്കണ്ണും ക്രൂരമായ മുഖവുമുള്ള ഗാവിനെ ഒറ്റനോട്ടത്തിലൂടെ തന്നെ മലയാളി മനസുകളില്‍ കയറി. പിന്നീട് നിരവധി സിനിമകളില്‍ സമാനമായ വേഷങ്ങളിലഭിനയിച്ച താരം വിദേശത്ത് നിന്നുള്ള ഡ്രഗ് ഡീലറായും മറ്റും നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

   മലയാളത്തിന് മറക്കാന്‍ കഴിയില്ല..

  മലയാളത്തിന് മറക്കാന്‍ കഴിയില്ല..

  ജാക്‌പോട്ട്, ആനവാല്‍ മോതിരം, ആയുഷ്‌കാലം, ബോക്‌സര്‍, തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഗാവിന് ലഭിച്ചിരുന്നു. ആനവാല്‍ മോതിരത്തിലെ ബെഞ്ചമിന്‍ ബ്രൂണോ എന്ന കള്ളക്കടത്തുകാരനും ആര്യനിലെ ദാദയും ബോക്‌സറിലെ ബോക്‌സിങ് താരവും മലയാളികളുടെ ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ലാക എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും താരം അരങ്ങേറ്റം കുറിച്ചതോടെ ഇന്ത്യന്‍ സിനിമാലോകത്തും ശ്രദ്ധേയനായി.

   ബോളിവുഡില്‍ മിന്നിച്ചിരുന്നു

  ബോളിവുഡില്‍ മിന്നിച്ചിരുന്നു

  മൊഹ്‌റ, താടിപാര്‍, സഡക്, ജല്‍വ, ചമത്കാര്‍, ബടേമിയാന്‍ ചോട്ടേമിയാന്‍, ഗദ്ദാര്‍, കരണ്‍അര്‍ജുന്‍, ഭീഷ്മ എന്നിങ്ങനെയുള്ള ബോളിവുഡ് സിനിമകളിലും ഗാവിന്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് തന്നെയായിരുന്നു താരം ശ്രദ്ധേയനായത്. ചുരുക്കം വിദേശനടന്മാര്‍ മാത്രമുള്ള ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഗാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജയ്ദത്ത്, സുനില്‍ ഷെട്ടി, തുടങ്ങിയ ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ആദ്യകാല ഫിറ്റ്‌നസ് ട്രെയിനറും ഗാവിനായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ യെ ഹെ ആണ് അവസാന ചിത്രം. ഇതിനിടെ മികച്ച ബോഡി ബില്‍ഡര്‍ക്കുള്ള ദേശീയ അവാര്‍ഡും താരം നേടിയിട്ടുണ്ട്.

  മകള്‍ പുറത്ത് വിട്ട ചിത്രം

  മകള്‍ പുറത്ത് വിട്ട ചിത്രം

  ഗാവിന്‍ പക്കാര്‍ഡിന്റെ മകളും മോഡലുമായ എറീക പക്കാര്‍ഡ് പങ്കുവെച്ച ഒരു ചിത്രമായിരുന്നു വീണ്ടും അദ്ദേഹത്തെ കുറിച്ചുള്ള സംസാരത്തിന് കാരണമായത്. മരിച്ച് പോയ തന്റെ പിതാവിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസകളുമായിട്ടാണ് എറീക എത്തിയത്. കുട്ടിക്കാലത്തെ ഒരു ചിത്രമായിരുന്നു എറീക പങ്കുവെച്ചത്. അച്ഛന്റെ കൈയില്‍ തൂങ്ങിയാടുന്ന മകളെക്കാള്‍ എല്ലാവരും ശ്രദ്ധിച്ചത് ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന ഒരു ഫ്രീക്കനെയായിരുന്നു.

   ഓര്‍മ്മകളിങ്ങനെ...

  ഓര്‍മ്മകളിങ്ങനെ...

  എണ്‍പത്, തൊണ്ണൂറ് കാലഘട്ടത്തില്‍ ഹിന്ദി-മലയാളം പ്രേക്ഷകരെ ത്രസിപ്പിച്ച വില്ലനാണെന്ന് പിന്നീടാണ് ആരാധകര്‍ മനസിലാക്കിയത്. എറീക്കയുടെ ചിത്രം വൈറലായതോട് കൂടി ഗാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കി നിരവധി സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് എത്തി. ഏഴ് വര്‍ഷം മുന്‍പ് മുംബൈയിലെ ഒരു സ്വകാര്യ നേഴ്‌സിഭ് ഹോമില്‍ ശ്വാസകോശ രോഗം ബാധിച്ചാണ് ഗാവിന്‍ മരിക്കുന്നത്. അന്ന് ഗാവിന്റെ മരണത്തെ കുറിച്ച് അധികമാരും അറിഞ്ഞില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

  English summary
  Gavin Packard's daughter shares his old photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X